വീടിനോ ചുമരിനോ ഒരിക്കലെങ്കിലും ഇവ ഉപയോഗിച്ചവര്‍ ഈ കാര്യം അറിയാതെ പോകല്ലേ

നമ്മൾ വീട് വെക്കാൻ ഉപയോഗിക്കുന്ന ബിൽഡിങ് മെറ്റീരിയൽസിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രിക്സ്.വോൾ അല്ലെങ്കിൽ ചുമര് കെട്ടാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ബ്രിക്സുകളിൽ പലതരത്തിലുള്ള മെറ്റീരിയൽസ് ആണ് ഉപയോഗിക്കുന്നത്.പ്രധാനമായിട്ടും ചുടുകട്ട സിമന്റ് സോൾഡ് ഡോക്കുകൾ ചെങ്കല്ല് ഇന്റർലോക്ക് ബ്രിക്സ്,അല്ലെങ്കിൽ ഹുറുഡീസ് പോലുള്ള മോഡേൺ ബ്രിക്സുകൾ പല മെറ്റീരിയൽസ് ഉപയോഗിക്കുന്നുണ്ട്.വോൾ കൺസഷൻ വർക്കിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ബ്രിക്സ് വയർ കട്ട് ബ്രിക്സാണ്. പണ്ടുതൊട്ടേ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രിക്സ് മണ്ണു കൊണ്ടു തന്നെയാണ് നിർമ്മിക്കുന്നത്.വയർ കട്ട് ബ്രിക്സ് പല സൈസിൽ ലഭ്യമാണ്.പ്രധാനമായിട്ടും ഇതിന്റെ സൈസ് 21 സെന്റീമീറ്റർ ആണ്.ഇതിന്‍റെ ലേബർ സ്ട്രങ്ത് മറ്റ് മെറ്റീരിയൽസിനെക്കാളും കൂടുതലായിരിക്കുംചുമര് കെട്ടാൻ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ബ്രിക്സാണ് സിമന്റ് സോൾഡ് ഡോക്ക്. നമ്മൾ സാധാരണയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഈ ബ്രിക്സ് ആണ്.ഇത് പ്രധാനമായും മൂന്നു സൈസിലാണ് ലഭിക്കുന്നത്. 20 സെന്റീമീറ്റർ നീളവും 20 സെന്റിമീറ്റർ വീതിയും 15 സെന്റീമീറ്റർ ബ്രിതുമുള്ളതാണ് ഒരു സൈസ്. ഈയൊരു സൈസിലുള്ളതാണ് സാധാരണയായി ചുമര് കെട്ടാൻ ഉപയോഗിക്കുന്നത്.

