ആഹാരത്തിനു രുചി നൽകുക മാത്രമല്ല ഉപ്പ് കൊണ്ട് ഇങ്ങനെയും ഉണ്ട് പ്രയോജനങ്ങൾ

ആഹാരം പാകം ചെയ്യുമ്പോൾ നമുക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്. ഉപ്പില്ലാത്ത ഒരു കറിയെ കുറിച്ച് ചിന്തിക്കാൻ പറ്റില്ല. ഉപ്പ് കറികളിൽ മാത്രം ചേർക്കുന്ന ഒന്നല്ല.ഉപ്പു കൊണ്ട് വേറെ കുറെ പ്രയോജനങ്ങളുമുണ്ട്. എന്തൊക്കെയാണ് നമുക്ക് നോക്കാം.നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഷൂസിനൊക്കെ ഒരു മുഷിഞ്ഞ മണം ഉണ്ടാകും. ഈ ഷൂസിനുള്ളിലേക്ക് ഒരു ഒരു ടീസ്പൂൺ വെള്ളം ഉപ്പ് ഇടുക. ഉപ്പ് ഷൂസിന്‍റെ ഉൾഭാഗത്ത്‌ മുഴുവൻ വീഴുന്നതിന് നന്നായി തട്ടി കൊടുക്കുക. ഇത് ഒരു രാത്രി മുഴുവൻ അങ്ങനെ വെക്കുക.രാവിലെ നോക്കുകയാണെങ്കിൽ ചീഞ്ഞ മണം എല്ലാം പോയി നല്ല മണം ആയിരിക്കും ഉണ്ടാവുക ഇനി മുതൽ ഫ്രിഡ്ജ് ക്ലീൻ ചെയ്യണമെങ്കിൽ ഉപ്പ് മതി.ഒരു നനഞ്ഞ തുണി എടുത്ത് അതിൽ കുറച്ച് ഉപ്പ് വിതറുക. ഈ തുണി ഉപയോഗിച്ച് ഫ്രിഡ്ജിന് ഉൾഭാഗം എല്ലാം തുടക്കുകയാണെങ്കിൽ ഫ്രിഡ്ജ് എപ്പോഴും നല്ല തിളക്കത്തോടെ ഇരിക്കും. മാത്രമല്ല ഉപ്പ് ഒരു ആന്റി ബാക്ടീരിയലായി പ്രവർത്തിക്കുന്നതാണ്.അതുകൊണ്ടുതന്നെ ഫ്രിഡ്ജിനുള്ളിലുള്ള അണുക്കൾ ഒക്കെ നശിക്കുകയും ചീത്ത മണം മാറിക്കിട്ടുകയും ചെയ്യും. ടൂത്ത് ബ്രഷ് ഒരുപാട് നാൾ ഉപയോഗിക്കുന്നതിനായി ചൂടുവെള്ളം എടുത്ത് ഒരു ടീസ്പൂൺ ഓളം ഉപ്പിട്ട് ഈ ബ്രഷ് എല്ലാം അര മണിക്കൂർ മുക്കി വെക്കുക.ശേഷം തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക.അലക്കുമ്പോൾ വസ്ത്രങ്ങളുടെ നിറം പോകാതിരിക്കുന്നതിനായി വെള്ളത്തിൽ അൽപം ഉപ്പിട്ടതിനുശേഷം തുണി മുക്കി വെക്കുക. ഇങ്ങനെ ഉപ്പുവെള്ളത്തിൽ തുണി അലക്കി കഴിഞ്ഞാൽ അതിന്‍റെ നിറം ഒരിക്കലും മങ്ങില്ല.പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബുകളിലും സ്പഞ്ചുകളിലും എല്ലാം ധാരാളം ബാക്ടീരിയകൾ ഉണ്ടാവും.

