ഇനി വില കൂടിയ മാര്‍ബിളും ടൈല്‍സും വേണ്ട ഇതുമതി സ്റ്റോൺ നക്ഷത്രം പോലെ തിളങ്ങും

ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നഭവനം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഏറേ നാളത്തെ സ്വപ്നങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശേഷം ആയിരിക്കും അത്‌ യാഥാർഥ്യമാകുന്നത്.വീടിനെക്കുറിച്ച് എല്ലാവർക്കും പല രീതിയിലുള്ള കാഴ്ചപ്പാടുകൾ ആയിരിക്കും ഉണ്ടാവുന്നത്.വീടിന്‍റെ അടിത്തറ കെട്ടാൻ ഉപയോഗിക്കുന്ന കല്ലു മുതൽ ഇന്റീരിയർ ഡിസൈൻ വരെ എല്ലാവരും വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്.ആരു കണ്ടാലും ഒന്നു ഞെട്ടണം എന്ന വിചാരത്തോടെയാണ് ആളുകൾ വീടുപണിയുന്നത് തന്നെ.വീടിന്‍റെ എക്സ്റ്റീരിയറിലായാലും ഇന്റീരിയറിലായാലും എപ്പോഴും പുതുമ സൃഷ്ടിക്കാൻ ആണ് എല്ലാവരും നോക്കുന്നത്.കൂടുതൽ ആൾക്കാരും ഇന്റീരിയർ ഡിസൈനിലാണ് ശ്രദ്ധ പുലർത്താറ്.ഭംഗിയുള്ള അകത്തളങ്ങൾ വീടിനെ കൂടുതൽ മനോഹരമാകും. കൂടാതെ തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങളിൽ സൗകര്യം വർദ്ധിപ്പിക്കുവാനും അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപ ഭംഗി വരുത്താനും എല്ലാം ഇന്റീരിയർ ഡിസൈനിലൂടെ സാധിക്കും.ഇന്റീരിയര്‍ സങ്കല്‍പ്പങ്ങളെ കണ്ടംപ്രറി മിനിമല്‍ ക്‌ളാസിക് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ക്ലാസിക് സ്റ്റയിലിന് ചെലവ് ഏറെയാണ്.

അതുകൊണ്ടു തന്നെ കണ്ടംപ്രറി മിനിമല്‍ സ്റ്റയിലാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്.ലിവിങ് ഹാൾ മുതൽ കിച്ചൻ ബെഡ്റൂം ബെഡ്റൂം ഇങ്ങനെ എല്ലാ റൂമുകളും എല്ലാവരെയും ആകർഷിക്കുന്ന വിധത്തിൽ ആയിരിക്കും ഡിസൈൻ ചെയ്യേണ്ടത്.ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ഇന്റീരിയർ ആയിരിക്കണം നമ്മൾ ചെയ്യേണ്ടത്. വീടിന്‍റെ ഡിസൈന് ചേരുന്ന വിധത്തിൽ ആയിരിക്കണം ഇന്റീരിയർ ഒരുക്കാൻ.സോഫ സെറ്റുകൾ കർട്ടനുകൾ കാർപെറ്റുകൾ ഗ്ലാസുകൾ മാർബിളുകൾ സീലിഗുകൾ എന്നിവയാണ് ഇന്റീരിയറിൽ പ്രധാനം.എന്നാൽ ഇന്ന് എക്സ്റ്റീരിയറിലും മിനുക്ക് പണികൾ ചെയ്യാൻ പലരും ശ്രമിക്കാറുണ്ട്.എക്സ്റ്റീരിയർ ഭംഗിക്കുവേണ്ടി ബീമുകൾ പർഗോളകൾ എന്നിവ ആധുനിക വീടുകളുടെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ കൃത്രിമമായ സൗന്ദര്യം സൃഷ്ടിക്കുന്നതിലൂടെ വീടിന്‍റെ ആകർഷകത്വം കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വീടിന്‍റെ ഓരോ കോണുകളിലും ഭിത്തികളിലും ഓരോ കലാവിരുതുകൾ കാട്ടുകയാണ് പതിവ്.പുറം ഭിത്തിയുടെ ഭംഗി കൂട്ടാൻ പല മാർഗങ്ങളുണ്ട്.അത് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാനെസ്റ്റ് ഗ്ലിസ്റ്റർ സ്റ്റോൺ.ഗ്രാനെസ്റ്റ് ഗ്ലിസ്റ്റർ സ്റ്റോൺ കൊണ്ട് ഒരു എക്സ്റ്റീരിയർ വാൾ ഡിസൈൻ ഉണ്ടാക്കാം.ഫോം ടേപ്പ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

സാധാരണ മാസ്കിങ് ടേപ്പ് ഉപയോഗിച്ച് ചെയ്തുകഴിഞ്ഞാൽ ഇത് പൊളിച്ചെടുക്കാൻ പ്രയാസമാണ്.അപ്പോൾ ഫോം ടേപ്പ് ഉപയോഗിച്ചു ഡിസൈൻ ചെയ്തതിന് ശേഷം സ്റ്റോൺ അപ്ലൈ ചെയ്യാം. അതിന് ശേഷം സ്റ്റീൽ ട്രോവൽ ഉപയോഗിച്ചാണ് ഗ്രാനെസ്റ്റ് ഗ്ലിസ്റ്റർ സ്റ്റോൺ വാളിൽ അപ്ലൈ ചെയ്യുന്നത്.ഇത് വെള്ളം ചേർത്ത് വരുന്ന പ്രൊഡകട് ആയതുകൊണ്ട് തന്നെ എക്സ്ട്രാ വെള്ളം ചേർക്കേണ്ട ആവശ്യമില്ല.അപ്ലൈ ചെയ്തു കഴിയുമ്പോൾ പെട്ടെന്നുതന്നെ ഇത് ഡ്രൈ ആകും. ഇത് അപ്ലൈ ചെയ്തതിനുശേഷം ഉടനെ തന്നെ ടേപ്പ് റിമൂവ് ചെയ്യുകയൊ അല്ലെങ്കിൽ നന്നായി ഡ്രൈ അയതിനുശേഷം റിമൂവ് ചെയ്യുകയൊ ചെയ്യുക.മീഡിയം ഡ്രൈ ആയിരുന്നു ശേഷം ഒരിക്കലും ടേപ്പ് പൊളിക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ സ്റ്റോൺ പൊളിഞ്ഞു പോകാൻ സാധ്യതയുണ്ട്.നല്ല രീതിയിലുള്ള തിളക്കമാണ് ഈ മെറ്റാലികിന് ഉള്ളത്. വെയിൽ അടിക്കുമ്പോൾ നല്ല രീതിയിൽ ഇത് തിളങ്ങുകുയും ചെയ്യും.എക്സ്റ്റീരിയറിൽ മെറ്റാലിക് ഫിനിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല പ്രോഡക്റ്റ് ആണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *