ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ കയ്യിലില്ലാത്തതിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലുമാവില്ല.സ്വന്തം ജീവൻ പോലെയാണ് പലരും ഫോൺ കൊണ്ടു നടക്കുന്നത്. എല്ലായ്പോഴും നമ്മുടെ കൂടെ ഉള്ള ഒരേ കാര്യമാണ് മൊബൈൽ ഫോൺ. കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാന്‍ കഴിയാത്തവരാണ് ഇന്ന് മിക്കവരും.രാവിലെ ഉറക്കമുണരുന്നതു മുതല്‍ ഉറങ്ങുന്നതു വരെ കൂടെ ഉണ്ടാവുന്ന ഒന്നായി മാറികഴിഞ്ഞു മൊബൈല്‍ ഫോണ്‍. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഫോണിന്‍റെ സഹായത്തോടെ നമുക്കരികില്‍ എത്തുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം.ഈ ലോക്ക് ഡൌൺ കാലത്ത് ജോലിയെല്ലാം വീട്ടിലിരുന്ന് ചെയ്യേണ്ട സാഹചര്യം വന്നിരുന്നു.ഇപ്പോൾ എന്തിനും ഏതിനും മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.ഫോണിലൂടെ ഇപ്പോൾ എന്ത് കാര്യവും സാധിക്കും എന്നതിനാലാണ് മൊബൈൽ ഫോൺ ആരും കയ്യിൽ നിന്ന് വെക്കാത്തത് വിനോദത്തിനും വർക്കിനും പൈസ ട്രാൻസ്ഫെറിങ്ങും എന്തിനു പർച്ചേസിംഗ് വരെ ഫോണിലൂടെ സാധ്യമാകും.എന്ത് ആഗ്രഹവും ഒരു ഫോണിലൂടെ സാധ്യമാകുന്നത് കൊണ്ട് തന്നെ ഇപ്പോൾ ആരും ഫോൺ കയ്യിൽ നിന്ന് താഴെ വെക്കാറില്ല.
ബാത്‌റൂമില്‍ പോകുമ്പോള്‍ പോലും ഫോണ്‍ കൈയില്‍ കരുതുന്നവരാണോ ഇപ്പോഴത്തെ യുവജനങ്ങൾ.ഫോണിൽ നോക്കി മണിക്കൂറുകളോളം അവർ അങ്ങനെ തന്നെ ബാത്‌റൂമിൽ ഇരിക്കാൻ തയ്യാറാണ്.ഫോൺ കയ്യിലുള്ളത് കൊണ്ടുതന്നെ. ഉറങ്ങുന്ന സമയത്തും ഇത് തന്നെയാണ് അവസ്ഥ. ഫോൺ കെട്ടിപ്പിടിച്ചാണ് മിക്കവാറും ഉണരുന്നത് തന്നെ.രാത്രി കിടക്കുമ്പോഴും രാവിലെ ഉണരുമ്പോഴും എല്ലാവരും ആദ്യം നോക്കുന്നത് ഫോണിൽ ആയിരിക്കും.ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും ഫോൺ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. എന്നാൽ ഫോണിന്‍റെ ഈ അമിത ഉപയോഗം പല തരത്തിലുള്ള പ്രശ്നങ്ങളിലാണ് കൊണ്ട് ചെന്നെത്തിക്കുന്നത്.മാനസികമായും ശാരീരികമായും നിരവധി പ്രശ്നങ്ങൾക്ക് ഫോൺ ഒരു കാരണമാകും.ഏത് സമയവും ഫോണിൽ തന്നെ നോക്കിയിരിക്കുമ്പോൾ അത് കണ്ണിനും നട്ടെല്ലിനുമെല്ലാം ബാധകമാകുന്നതോടൊപ്പം മാനസികമായ പല പ്രശ്നങ്ങളിലേക്ക് ഫോൺ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഫോൺ എപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്മൾ പലപ്പോഴും ഫോൺ വൃത്തിയാക്കാനും മറന്നു പോകാറുമുണ്ട്. വീടിന്‍റെ പല കോണിലും ബാത്‌റൂമിൽ വരെ ഫോൺ കൊണ്ട് വച്ച ശേഷമാണ് ഫോൺ നമ്മൾ കൈകൊണ്ട് പിടിക്കുന്നതും പിന്നീട് മുഖത്തൊക്കെ തൊടുന്നതും. അസുഖങ്ങൾ പകരാതിരിക്കാൻ കൈളും ഫോണും വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാവർക്കും അറിയാവുന്നതാണ്. ഇടയ്ക്കിടക്ക് നിർദ്ദിഷ്ട രീതിയിൽതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.ഫോൺ അധികമായി ഉപയോഗിക്കുന്നത് കൂടെ ബാത്‌റൂമിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്നത് ശരീരത്തിന് വളരെയധികം ഹാനികരമാണ്.പല തരത്തിലുള്ള ആരോഗ്യപ്രശ്ങ്ങളിലെക്കാണ് ഈ ശീലം നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ബാത്‌റൂമിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ നമുക്ക് നോക്കാം.അതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.