പിന്നെ മറ്റൊരു സൈസ് ആണ് നാലിഞ്ച് കെട്ടു വരുന്നത്.സെന്റീമീറ്റർ നീളവും 20 സെന്റിമീറ്റർ വീതിയും 10 സെന്റീമീറ്റർ ബ്രിതും ഉള്ളതാണ് ഈ സൈസ്. ബാത്റൂം അതുപോലെതന്നെ പാർട്ടീഷൻ വോളുകളൊക്കെ ചെയ്യാൻ ഈ സൈസിലുള്ള ബ്രിക്സാണ് ഉപയോഗിക്കുന്നത്. 30 സെന്റീമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 10 സെന്റീമീറ്റർ ബ്രിതും ഉള്ള മറ്റൊരു സൈസു കൂടിയുണ്ട്. ചെറിയ കോമ്പൗണ്ട് വാളും ചെറിയ പാർട്ടീഷൻ വാളും ഒക്കെ കെട്ടാൻ ഈയൊരു ബ്രിക്സ് ഉപയോഗിക്കാം.വിലയിൽ കുറവുണ്ടെങ്കിലും ഇത് ഉപയോഗിക്കുന്ന കൊണ്ടിറ്റി കൂടുതലായിരിക്കും. ആദ്യം പറഞ്ഞ സൈസിലുള്ളതാണ് സാധാരണ നമ്മൾ വീടിന്റെ കൺസ്ട്രക്ഷന് വേണ്ടി ഉപയോഗിക്കുന്നത്.സിമന്റ് ബ്ലോക്കിൽ തന്നെ ഹോളോബ്രിക്സ് ആയിട്ടുള്ള ബ്രിക്കും ഉണ്ട്. ഇത് സാധാരണ വീടുകളുടെ വർക്കുകൾക്ക് ഉപയോഗിക്കാറില്ല.കോമ്പൗണ്ട് വാളുകൾ പാർട്ടീഷൻ വാളുകൾ എന്നിവയ്ക്ക് വേണ്ടിയാണ് ഈ ഹോളോ ബ്രിക്സുകൾ ഉപയോഗിക്കുന്നത്. 12 ഇഞ്ച് എട്ടിഞ്ച്, ആറ് ഇഞ്ച് സൈസുകളിലും 12 ഇഞ്ച് എട്ടിഞ്ച് നാലിഞ്ച് രണ്ടു സൈസുകളിലും ലഭ്യമാണ്.വീടു നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ബ്രിക്സുകളാണ് ഇന്റർലോക്ക് ബ്രിക്സുകൾ.ഇത് എല്ലായിടത്തും ലഭ്യമല്ല.ഇത് സിമന്റ് മോട്ടാർ വച്ചല്ല ജോയിൻ ചെയ്യുന്നത്.അതിന്റെ ഇന്റർലോക്ക് മെയിൽ ഫീമെയിൽ കാപ്പിങ്ങ് വച്ചാണ് ജോയിന്റ് ചെയ്യുന്നത്.ഇതിൽ പ്ലാസ്റ്ററിങ് ചെയ്തില്ലെങ്കിലും അതിന്‍റെ വോൾ പെയിന്റ് ചെയ്ത് ഫിനിഷ് ചെയ്യാം.

മറ്റ് ബ്രിക്സുകളെക്കാളും ചെലവ് കുറവാണെങ്കിലും രണ്ടു നില വരെയുള്ള ലോഡ് വയറിങ് ആയിട്ടുള്ള സ്ട്രക്ച്ചർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കു.പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന മറ്റൊരു മെറ്റീരിയലാണ് ചെങ്കല്ല്. വടക്കൻ കേരളത്തിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.തെക്കൻ കേരളത്തിൽ അങ്ങനെ ഉപയോഗിക്കാറില്ല.ഇതും പല സൈസിൽ ലഭ്യമാണ്.ഇതിന് കൂടുതൽ സ്ട്രങ്ങ് തും ലോഡ് വയറിനുള്ള കപ്പാസിറ്റിയും മറ്റ് മെറ്റീരിയലിനേക്കാളും കൂടുതലാണ്. ഇത് നമ്മൾ പ്രകൃതിയിൽ നിന്നും ഡയറക്ട് മെഷീൻ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുന്ന ബ്രിക്സ് ആണ്.മറ്റൊരു വോൾ കൺസ്ട്രക്ഷൻ മെറ്റീരിയലാണ് ഹുറിഡീസ്. ധാരാളം ഹോൾസു കൾ ഉള്ള ഒരുതരം ബ്രിക്സാണിത്.ഇതും പല സൈസിൽ ലഭ്യമാണ്. ഇത് വേർട്ടിക്കലായിട്ടുള്ള സ്ട്രക്ചറിന് മാത്രെ ഉപയോഗിക്കാൻ സാധിക്കു. മാത്രമല്ല ഇത് കട്ട് ചെയ്ത് ഉപയോഗിക്കാനും സാധിക്കില്ല.എന്നാൽ ഇത് മുറിക്കുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.അതുകൊണ്ടുതന്നെ ഇന്ന് പലരും ഇത് ഉപയോഗിക്കുന്നുണ്ട്.ഇപ്പോൾ പ്രധാനമായും ഉപയോഗിച്ച് കാണുന്ന മറ്റൊരു മെറ്റീരിയൽ ആണ് എ എ സി ബ്ലോക്ക്സ്. ഇതിന് വെയിറ്റ് വളരെ കുറവാണ്. അതുപോലെ വാട്ടർ അബ്സോക്ഷനും കുറവാണ്.മറ്റ് മെറ്റിരിയൽസിനെക്കാളും വിലയും കുറവാണ്.പൊതുവേ ഇത്രയും മെറ്റീരിയൽസ് ആണ് ചുമര് കേട്ടാൻ നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *