ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള എന്തിലും ഇന്ന് സർവത്ര മായമാ ണ്. മായം കലരാത്തതായി ഒരു വസ്തുവും കിട്ടുന്നില്ല എന്നതാണ് വാസ്തവം.മുൻപെല്ലാം നിറം കൂട്ടുന്നതിനും മറ്റുമായി വളരെ ചെറിയ തോതിൽ ശരീരത്തിന് ഹാനികരമല്ലാത്ത വസ്തുക്കളാണ് ആഹാരപദാർത്ഥങ്ങളിൽ ചേർത്തിരു ന്നതെങ്കിൽ ഇപ്പോൾ ജീവനുവരെ ആപത്ത് സംഭവിക്കാൻ ശേഷിയുള്ള പദാർത്ഥങ്ങളാണ് ഭക്ഷണസാധനങ്ങളിൽ ചേർക്കുന്നത്.ഭക്ഷ്യവസ്തുക്കളിൽ പ്രധാനമായും ജൈവമായം രാസ മായം ഭൗതിക മായം എന്നിങ്ങനെ മൂന്നു തരത്തിലുള്ള മായങ്ങൾ ആണ് ചേർക്കുന്നത്. ഭക്ഷ്യവസ്തുക്കളെ സുരക്ഷിതമല്ലാതാക്കുന്ന ബാക്ടീരിയ വൈറസ് ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികൾ ആണ് ജൈവ മായത്തിൽ ഉൾപ്പെടുന്നത്. ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഇവയാണ്. സംസ്കരണ പ്രക്രിയയിൽ ഉപയോഗിക്കുന്ന കീടനാശിനികൾ രാസപദാർത്ഥങ്ങൾ ഫ്ലേവറുകൾ കളറുകൾ വിഷ പദാർത്ഥങ്ങൾ തുടങ്ങിയവയൊക്കെയാണ് രാസ മായങ്ങൾ. ഗ്ലാസ് തരികൾ ചെളി ലോഹം തുടങ്ങി ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്ന അന്യ വസ്തുക്കളാണ് ഭൗതികമായം. മുൻപ് ഭക്ഷ്യവസ്തുക്കളിൽ ചേർത്തിരുന്നത് ഭൗതികമായങ്ങളായിരുന്നു. അവ കണ്ടുപിടിക്കാൻ എളുപ്പവുമായിരുന്നു. എന്നാൽ ഇന്ന് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് രാസമായങ്ങളാണ്.
ഇത് കണ്ടുപിടിക്കാൻ എളുപ്പമല്ല എന്നുമാത്രമല്ല അവ വളരെ അപകടകാരിയുമാണ്.പലപ്പോഴും നമ്മുടെ ആരോഗ്യപ്രശ്നങ്ങളിൽ വില്ലനായി മാറുന്ന പല രോഗങ്ങളും ഉണ്ടാവുന്നത് മായംകലർന്ന ഇത്തരം ഭക്ഷണങ്ങളിൽ നിന്നാണ്.പലപ്പോഴും ഇത് മനസ്സിലാക്കാതെയാണ് നമ്മൾ ഭക്ഷണ സാധനങ്ങൾ വാങ്ങി കഴിക്കുന്നത്.ഇത്തരത്തിൽ മായം ചേർക്കൽ ഏറ്റവുമധികം നേരിടുന്ന ഒരു ഉൽപ്പന്നമാണ് തേൻ. ടാർട്രസിന് സൺസെറ്റ് കാർമോഡി തുടങ്ങിയ രാസവസ്തുക്കൾ തേനിന് കളർ ലഭിക്കുന്നതിനായി ചേർക്കുന്നവയാണ്. ഇതിനുപുറമേ പഞ്ചസാര ശർക്കര ജിപ്സം ഗ്രീസ് കരിയോയിൽ തുടങ്ങിയവയും മായം ചേർക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.