വണ്ണം കുറയ്ക്കാൻ പലരും പല മാർഗങ്ങളും നോക്കാറുണ്ട്. ഡയറ്റും, വ്യായാമവും, എന്തിനേറെ പറയുന്നു പട്ടിണി കിടക്കുന്നവർ വരെയുണ്ട്. സീറോ സൈസ്ഡ് മോഡലുകളും നായികമാരും തരംഗമാകുമ്പോഴും ഒരു കൂട്ടം ആൾക്കാർ വണ്ണം വയ്ക്കാൻ കഷ്ടപ്പെടുന്നവരാണ്. എന്ത് കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് പലർക്കും . ഒപ്പം കോലുപോലെ ഇരിക്കുന്നു എന്ന കളിയാക്കലുകളും നിസാരമല്ല. ഇത് പലപ്പോഴും ആത്മവിശ്വാസം കെടുത്തും.. കളിയാക്കലുകൾ മാറ്റുന്നതിനെക്കാൾ ഉപരി നമ്മുടെ ഉയരത്തിന് അനുസൃതമായ തൂക്കമാണ് ആവശ്യം. അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം എന്ന് പറയുന്ന ഒരു കൂട്ടം ആൾക്കാരുണ്ട്. വണ്ണം കുറക്കുന്നതിനേക്കാള്‍ പ്രയാസമായ കാര്യമാണ് വണ്ണം വെയ്ക്കുന്നത്. എന്നാൽ ചില നുറുങ്ങു വിദ്യകളിലൂടെയും ഭക്ഷണ ശീലങ്ങളിലൂടെയും എത്ര മെലിഞ്ഞവർക്കും വണ്ണം വയ്ക്കാം.
ഒരു ഗ്ലാസ്സിൽ ചെറു ചൂടുള്ള പാലെടുക്കുക. പാല് ഇഷ്ടമില്ലാത്തവർക്ക് ചെറു ചൂട് വെള്ളമെടുക്കാം. ഇതിലേക്ക് 1 ടേബിൾ സ്പൂൺ അശ്വഗന്ധചൂർണം അഥവ അമുക്കുര പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. 120 രൂപ വില വരുന്ന ഈ ചൂർണം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. അത്യാവശ്യം നല്ല കയ്പുള്ള മിശ്രിതമാണിത്. കുടിക്കാൻ ഏറെ ബുദ്ധിമുട്ട് തോന്നിയാൽ 1 ടേബിൾ സ്പൂണിന് പകരം 1/2 ടേബിൾ സ്പൂൺ മാത്രമിടാം. രാത്രി കിടക്കുന്നതിന് മുൻപ് മുടങ്ങാതെ കുറഞ്ഞത് 30 ദിവസമെങ്കിലും കുടിക്കേണ്ടതുണ്ട്. വണ്ണം വയ്ക്കുന്നതോടൊപ്പം കണ്ണിൻ്റെ കാഴ്ചയ്ക്കും, ഉറക്കം ലഭിക്കാനും, എല്ലുകൾ ബലപ്പെടുത്താനും അശ്വഗന്ധ ചൂർണം സഹായിക്കും.
അശ്വഗന്ധ ചൂർണം കഴിക്കുന്നവർ ചെയ്യേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. രണ്ട് ഏത്തപ്പഴമെടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ച് പാനിലിടുക. ശേഷം 2 ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇത് വറുത്തെടുക്കുക. വറുത്തെടുക്കുമ്പോൾ കുറച്ച് കറുത്ത എള്ളും ശർക്കരയും ചേർത്ത് കൊടുക്കാം. കുട്ടികൾ ഇത് കഴിക്കാൻ വിസമ്മതിച്ചാൽ ഒരു ഗ്ലാസ് പാലിൽ കറുത്ത എള്ള് പൊടിച്ച് നന്നായി കുറുക്കി കൊടുക്കുന്നതും ഫലപ്രദമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ചെയ്യാവുന്ന ടിപ്പാണിത്. കുട്ടികൾക്ക് ഏത്തപഴം കൊടുക്കുന്നതാണ് കൂടുതൽ ഫലപ്രദം. യാതൊരു പാർശ്വ ഫലങ്ങളില്ലാത്ത ഒരു പ്രതിവിധിയാണിത്. ഇത് ശീലമാക്കുന്നതോടൊപ്പം കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഒരു മാസത്തിൽ തന്നെ തൂക്കം കൂടുന്നത് കാണാം.