ചെറിയ സ്ലാബിൽ ഇന്നോവ പാർക്ക് ചെയ്ത ഡ്രൈവർ സോഷ്യൽ മീഡിയയിൽ താരം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഒരു ഇന്നോവ ഡ്രൈവറാണ്. കണ്ണ് തള്ളി പോകും ഇന്നോവ പാർക്ക് ചെയ്തത് കണ്ടാൽ. ഒരു ചെറിയ വണ്ടിക്ക് കഷ്ടിച്ച് പാർക്ക് ചെയ്യാവുന്ന സ്ലാബിൽ ഇദ്ദേഹം പാർക്ക് ചെയ്തത് ഒരു ഇന്നോവ. സ്ലാബിന് മുന്നിലും പിന്നിലും താഴ്ചയാണ്. അവിടെ നിന്നും വളരെ കൂളായി ഇന്നോവ പുറത്തെടുക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലാകുകയും ചെയ്തു.

“ഈ വാഹനം പാർക്ക് ചെയ്ത ഡ്രൈവറെ ഒന്ന് കാണണം”, “ഇനി വാഹനം ഇറക്കാൻ ക്രെയ്ൻ വേണ്ടി വരും” എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് കമ്മൻ്റുകൾ വന്നത്. എന്നാൽ അതിൻ്റെ വീഡിയോ പുറത്ത് വന്നത്തോടെ വീണ്ടും സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി. ഈ വാഹനം പാർക്ക് ചെയ്തയാളെ കണ്ടെത്തിയിരിക്കുകയാണ്. മാഹി റെയിൽവേ സ്റ്റേഷന് സമീപം ഗീതാ ക്വോട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടി പേര്യ പ്ലാമ്പറമ്പിൽ പി ജെ ബിജുവാണ് അസാമാന്യ പാർക്കിംഗ് കാഴ്ച്ച വെച്ച പ്രതിഭ. ബിജു ഇന്നോവ കാർ തിരിക്കുന്ന വീഡിയോ ഇപ്പോഴും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഷെയർ ചെയ്യപ്പെടുകയാണ്. ചെറിയ സ്ലാബിൽ നിന്നും മുന്നോട്ടും പിറകോട്ടുമെടുത്ത് അനായാസമായി ഇന്നോവ പുറത്തെടുത്ത് ഇറക്കി ഓടിച്ച് കൊണ്ട് പോകുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടത്. ഒരു ടയറിൻ്റെ പകുതി സ്ലാബിന് പുറത്ത് പോകുന്ന രീതിയിലാണ് വാഹനം തിരിക്കുന്നത്. ഇന്നോവ താഴേക്ക് വീഴുമെന്ന് ഒരു നിമിഷത്തേക്ക് എല്ലാവരും ചിന്തിച്ച് പോകും. ആരുടെയും ഉള്ള ഒന്ന് പിടയുന്ന കാഴ്ച തന്നെയാണിത്.

ഇപ്പോൾ വീഡിയോയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയിരിക്കുന്നത് ഡ്രൈവർ ബിജു തന്നെയാണ്. താൻ കാർ തിരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ഇത്രയധികം വൈറലാകുമെന്ന് ബിജു അറിഞ്ഞില്ലെന്നും പറഞ്ഞ് വീഡിയോ എടുപ്പിച്ചതല്ലെന്നും ബിജു പറഞ്ഞു. ബിജുവിൻ്റെ ഭാര്യ സ്മിത തമാശയ്ക്കെടുത്ത് സഹോദരിക്ക് അയച്ച് കൊടുത്ത ചിത്രവും വീഡിയോയുമാണ് വൈറലായത്. കൂട്ടുകാരൻ സർവീസ് സെൻ്ററിൽ നല്കാൻ ബിജുവിൻ്റെ പക്കൽ കൊടുത്ത വണ്ടിയായിരുന്നു അത്. ബിജുവിൻ്റെ വാടക വീടിന് മുന്നിൽ കനാലിൻ്റെ പണി നടക്കുന്നതിനാലാണ് അപ്പുറത്തെ ചെറിയ സ്ലാബിൽ വണ്ടി പാർക്ക് ചെയ്തത്. ബിജുവിൻ്റെ ചെറിയ കാർ അവിടെ പാർക്ക് ചെയ്യുന്ന പതിവുതിണ്ടായിരുന്നനാലാണ് ഇന്നോവയും അവിടെ പാർക്ക് ചെയ്തത്. എക്സ്പേർട്ട് ഡ്രൈവറായതിനാൽ തന്നെയാണ് ബിജുവിന് ഇത്രയും വിദഗ്ദമായി കാർ പാർക്ക് ചെയ്യാൻ കഴിഞ്ഞത്. എട്ട് വർഷത്തോളം ബിജു കണ്ണൂർ എറണാകുളം സർവീസ് നടത്തിയിരുന്ന യുഎഫ്ഒ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായിരുന്നു. മാഹിയിലെ പ്രബാദ് വൈൻസിൽ ഡ്രൈവർ കം ഓഫീസ് സ്റ്റാഫായി ജോലി ചെയ്യുകയാണ് ബിജു ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *