പഴയ ഷര്‍ട്ട് കളയല്ലേ അതുകൊണ്ട് ഒരു അടിപൊളി ടോപ്പ് തയ്ച്ചെടുക്കാം

നമ്മൾ എല്ലാവരും തന്നെ വസ്ത്രങ്ങളോട് ഏറെ പ്രിയം ഉള്ളവരാണ്.ഓരോ ട്രെൻഡ് അനുസരിച്ച് നമ്മൾ വസ്ത്രങ്ങൾ വാങ്ങി കൊണ്ടേയിരിക്കും.പെൺകുട്ടികൾക്കാണ് വസ്ത്രങ്ങളോട് പ്രിയം എങ്കിലും ആൺകുട്ടികളും വാങ്ങുന്നതിൽ അത്ര മോശക്കാരൊന്നുമല്ല.ആൺകുട്ടികൾക്ക് കൂടുതലും ഷർട്ടുകളോടാണ് പ്രിയം.എന്നാൽ ഇന്ന് പെണ്കുട്ടികളും ഷർട്ട് ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ന് എല്ലാവരുടെയും വീടുകളിൽ നിരവധി ഷർട്ടുകൾ ഉണ്ടാവും. ഉപയോഗിക്കുന്നതും ഉപയോഗിച്ച് പഴകിയതുമായ നിരവധി ഷർട്ടുകൾ.എന്നാൽ നമ്മൾ എല്ലാവരും തന്നെ പഴയ ഷർട്ട് മാറ്റിയിടുകയാണ് പതിവ്.എന്നാൽ ഇനി പഴയതും ഉപയോഗിക്കാത്തതുമായ ഷർട്ട് ഒന്നും ആരും വെറുതെ കളയണ്ട. ഷർട്ട്‌ കൊണ്ട് നമുക്ക് ഒരു അടിപൊളി ടോപ്പ് തയ്ച്ചെടുക്കാം.നമ്മൾ ഉപയോഗിച്ച ഒരു ഷർട്ട് കൊണ്ട് ഒരു ടോപ്പിന് യോക് സ്റ്റിച് ചെയ്തു കൊടുക്കാൻ സാധിക്കും.എങ്ങനെയാണെന്ന് നോക്കാം.ആദ്യം തന്നെ നമ്മൾ കട്ട് ചെയ്യാൻ എടുക്കുന്ന ഷർട്ട്‌ നല്ല രീതിയിൽ നിവർത്തി ഇടുക. ശേഷം ഷിർട്ടിന്റെ മുകൾ ഭാഗത്തു നിന്നും താഴത്തെയ്ക്ക് 16 അര ഇഞ്ച് മാർക്ക് ചെയ്യുക. ഭാഗം വരെ കട്ട് ചെയ്ത് എടുക്കുക.അപ്പോൾ ടോപ്പ് തേയ്ക്കാനുള്ള യോക്ക് പീസ് നമ്മൾ കട്ട് ചെയ്തു കഴിഞ്ഞു.ഇനി താൻ ഭാഗത്തേക്കുള്ള സ്കർട്ട് ആണ് കട്ട് ചെയ്ത് എടുക്കേണ്ടത്.

അതിനുവേണ്ടി 1.80 മീറ്റർ ഉള്ള ഒരു തുണി എടുക്കുക. സെന്റർ കട്ട് ചെയ്ത് 2 പീസാക്കി എടുക്കുക.അതിൽ ഒരു പീസ്‌ വീണ്ടും രണ്ടായിട്ട് കട്ട് ചെയ്യുക.ഇല്ലെങ്കിൽ ഫ്ലെയർ ഒരുപാട് കൂടുതൽ ഉണ്ടാകും.അതുകൊണ്ടാണ് ഒരു പീസിനെ രണ്ടായിട്ട് കട്ട് ചെയ്യുന്നത്.കട്ട് ചെയ്ത മാറ്റിവെച്ചിരിക്കുന്ന പീസിൽ നിന്നും യോക്കിന് ബോർഡർ പിടിക്കാനായി തുണി കട്ട് ചെയ്ത് എടുക്കുക.3 ഇഞ്ച് വീതിയിൽ വേണം തുണി കട്ട് ചെയ്ത് എടുക്കാൻ. ഇത്രയും കഴിഞ്ഞാൽ കട്ടിങ് കഴിഞ്ഞു.ഇനി സ്റ്റിച്ചിങ്ങിലേയ്ക്ക് കടക്കാം.യോക്കിനായി കട്ട് ചെയ്ത് വെച്ചിരിക്കുന്ന ഷിർട്ടിന്‍റെ പീസ് എടുക്കുക.അതിൽ ബട്ടൺസ് വരുന്ന ഭാഗത്തുനിന്നും താഴെ നിന്ന് മുകളിലേക്ക് രണ്ടര ഇഞ്ച് അടയാളപ്പെടുത്തുക.അത്രയും ഭാഗം സ്റ്റിച്ച് ചെയ്യുക.ഇനി ഷർട്ടിന്‍റെ അടിഭാഗത്തു നിന്നും നീളത്തിൽ ഒന്നര ഇഞ്ച് വീതം മാർക്ക് ചെയ്യുക. ഇതുപോലെ ബാക്കിലും മാർക്ക് ചെയ്ത് കൊടുക്കുക. നമ്മൾ നേരത്തെ ബോർഡറിനു വേണ്ടി കട്ട് ചെയ്ത് വെച്ചിരിക്കുന്ന പീസ് എടുത്ത് അടയാളപ്പെടുത്തിയിരിക്കുന്ന മാർക്കിലൂടെ ചെയ്തു സ്റ്റിച് ചെയ്ത് കൊടുക്കുക.

ശേഷം ഷിർട്ടിന്‍റെ ഉൾഭാഗം പിടിപ്പിച്ച ബോർഡറിൽ ഒന്ന് റൗണ്ട് ചെയ്ത് സ്റ്റിച് ചെയ്ത് പിടിപ്പിക്കുക.പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗം കട്ട് ചെയ്തു കളയുക.ഇനി സ്കർട്ടിന് വേണ്ടി കട്ട് ചെയ്ത് വെച്ചിരിക്കുന്ന രണ്ട് പീസും കൂടി ഒന്ന് ജോയിൻ ചെയ്ത് സ്റ്റിച് ചെയ്ത് എടുക്കുക.ഇനി ഇതിന്റെ താഴ് ഭാഗം ഫോൾഡ് ചെയ്തു അടിക്കണം.ഇനി തുണിയുടെ മുകൾഭാഗത്ത് പ്ലീറ്റ് വെക്കണം.ഒന്നര ഇഞ്ച് വീതിയിൽ വേണം പ്ലീറ്റ് വെക്കാൻ.ഇനി ഇതിന്റെ സൈഡ് ഭാഗം അടിച്ചു കൊടുക്കുക.ശേഷം യോക്ക് പാർട്ട്‌ സ്കർട്ട് പാർട്ടിന്റെ ഉള്ളിൽ വെച്ച് റൗണ്ട് ചെയ്ത് സ്റ്റിച് ചെയ്യുക.അപ്പോൾ അടിപൊളി ടോപ്പ് നമുക്ക് കിട്ടും.ഇങ്ങനെ ഉപയോഗിച്ച് മാറ്റിവെച്ച ഷർട്ട്‌ നമുക്ക് വീണ്ടും റീ യൂസ് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *