ലോൺ എടുത്തവർക്ക് സന്തോഷവാർത്ത ഈ കാര്യം അറിയാതെ പോകല്ലേ

ബാങ്ക് വായ്പ എടുത്തവർക്ക് സന്തോഷവാർത്ത. മിക്ക ആളുകളും വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുത്തിട്ടുള്ളവരായിരിക്കും.വിദ്യാഭാസ ആവശ്യങ്ങൾക്കും വീട് നിർമ്മിക്കുവാനും,പുതിയ ബിസിനസ് തുടങ്ങുന്നതിനും പുതിയ വാഹനങ്ങൾ ഒക്കെ വാങ്ങാനായിരിക്കും പലരും എടുത്തിരിക്കുന്നത്.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മാർച്ച്ഏ പ്രിൽ മെയ് ജൂൺ ജൂലൈ ഓഗസ്റ് മാസം വരെ ബാങ്കുകൾ വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു.പിഴപ്പലിശ ഒഴിവാക്കി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ്.എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നൽകിയ ആറു മാസത്തെ ഇഎംഐ മോറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാൻ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടു കോടി രൂപയോളം വരുന്ന ലോണുകളുടെ പിഴപ്പലിശ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിൻെറ തീരുമാനം.ചെറുകിട-ഇടത്തരം സംരംഭകരുടെയും ഭവന വായ്പയും വാഹന വായ്പയും ഉെൾപ്പെടെയുള്ള റീട്ടെയ്ൽ ലോണുകൾ എടുത്തിട്ടുള്ളവരുടെയും പിഴപലിശയാണ് ഒഴിവാക്കുന്നത്.വ്യക്തിഗത ലോണുകൾക്കും ക്രെ‍ഡിറ്റ് കാര്‍ഡ് ലോണുകൾക്കും എല്ലാം ഇത് ബാധകമാകും.5000-6 000 കോടി രൂപയോളം ആകും വിവിധ ബാങ്കുകൾക്ക് പിഴപലിശ ഇനത്തിൽ ലഭിയ്ക്കാനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ എങ്ങനെയാണ് മോറട്ടോറിയം കാലയളവിൽ ഉപഭോക്താക്കൾക്ക് പിഴ പലിശ ഇളവ് ചെയ്യുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ ക്രെഡിറ്റ് കാര്‍ഡ് കുടിശിക വാഹന വായ്പ വ്യക്തിഗത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ഉള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചു.വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കല്‍ ക്രെഡിറ്റ് റേറ്റിംഗ് കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഇളവുകള്‍ ഏർപ്പടുത്തിയിട്ടുണ്ട്.ബാങ്കുകളുടെ നഷ്ടം പരിഗണിച്ച് നേരത്തെ പിഴപലിശ ഒഴിവാക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചതായിരുന്നു.എന്നാൽ ഈ കോവിഡ് കാലത്ത് ഉപഭോക്താക്കൾക്ക് നേരിടേണ്ടിവരുന്ന ഭീമമായ വായ്പ തുകയിൽ ഇളവ് നല്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ വീണ്ടും ഈ കേസ് പരിഗണിക്കുകയായിരുന്നു.പലിശ ഒഴിവാക്കാനാകില്ലെന്നും സർക്കാർ പറഞ്ഞു. തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുന്നതാണ് ഇനി നിങ്ങള്‍ ലോണ്‍ എടുത്തിട്ടില്ല എങ്കില്‍പോലും ഈ അവസരം ഉപയോഗിക്കാന്‍ കൂട്ടുകാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യണം ഈ സാഹചര്യത്തില്‍ ഇത് ഉപകരിക്കും.


.

Leave a Reply

Your email address will not be published. Required fields are marked *