ടൈൽസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് നിസാരമായി കാണല്ലേ

ഒരു വീടിന്‍റെ മുഖം എന്നു പറയുന്നത് ഫ്ലോർ തന്നെയാണ്.അതിനാൽത്തന്നെ ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നതും ഫ്ലോറിങ്ങിൽ തന്നെയാണ്. തറ നന്നായാൽ തന്നെ അറിയാം വീടിന്റെ ഭംഗി എന്തെന്ന്.ഇന്ന് വീട് ഫ്ലോർ ചെയ്യാൻ മാർബിൾ ഗ്രാനൈറ്റ് ടൈൽ തുടങ്ങിയ മെറ്റീരിയൽസ് എല്ലാവരും ഉപയോഗിക്കുന്നത്. മാർബിളും ഗ്രാനൈറ്റും പൊതു വില കൂടുതലാണ്. അതുകൊണ്ടുതന്നെ മിഡിൽ ക്ലാസ് ഫാമിലി ഇപ്പോഴും പ്രിഫർ ചെയ്യുന്നത് ടൈലുകളാണ്.ഏത് തീം വേണമെങ്കിലും ടൈലുകളിൽ സെറ്റ് ചെയ്യാൻ സാധിക്കും എന്നതും എളുപ്പത്തിൽ ജോലി പൂർത്തിയാക്കാൻ കഴിയും എന്നതുമാണ് മാർബിൾ ഗ്രാനൈറ്റ് തുടങ്ങിയ ഫ്ലോറിങ് മെറ്റീരിയലുകളിൽനിന്നും ടൈലുകളെ പ്രിയപ്പെട്ടതാക്കുന്നത്.മുറിയുടെ വലിപ്പം വെളിച്ചം കടക്കുന്നതിനുള്ള സൗകര്യങ്ങൾ മുറിയുടെ സ്വഭാവം എന്നിവയെല്ലാം പരിഗണിച്ചാണ് ടൈലുകൾ തിരഞ്ഞെടുക്കേണ്ടത്.ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ ഗുണനിലവാരം തന്നെയാണ്.പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളും അൺ പോളിഷിഡ് വിട്രിഫൈഡ് ടൈലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഏത് നിറത്തിലും വലുപ്പത്തിലും ലഭ്യമാണ്.വിവിധ വലുപ്പത്തിലുള്ള ടൈലുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് എന്ന് നേരത്തെ പറഞ്ഞല്ലോ.എന്നാൽ 1600 മുതല്‍ 800 വരെയുള്ള സ്ക്വയർ ഫീറ്റിലുള്ള ടൈലുകളാണ് നല്ലത്. ടൈലുകളിൽ ബസിലിയം ബ്ലൂ എന്ന ഒരു മെറ്റീരിയൽ ഉണ്ട്. ഇത് പല ബ്രാൻഡുകളിലും അവൈലബിൾ ആണ്.ഇതിന് 112 രൂപയാണ് വില.ഗ്യാലക്സിബോൾഡ് എമറാൾഡ്,ഡൈന ബുക്ക്‌ മാച്ച് എലഗന്റ് ബ്രൗൺ ഒരുപാട് മെറ്റീരിയൽസ് ഉണ്ട്.ചില സമയങ്ങളിൽ കടകളിൽ നിന്നും ഇഷ്ടപ്പെട്ട വാങ്ങിയ ഇത്തരം ഫ്ലോർ മെറ്റീരിയൽസ് ഉച്ചകഴിയുമ്പോൾ നമ്മൾ ഉദ്ദേശിച്ച ഭംഗി ഇല്ലാതാകാറുണ്ട്.എന്നാൽ ചിലത് കാണുമ്പോൾ ഭംഗി ഇല്ലെങ്കിലും വിരിച്ചു കഴിഞ്ഞാൽ നല്ല ഭംഗി ഉണ്ടാവും.എപ്പോഴും ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ഫ്ലെക്സിബിൾ ആയിട്ടുള്ള ടൈലുകൾ വേണം തെരഞ്ഞെടുക്കാൻ. എന്നാലെ അതിന് ക്വാളിറ്റി ഉണ്ടാവുകയുള്ളൂ.രണ്ട് പ്ലാന്റുകളിൽ നിന്നാണ് ടൈലുകൾ വരുന്നത്.ഒന്ന് സിസ്റ്റം പ്ലാന്റ് രണ്ട് സാധാരണ പ്രസിഗ് പ്ലാന്റ്.

പ്രസ്സിംഗ് പ്ലാന്റിൽ നിന്ന് വരുന്നതിന് ഫ്ലെക്സിബിലിറ്റി കിട്ടില്ല.അതുപോലെ ടൈലുകൾ വാങ്ങുന്നതിനു മുൻപ് ഇവിടെ ഉപയോഗിക്കാനുള്ളതാണെന്ന എന്ന വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.മാത്രമല്ല നമ്മുടെ ഇന്റീരിയർ ഡിസൈനോട് ചേർന്നു നിൽക്കുന്ന ടൈൽ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.ഇപ്പോഴും ഗുണമേന്മയുള്ള ടൈലുകൾ തിരഞ്ഞെടുക്കുക.വില അൽപം കൂടുതലാണെങ്കിലും ബ്രാൻഡഡ് കമ്പനികളുടെ മെറ്റിരിയൽസ് വേണം എടുക്കാൻ.എങ്കിൽ മാത്രമേ നല്ല ഫിനിഷിംഗ് ഉണ്ടാകൂ.മാത്രമല്ല ഒരേ ഡിസൈനുകളുള്ള ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ മുറിക്കുമ്പോൾ ഉണ്ടാകുന്ന വേസ്റ്റേജ് ഒഴിവാക്കാൻ സാധിക്കും. നമ്മുടെ വീടിന്‍റെ അകത്തളങ്ങളെ മനോഹരമാക്കുന്ന ടൈലുകൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *