ഇഴ ജന്തുക്കളെ എല്ലാവർക്കും പേടിയാണ്. അതിൽ ഏറ്റവും പേടി പാമ്പിനെ ആണ്.പാമ്പെന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും ഒരു ഭയമാണ്. സാധാരണ ശൽക്കങ്ങളാൽ ആവരണം ചെയ്യപ്പെട്ട കാണപ്പെടുന്ന കാലുകൾ ഇല്ലാത്ത ഇഴജന്തുക്കളാണ് പാമ്പുകൾ.വൃക്ഷത്തലപ്പുകളിലും ജലാശയങ്ങളിലും എല്ലാം ഇവയെ കാണാം. മാളങ്ങൾ ഉണ്ടാക്കാനും ഇവയ്ക്ക് കഴിയും.ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്കാനാണ് പാമ്പുകൾ കൂടുതലായി ഇഷ്ടപ്പെടുന്നത്.മുർഖൻ അണലി ചേര നീർക്കോലി ചുരുട്ട പെരുമ്പാമ്പ് പച്ചിലപ്പാമ്പ് മഞ്ഞ ചേര തുടങ്ങിയവയാണ് കാരണം നമ്മുടെ പരിസര ഭാഗങ്ങളിൽ കാണപ്പെടുന്ന പാമ്പുകൾ. ഇതിൽ പലതും വിഷമുള്ള പാമ്പുകൾ ആണ്.എന്നാൽ ഒരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. പൂന്തോട്ടത്തിൽ ഉണ്ടായിരിക്കുന്ന പാമ്പുകളായിരിക്കില്ല നിങ്ങളുടെ വീടിന്‍റെ കിടപ്പുമുറിയിൽ കയറുന്നത്. പൂത്തോട്ടത്തിൽ കാണുന്ന പാമ്പുകൾ പൊതുവെ അപകടം കൂടിയ തരത്തിലുള്ളതായിരിക്കും.പണ്ടുകാലങ്ങളിൽ പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനും ഒക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മൾ വീടുകളും മറ്റും കെട്ടിപൊക്കിയതോടെ പാമ്പുകൾ വീടിനുള്ളിൽ കേറുന്ന അവസ്ഥയാണ്.
പാമ്പ് വീടിന്‍റെ പരിസര ഭാഗങ്ങളിൽ വരാതിരിക്കുന്നതിന് ഒരു മാർഗമുണ്ട്. അതെന്താണെന്ന് നോക്കാം.ഒരു പ്ലാസ്റിക് കുപ്പിയുടെ മുടിയിൽ ചെറിയ ഹോൾസ് ഇട്ടുകൊടുക്കുക.കുപ്പിയിൽ ഒരു 80 ശതമാനത്തോളം വെള്ളം എടുക്കുക. വേണ്ടത് മണ്ണെണ്ണയാണ്.മണ്ണെണ്ണ ഇല്ലെങ്കിൽ പെട്രോളോ ഡീസലോ എന്തെങ്കിലും മതി.ഇതിലേക്ക് ഒരു 20 ശതമാനത്തോളം മണ്ണെണ്ണയും ഒഴിക്കുക. ഇത് നന്നായിട്ട് ഒന്ന് ഷേക്ക് ചെയ്തതിനുശേഷം പാമ്പു കയറാൻ സാധ്യതയുള്ള ജനലിന്‍റെയോ വാതിലിന്‍റെയോ സൈഡിലൊക്കെ സ്പ്രേ ചെയ്തു കൊടുക്കുകയോ തളിചച്ചു കൊടുക്കുകയോ ചെയ്യുക. ഈ മണ്ണെണ്ണയുടെ മണം ഉള്ളിടത് പാമ്പ് വരില്ല. അതുപോലെതന്നെ ഈ വെള്ളവും മണ്ണെണ്ണയും ചേർത്ത മിശ്രിതത്തിലേക് കുറച്ചു കറുവപ്പട്ടയും ഇടുന്നത് നല്ലതാണ്.ഇതുപോലെ തന്നെ പാമ്പിനെ ഓടിക്കാനുള്ള മറ്റൊരു മാർഗമാണ് വെളുത്തുള്ളിയും സവാളയും പേസ്റ്റ് രൂപത്തിൽ അരച്ച് അൽപം വെള്ളം ചേർത്ത് വീടിനു പരിസരത്ത് തളിക്കുക എന്നത്.
ഇങ്ങനെ ചെയ്താൽ പാമ്പ് ശല്യം ഒഴിവാക്കാൻ സഹായിക്കും.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പാമ്പ് നമ്മുടെ വീടിന്‍റെ പരിസരങ്ങളിൽ പോലും വരില്ല. അത് എന്തൊക്കെയാണെന്ന് നോക്കാം.വീടിന്‍റെ പരിസര ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്ന പാഴ്‌സസ്യങ്ങൾ വെട്ടിക്കളയുക.ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം.വീടിന്‍റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകൾ അടയ്ക്കുക.പാമ്പുകൾ കടന്നുവരാത്ത തരത്തിലുള്ള മതിലുകളോ സംരക്ഷണ വേലികളോ മുറ്റത്തിനും അടുക്കളത്തോട്ടത്തിനും ചുറ്റുമായി പണിയുക.ചാക്കുകൾ ഇഷ്ടികകൾ തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥലം വീട്ടുപരിസരത്തുനിന്നും വളരെ അകലെയാക്കുക. മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുകഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ പാമ്പ് വീട്ടിലും പരിസരപ്രദേശങ്ങളിലും വരാതിരിക്കും.