നമ്മളിൽ പലരും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.പലപ്പോഴും കൃത്യമല്ലാത്ത ഭക്ഷണ രീതി തന്നെയാണ് ആരോഗ്യം മോശമാക്കുന്നത്. ഏതു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാലും പ്രഭാതഭക്ഷണം ഒരിക്കലും ഉപേക്ഷിച്ചുകൂട.കാരണം രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.പ്രഭാത ഭക്ഷണത്തിന്റെ അഭാവം ആണ് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രഭാത ഭക്ഷണം എന്ന പേരില്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ.ആരോഗ്യത്തിന് നല്ല ശീലങ്ങളും ഗുണങ്ങളും നല്കുന്ന ഭക്ഷണം തന്നെ കഴിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.പ്രഭാത ഭക്ഷണമാണ് ഏത് വിധത്തിലും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് എന്നും ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നത്.അതുകൊണ്ട് തന്നെ ഈ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി അത് ദിവസം മുഴുവന്‍ ഉള്ള ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന്.സാധാരണ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് പുട്ടും ഇഡ്ഡലിയും ദോശയും ഒക്കെയാണ് ഉണ്ടാക്കുന്നത്. എന്നാൽ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ഒരു വെറിയിറ്റി ഡിഷ് ഉണ്ടാക്കി കൊടുക്കുക ആണെങ്കിൽ എല്ലാവർക്കും അത് ഇഷ്ടമാകും.
പ്രത്യേകിച്ച് കുട്ടികൾക്ക്.പൊറോട്ടയും ചപ്പാത്തിയും തോറ്റുപോകും വിധം ഒരു അടിപൊളി വിഭവം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇതിന്റെ മെയിൽ ചേരുവക എന്ന് പറയുന്നത് റവ യാണ്.പ്രഭാത ഭക്ഷണം അരിയും ഗോതമ്പുമല്ലാതെ റവയാക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്കുന്ന ഒന്നാണ്. റവ നമുക്കു നല്കുന്ന ഗുണങ്ങള്‍ പലതാണ്.100 ഗ്രാം റവയില്‍ 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ 3 ഗ്രാം നാരുകള്‍ ഒരു ഗ്രാം കൊഴുപ്പ് 12 ഗ്രാം പ്രോട്ടീന്‍ ഇതു കൂടാതെ കാല്‍സ്യം അയേണ്‍ മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം സിങ്ക് സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതു കൊണ്ടാണ് ഇത് പ്രഭാത ഭക്ഷണമാക്കണമെന്നു പറയുന്നതും.റവ കൊണ്ട് നമ്മൾ സാധാരണ ഉപ്പുമാവ് ആണ് ഉണ്ടാക്കാറ്.എന്നാൽ ഇത് വെറൈറ്റി ആയിട്ടുള്ള ഒരു വിഭവമാണ്. കാഴ്ചയിൽ ഇത് പത്തിരി പോലെ ഇരിക്കും. എന്നാൽ പത്തിരി അല്ല.ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവക റവ ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് സൺഫ്ളവർ ഓയിൽ ഒരു ടീസ്പൂൺ എണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സൺഫ്ലവർ ഓയിലും കൂടി ഒഴിച്ചുകൊടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് റവ ഇട്ട് കൊടുക്കുക.ശേഷം നന്നായി ഇളക്കുക.റവ ചേർക്കുന്നതിനു മുമ്പ് തീ ലോ ഫ്ലെയിമിൽ വേണം ഇടാൻ.ശേഷം റവ നന്നായി വെന്ത് കിട്ടുന്നതിനുവേണ്ടി പാത്രം മൂടി വേവിക്കുക.റവ വെന്തതിനു ശേഷം ഒരു വലിയ പാത്രത്തിലേക്ക് മാറ്റി പത്തിരികൊക്കെ കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ചെടുക്കുക.ഇനി ഇത് ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക.ശേഷം ഇത് പരത്തിയെടുക്കുക.ഇനി ഇത് ചുട്ട് എടുക്കണം.അതിനായി ഒരു പാൻ ചൂടാക്കുക.പാനിൽ അല്പം എണ്ണ പുരട്ടുക.പരത്തി വെച്ചിരിക്കുന്ന കൂട്ട് ചുട്ടെടുക്കുക.നല്ല സോഫ്റ്റും രുചികരമായിട്ടുള്ള വിഭവം തയ്യാർ.ഇത് പൊറോട്ടയെക്കാളും ചപ്പാത്തിയെക്കാളും ഒക്കെ നല്ല രുചികരമാണ്.