മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് മീൻ.എത്ര കൂട്ടം കറി ഉണ്ടെങ്കിലും മീൻകറി ഇല്ലെങ്കിൽ തൃപ്തി വരില്ല. ചോറിന്‍റെ കൂടെ മീൻകറിയൊ മീൻ പൊരിച്ചതോ അത്യാവശ്യമാണ്. മത്തി അയല കരിമീൻ പൊടിമീൻ ചൂര തുടങ്ങി ഒരുപാടു മീനുകൾ ഉണ്ട്.മീനുകളിൽ ശുദ്ധജല മത്സ്യങ്ങളും കടൽമത്സ്യങ്ങളും ഉണ്ട്.ശുദ്ധജല മത്സ്യങ്ങളിൽ പ്രധാനി കരിമീൻ തന്നെയാണ്. കടൽ മത്സ്യങ്ങളിൽ ആകട്ടെ മത്തിയും. തിലോപ്പിയ രോഹു എന്നിവയും ശുദ്ധജല മത്സ്യങ്ങൾ ആണ്.എന്നാൽ അയല നെത്തോലി എന്നിവ കടൽ മത്സ്യങ്ങളും.എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്.അതുകൊണ്ട് തന്നെ മീൻ പെട്ടന്ന് ചീഞ്ഞു പോകാതിരുന്നതിന് വേണ്ടി അതിൽ രാസപദാർത്ഥങ്ങൾ ചേർക്കാറുണ്ട്. മീനിൽ ചേർക്കുന്ന രണ്ടു രാസപദാർഥങ്ങളാണ് ഫോർമാലിൻ അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമോണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്.
ഫോർമാൽഡിഹൈഡിന്‍റെ ദ്രാവകരൂപമാണ് ഫോർമാലിൻ.മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിന് മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ക്യാസറിനും അൾസറിനും ഇതു കാരണമാകാം.അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.കാഴ്ച ഗന്ധം സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് ഗന്ധം. ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. ഇവിടെ നല്ല മത്സ്യം ആണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണായിരിക്കും. അതുകൊണ്ട് മീൻ വാങ്ങുമ്പോൾ ഇപ്പോഴും കണ്ണ് പ്രത്യേകം ശ്രദ്ധിക്കുക.മുറിച്ച മത്സ്യം ഫ്രഷ് ആണോ എന്നറിയാൻ അതിൽ ഈർപ്പം ഉണ്ടോ എന്ന് നോക്കിയാൽ മതി. കൂടാതെ മത്സ്യം മാംസം അടർന്നു പോകുന്നില്ലെങ്കിൽ ഫ്രഷ് മീൻ ആണെന്ന് നമുക്ക് ഉറപ്പിക്കാം. കൂടാതെ എപ്പോഴും മത്സ്യം വാങ്ങുമ്പോൾ അതിന്‍റെ നിറവ്യത്യാസം ശ്രദ്ധിക്കണം. മീൻ ഫ്രഷ് ആണെങ്കിൽ നിറവ്യത്യാസം ഉണ്ടാകില്ല.തവിട്ടുനിറവും അഗ്രഭാഗത്തെ മഞ്ഞനിറവും മത്സ്യം പഴകിയതാണ് എന്നതിന്റെ സൂചനയാണ്.
അതുകൊണ്ട് ഇത്രയും കാര്യങ്ങൾ മീൻ വാങ്ങുമ്പോൾ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.ഇനി നമ്മൾ നല്ല ഫ്രഷ് മീനാണ് മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്നതെങ്കിൽ വീട്ടിലും അത് ഫ്രഷായി സൂക്ഷിക്കണം.ഇന്ന് അണുകുടുംബങ്ങൾ ആയതുകൊണ്ടുതന്നെ ഒരു കിലോ മീനു വാങ്ങിയാൽ കുറച്ചു ദിവസത്തേക്ക് നമുക്ക് ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ട് മീൻ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. അപ്പോൾ മീൻ എങ്ങനെയാണ് ഫ്രഷ് ആയി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എന്ന് നോക്കാം.വെട്ടി ക്ലീൻ ചെയ്ത മീൻ നന്നായി ഉപ്പിട്ട് കഴുകിയതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ഇങ്ങനെ പാത്രത്തിലേക്ക് ഇട്ടു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും പാത്രം നിറയുന്നതുവരെ മീൻ ഇട്ടുകൊടുക്കരുത്.പാത്രത്തിന്‍റെ പകുതിഭാഗം വരെ മാത്രമേ മീൻ നിറക്കാവു. മീൻ മുങ്ങിക്കിടക്കുന്ന പരുവത്തിൽ വെള്ളം ഒഴിച്ചു കൊടുക്കുക.പാത്രം നല്ല ടൈറ്റായി അടച്ചതിനു ശേഷം ഇത് ഫ്രീസറിൽ വെക്കുക.പിന്നീട് ഇത് നമുക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഒരുമാസം വരേയൊക്കെ നമുക്ക് ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.