അതുകൊണ്ട് രാത്രി പാത്രം എല്ലാം കഴുകിയതിനു ശേഷം നന്നായി തിളപ്പിച്ച വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഓളം ഉപ്പിട്ട് സ്ക്രബറും സ്പഞ്ചും മുക്കി വെക്കുക. അപ്പോൾ ഉപ്പിന്‍റെ ആന്റി ബാക്ടീരിയൽ പവർ കൊണ്ടും ചൂടുവെള്ളം കൊണ്ടും ബാക്ടീരിയ എല്ലാം നശിച്ചുപോകും.മുട്ട പുഴുങ്ങുന്ന സമയത്ത് വെള്ളത്തിലേക്ക് അല്പം ഉപ്പു കൂടി ഇടുകയാണെങ്കിൽ മുട്ട പൊട്ടി പോകത്തില്ല മാത്രമല്ല തോട് നമുക്ക് പെട്ടെന്ന് തന്നെ പൊളിച്ചടുക്കാൻ സാധിക്കും.വീട്ടിലുള്ള ഓട്ടുപാത്രങ്ങൾ ഒക്കെ നന്നായി തിളങ്ങി ഇരിക്കാനും ഈ ഉപ്പ് നല്ലൊരു മാർഗമാണ്. ഉപ്പ് മൈദ വിനാഗിരി ഇവയെല്ലാം മിക്സ് ചെയ്ത് നല്ലൊരു പേസ്റ്റ് പരുവത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഓട്ടു പാത്രങ്ങളിലൊക്കെ ഒക്കെ നന്നായി തേച്ചുപിടിപ്പിക്കുക. പിന്നീട് നല്ലൊരു ഉണക്ക തുണികൊണ്ട് പാത്രങ്ങൾ നല്ല രീതിയിൽ തുടയ്ക്കുക. പുതിയത് പോലെ തന്നെ ഈ പാത്രങ്ങൾ നമുക്ക് കിട്ടും.തീ നടത്തുന്നതിനായി ഉപ്പ് നല്ലൊരു ഉപാധിയാണ്. തീയിലേക്ക് ഉപ്പ് വിതറുക യാണെങ്കിൽ പെട്ടന്ന് തന്നെ അത് അണയും.വെള്ളം കോരി ഒഴിക്കുന്നതിനേക്കാൾ നല്ലതാണ് ഉപ്പ് വിതറുന്നത്.ഉള്ളി അരിഞ്ഞു കഴിയുമ്പോൾ കയ്യിൽ ഉണ്ടാവുന്ന മണം മാറാനും ഉപ്പു നമുക്ക് ഉപയോഗിക്കാം. ഉള്ളി അരിഞ്ഞതിനുശേഷം അല്പം ഉപ്പ് കയ്യിൽ വിതറി നന്നായി തേച്ചുപിടിപ്പിക്കുക. സ്വാഭാവികമായും ഉപ്പു പെരുട്ടുമ്പോൾ ചെറുതായി കൈ ഒന്ന് ഡ്രൈ ആവും. അപ്പോൾ ഒന്ന് ഒരു ഒന്നുരണ്ട് തുള്ളി വെള്ളം ഒഴിച്ചതിനുശേഷം നന്നായി കൈ തിരുമുക.ശേഷം കൈ കഴുകുക.എക്സ്പീയറി ഡേറ്റ് കഴിഞ്ഞ പാക്കറ്റ് പാല് നമുക്ക് വീണ്ടും ഒന്ന് രണ്ട് ദിവസം കൂടി ഉപയോഗിക്കാൻ ഉപ്പ് കൊണ്ട് ഒരു വിദ്യയുണ്ട്. പാല് പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ഒരു നുള്ള് ഉപ്പ് ഇടുക.

ഇത് നന്നായി കുലുക്കിയതിനു ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് ഈ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പാല് രണ്ടുദിവസം കൂടി ഉപയോഗിക്കാൻ പറ്റും.പൂക്കൾ കൂടുതൽ ദിവസം വാടാ തിരിക്കുന്നതിന് വേണ്ടി പൂക്കൾ വെക്കുന്ന ബോട്ടിലേക്ക് നല്ല തണുത്ത വെള്ളം ഒഴിച്ച് അതിലേക്ക് കുറച്ച് ഉപ്പു കൂടി ഇടുക. ശേഷം പൂക്കൾ വെക്കുക.ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറച്ചു കൂടുതൽ ദിവസം കൂടി പൂക്കൾ വാടാതിരിക്കും. മാത്രമല്ല നിറം മങ്ങുകയും ഇല്ല.അക്വേറിയം ക്ലീൻ ചെയ്യാനും ഉപ്പ് ഉപയോഗിക്കാം.ഒരു സ്പഞ്ച് എടുത്ത് അതിൽ കുറച്ചു ഉപ്പ് വിതറുക. ഈ സ്പഞ്ച് കൊണ്ട് അക്വേറിയത്തിലെ ഗ്ലാസ് തുടക്കുക യാണെങ്കിൽ ഗ്ലാസ് നല്ലരീതിയിൽ ക്ലീൻ ആകും. ഇതിന് സാധാരണ ഉപ്പ അല്ല വേണ്ടത് നോൺ അയണയിസിഡ് ആയിട്ടുള്ള ഉപ്പാണ് വേണ്ടത്.ചായ കാപ്പി തുടങ്ങിയവ എടുക്കുന്ന ഗ്ലാസ്സിൽ ചെറിയ റൗണ്ട് രൂപത്തിൽ കറ പറ്റി പിടിച്ചിരിക്കുന്നത് കാണാം. ഇത് കളയുന്നതിന് വേണ്ടി ഒരു സ്പഞ്ചിൽ അല്പം ഉപ്പ് വിതറി തുടച്ചു കൊടുത്താൽ മതി.പാത്രത്തിലെ എണ്ണമയം കളയുന്നതിനായി ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് ഉപ്പു കൂടി വിതറുക. ശേഷം പാത്രം മുക്കിവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാത്രത്തിലെ എണ്ണമയം എല്ലാം പൂർണ്ണമായും പോകും.

Leave a Reply

Your email address will not be published. Required fields are marked *