ഭക്ഷണ സാധനങ്ങളിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ ചില പൊടിക്കൈകളുണ്ട്. ഇവ ഉപയോഗിച്ച് നമുക്ക് വിപണിയിൽ ഇന്നു വാങ്ങുന്ന വസ്തുക്കളിൽ മായം കലർന്നിട്ടുണ്ടോ എന്ന് വീട്ടിൽ വെച്ച് തന്നെ കണ്ടെത്താൻ സാധിക്കും.ഇത്തരത്തിലുള്ള ചെറിയ പൊടി കൈകൾ ഉപയോഗിച്ച് തേനിലെ മായവും കണ്ടെത്താൻ നമുക്ക് സാധിക്കും. ആ പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.രണ്ട് ഗ്ലാസ് വെള്ളം എടുക്കുക.ഒരു ഗ്ലാസ്സിലേക്ക് മായം കലരാത്ത തേനും മറ്റ് ഗ്ലാസ്സിലേക്ക് മായം കലർന്ന തേനും ഒഴിക്കുക. മായം കലരാത്ത തേൻ ഗ്ലാസിലെയ്ക്ക് ഒഴിക്കുമ്പോൾ തേൻ ഗ്ലാസിന്റെ അടിയിൽ കട്ടിയായി തന്നെ ലയിക്കാതെ കിടക്കും.മറ്റേത് ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോൾ അത് വെള്ളത്തിൽ കുറച്ച് ലയിക്കുകയും ബാക്കിയുള്ളവ അടിഞ്ഞു ചേരുകയും ചെയ്യും.
എങ്ങനെ നമുക്ക് മായം കലരാത്ത തേൻ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കും.അടുത്തതായി രണ്ട് പരന്ന പാത്രം എടുക്കുക അതിലേക്ക് ഓരോ സ്പൂൺ തേൻ ഒഴിക്കുക. അതിന് ശേഷം അതിലേക്ക് അല്പം വെള്ളം ഒഴിക്കുക. പിന്നീട് അത് നല്ലവണ്ണം ഷേക്ക് ചെയ്യുക. ഒറിജിനൽ തേനാണെന്നുണ്ടെങ്കിൽ അതിൽ നമുക്ക് തേനീച്ച കൂടു പോലുള്ള ചെറിയ ചെറിയ ഹോൾസ് കാണാം. അതല്ല മായം കലർന്ന തേനാണെന്നുണ്ടെങ്കിൽ അത് വെള്ളത്തിൽ ലയിച്ചു ചേരും.അടുത്തതായി ഒരു തുണിയെടുത്ത് അതിലേക്ക് തേൻ പുരട്ടിയിട്ട് കത്തിക്കുക. മായം കലരാത്ത തേനാണെങ്കിൽ അത് കത്തി തീരും. അല്ല മായംകലർന്നതാണെങ്കിൽ തേൻ കത്തില്ല തുണി മാത്രം കത്തും. ഇങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.ഒരു പാത്രത്തിൽ അൽപം തേൻ എടുത്തശേഷം തീപ്പെട്ടിക്കൊള്ളിയിൽ പുരട്ടി അത് കത്തിച്ചു നോക്കുക.കത്തുന്നു എങ്കിൽ തേൻ ശുദ്ധമാണ്. കത്തുന്നില്ല എങ്കിൽ മായം ചേർത്ത തേനാണെന്ന് മനസ്സിലാക്കാം. തള്ളവിരലിന്‍റെ നഖത്തിൽ ഒരു തുള്ളി തേൻ ഒഴിക്കുക. മറ്റു ദ്രാവകങ്ങളെ പോലെ താഴേക്ക് ഒഴുകുന്നു എങ്കിൽ അത് തേനിലെ മായത്തെ സൂചിപ്പിക്കുന്നു. ശുദ്ധമായതേനാണെങ്കിൽ അത് പ്രതലത്തിൽ നിന്ന് ഒഴുകില്ല.