ബെൽറ്റ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ നഷ്ടം

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നമ്മൾ ധാരാളം കേൾക്കുന്ന വാക്കാണ് ബെൽറ്റ് കോൺക്രീറ്റ്.എന്നാൽ ബെൽറ്റ് കോൺക്രീറ്റിങ്ങിനെ കുറിച്ച് സാധാരണക്കാർക്കിടയിൽ നിരവധി സംശയങ്ങളാണ് ഉള്ളത്. ചില സ്ഥലങ്ങളിൽ അടിത്തറ കെട്ടിയതിനുശേഷം ബേസ്മെന്റ് തുടങ്ങുന്നതിനു മുൻപാണ് ബെൽറ്റ് കോൺക്രീറ്റ് ചെയ്യുന്നത്.ചില സ്ഥലങ്ങളിൽ അടിത്തറയും ബേസ്മെന്റും കഴിഞ്ഞതിനുശേഷം ചുമർ കെട്ടുന്നതിനു മുൻപായിട്ടാണ് ബെൽറ്റ് കോൺക്രീറ്റ് ചെയ്യുന്നത്. പലർക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല. അപ്പോൾ എന്താണ് ബെൽറ്റ് കോൺക്രീറ്റ് എപ്പോഴാണ് ചെയ്യേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? തുടങ്ങിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.സാധാരണഗതിയിൽ ബേസ്മെന്റും ഫൗണ്ടേഷനും ഒക്കെ കഴിഞ്ഞതിനുശേഷം ചുമര് കെട്ടാൻ വരുന്ന ലെവലിനെയാണ് ബെൽറ്റ് കോൺക്രീറ്റ് എന്ന് പറയുന്നത്. മിക്ക ആളുകളുടെയും ധാരണ ബെൽറ്റ്‌ കോൺക്രീറ്റ് എന്ന് പറയുന്നത് ഫൗണ്ടേഷന് ബലം നൽകാൻ ഉള്ളതാണ് എന്നാണ്.എന്നാൽ അത് തികച്ചും തെറ്റാണ്.

ഭൂമിയിൽ ഉണ്ടാകുന്ന ചെറിയ ഒരു അനക്കം പോലും നമ്മുടെ വീടിന്‍റെ അടിത്തറ കെട്ടിയിരിക്കുന്ന കരിങ്കല്ലിന് വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഇങ്ങനെ വിള്ളൽ വീഴുന്ന പക്ഷം നമ്മുടെ ചുമരിലേക്ക് ഈ വിള്ളൽ വ്യാപിക്കുന്നത് തടയുന്നതിനുള്ള ഏകമാർഗ്ഗം ആണ് ഈ ബെൽറ്റ് കോൺക്രീറ്റ്.നനവിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് ബെൽറ്റ്‌ കോൺക്രീറ്റ്.ബെൽറ്റ് കോൺക്രീറ്റിന്റെ കനം എന്നു പറയുന്നത് 5 സെന്റീമീറ്റർ അഥവാ ആറിഞ്ച് പൊക്കമാണ്.അതിന്റെ വീതി സാധാരണ 20 സെന്റീമീറ്റർ ആണ്. എന്നാൽ അത് 40 സെന്റീമീറ്ററോ കോൺക്രീറ്റ് ചെയ്താൽ ചുമര് കെട്ടുന്ന സമയത്ത് റൂമുകളിൽ വരുന്ന ചെറിയ അഡ്ജസ്റ്റ്മെന്റ് നമുക്ക് ഈസിയായി ചെയ്യാൻ കഴിയും.സാധാരണ 8 എം എം സ്റ്റിലിന്‍റെ നാല് സീറ്റിലുകൾ ആണ് ബെൽറ്റ് കോൺക്രീറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ബോട്ടത്തിൽ രണ്ട് സ്റ്റീലും ടോപ്പിൽ രണ്ടിലും ആണ് ഉപയോഗിക്കുന്നത്.ഈ നാല് സ്റ്റിലുകളെയും തമ്മിൽ കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന സ്ട്രിപ്പ് 6എം എം സ്റ്റിലാണ്. ഈ സ്ട്രിപ്പുകൾ തമ്മിലുള്ള പരമാവധി അകലം 20 മുതൽ 25 സെന്റീമീറ്റർ വരെയാണ്.സ്റ്റിൽ നന്നായി ഫിക്സ് ചെയ്തതിനുശേഷം ഇതിന്റെ അടിഭാഗം കവർ ബ്ലോക്ക് ചെയ്ത് കവർ ചെയ്യാൻ സാധിക്കും.

പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഈ കോൺക്രീറ്റിന് മുന്നോടിയായി ഷട്ടറിങ്ങിൽ നന്നായി വെള്ളം നനച്ച് കൊടുക്കുക എന്നത്. സാധാരണ ഗതിയിൽ നമ്മൾ ഷട്ടറിങ്ങിനായി ഉപയോഗിക്കുന്നത് മരത്തിന്‍റെ പലകകൾ ആണ്.ഈ പലകകൾക്ക് ധാരാളം വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്.ഒരു കോൺക്രീറ്റ് നല്ലരീതിയിൽ പ്രവർത്തിക്കുന്നത് അതിന്‍റെ വാട്ടർ കണ്ടീഷനേ ബേസ് ചെയ്താണ്.ഈ ഒരു ഷട്ടറിങ്ങളിലേക്ക് കോൺക്രീറ്റ് അപ്ലൈ ചെയ്യുമ്പോൾ മരപ്പലക മാക്സിമം വെള്ളം വലിച്ചെടുക്കും.അപ്പോൾ നമ്മൾ ഉദ്ദേശിച്ച
ഫലം ഈ കോൺക്രീറ്റിന് ലഭിക്കുകയില്ല. അതുകൊണ്ട് പലക ഉപയോഗിച്ചാണ് ഷട്ടർ ചെയ്യുന്നത് എങ്കിൽ നന്നായി വെള്ളമൊഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം.ഇന്ന് നമ്മുടെ കെട്ടിട നിർമ്മാണ മേഖലയിൽ ധാരാളം പുതിയതായിട്ട് ഉള്ള മെറ്റീരിയലുകൾ ലഭ്യമാണ്. ഇതിന്റെ പ്രധാനഗുണം വളരെ വേഗത്തിൽ തന്നെ നമുക്ക് കെട്ടിട നിർമ്മാണ ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും എന്നതാണ്. പലപ്പോഴും ഇത്തരം മെറ്റീരിയലുകളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും അത് അക്സെപ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടു കൊണ്ടും ഇത്തരം മെറ്റീരിയൽ നമ്മൾ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *