ഡ്രൈവിംഗ് ലൈസൻസ് ലേണേഴ്‌സ് ടെസ്റ്റ് ഇനി മുതൽ വീട്ടിൽ ഇരുന്നും ചെയ്യാം.ആർടി ഓഫീസിൽ പോകേണ്ട ആവശ്യമില്ല.ആർ ടി ഓഫീസിൽ കയറി ഇറങ്ങാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാവുന്നതാണ്.വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ മൊബൈൽ ഫോൺ കമ്പ്യൂട്ടർ ഉപയോഗിച്ച് ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.അതുപോലെ ടെസ്റ്റ് പാസാകുന്നവർക്ക് ഓൺലൈനായി തന്നെ ലേണേഴ്സ് സർട്ടിഫിക്കറ്റ് നൽകും.സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.ലേണേഴ്‌സ് ടെസ്റ്റിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ എക്‌സാം എഴുതാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ പുതിയ രീതി തുടരണമെന്നാണ് ഗതാഗത സെക്രട്ടറി നിർദേശം നൽകിയിട്ടുള്ളത്.ഇപ്പോഴത്തെ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്ന് മുതലാണ് ഈ മാറ്റം കൊണ്ടുവന്നത്.നിലവിൽ ലേണേഴ്സ് എടുത്തവർക്കും പുതുതായി എടുക്കുന്നവർക്കും മാസത്തിനുള്ളിൽ കാലാവധി തീരുന്ന മുറയ്ക്ക് ലേണേഴ്സ് ലൈസൻസുകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈയൊരു സർട്ടിഫിക്കറ്റ് എടുക്കുകയാണെന്നുണ്ടെങ്കിൽ ഓൺലൈനായി തന്നെ പുതുക്കുകയും ചെയ്യാം.ബാക്കിയുള്ള ഡ്രൈവിംഗ് ടെസ്റ്റിനായി മാത്രം ആർ ടി ഒ ഓഫീസിൽ പോയാൽ മതി.കോവിഡ് പശ്താതലത്തിൽ നിർത്തി വെച്ചിട്ടുള്ള ടെസ്റ്റുകളാണ് ആദ്യം പരിഗണയിൽ എടുത്തിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നേരിട്ടെത്തിയുള്ള ലേണേഴ്സ് ടെസ്റ്റിൽ 20 മാർക്കിന്റെ ചോദ്യമാണ് ഉണ്ടായിരുന്നത്. ഇതിൽ 12 ചോദ്യങ്ങൾക്ക് ശരി ഉത്തരം നൽകിയാൽ ലേണേഴ്സ് ലൈസൻസ് കിട്ടിയിരുന്നു. ഓൺലൈൻ ടെസ്റ്റിന് 50 ചോദ്യങ്ങൾ ഉണ്ടാവും. 30 ശരി ഉത്തരം നൽകണം ജയിക്കാൻ. 30 മിനിറ്റിനുള്ളിൽ ഉത്തരം തിരഞ്ഞെടുക്കണം. അര മണിക്കൂർ സമയമാണ് ഇതിനായി അനുവദിക്കുന്നത്. സൈറ്റിൽ കൂടി യാണ് ഓൺ ലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കൽ കാഴ്ച പരിശോധന സർട്ടിഫിക്കറ്റുകളും വയസ്സ് അഡ്രസ്സ് എന്നിവ തെളിയിക്കാനുള്ള രേഖകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.ഓൺലൈൻ ടെസ്റ്റിനായി ലഭ്യമായ തീയ്യതികളിൽനിന്നും സൗകര്യപ്രദമായത് തെരെഞ്ഞെടുക്കാ വുന്നതാണ്.ടെസ്റ്റിന് അനുവദിക്കപ്പെട്ട ദിവസം ഐ.ഡി.യും പാസ്വേർഡും അപേക്ഷകന്റെ റജിസ്ട്രേർഡ് മൊബൈലിൽ എസ്എംഎസ് ആയി ലഭിക്കും. യാതൊരു കാരണവശാലും ഈ എസ്എംഎസ് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല.പരീക്ഷയിൽ പരാജയപ്പെട്ടാൽ റീ ടെസ്റ്റ് ഫീസടച്ച് മറ്റൊരു ദിവസം പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.