മീൻകറി ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഇല്ല. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ കറി.ചോറിന്റെ കൂടെ നല്ല എരിവും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ മറ്റ് കറികൾ ഒന്നും വേണ്ട ഒരു പ്ലേറ്റ് ചോറുണ്ണാൻ.ഓരോ നാട്ടിലും മീൻ കറി വെക്കുന്ന സ്റ്റൈൽ വ്യത്യസ്തമാണ് .അതിനൊക്കെ വ്യത്യസ്ത രുചിയും ആയിരിക്കും.ഏതു വിധത്തിൽ ഉണ്ടാക്കാൻ ആണെങ്കിലും മീൻ കറിയുണ്ടാക്കാൻ അത്ര സമയം ഒന്നും വേണ്ട.
എളുപ്പത്തിൽ മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ചേരുവകൾ മീൻ അരക്കിലോ കുരുമുളക് മൂന്ന് ടേബിൾസ്പൂൺ വെള്ളം ആവശ്യത്തിന് വെളിച്ചെണ്ണ മൂന്ന് ടേബിൾ സ്പൂൺ കറിവേപ്പില ഉലുവ സവാള ഇഞ്ചി വെളുതുള്ളി ഉപ്പ് പച്ചമുളക് മഞ്ഞൾപൊടി ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ തക്കാളി പുളിവെള്ളം തയ്യാറാക്കുന്ന വിധം ഒരു പാൻ ചൂടാക്കി അതിലേക്ക് കുരുമുളക് ഇടുക.ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക.ഇത് ചെറിയ തീയിൽ നന്നായി തിളപ്പിച്ചെടുക്കുക.ശേഷം വാങ്ങി വയ്ക്കുക.ഇത് നന്നായി തണുത്തതിനുശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക.ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.ഇതിലേക്ക് ഉലുവ ചേർക്കുക.ഉലുവ പൊട്ടി തുടങ്ങുമ്പോൾ കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ചെറുതായി അരിഞ്ഞ സവാളയും ചേർക്കുക.
സവാള ചെറുതായി വഴന്ന് വരുമ്പോൾ ഇതിലേക്കു ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇടുക.ഇഞ്ചിയുടെയും പച്ചമുളകിന്റെയും വെളുത്തുള്ളിയുടെയും ഒക്കെ പച്ചമണം മാറുന്നതുവരെ നന്നായി ഒന്നു വഴറ്റി കൊടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും അരച്ച് വച്ചിരിക്കുന്ന കുരുമുളക് പേസ്റ്റും കൂടി ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക.മസാലയുടെ ഒക്കെ പച്ചമണം മാറുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന ഒരു ചെറിയ തക്കാളി കൂടി ചേർത്ത് കൊടുക്കുക. തക്കാളി നന്നായി വെന്തു ഉടഞ്ഞു വരുന്നതുവരെ ഇളക്കി കൊടുക്കുക.ശേഷം ഇതിലേക്ക് പുളിവെള്ളം ഒഴിച്ച് കൊടുക്കുക.ഒപ്പം ഗ്രേവിക്ക് ആവശ്യമായ ചൂടുവെള്ളം കൂടി ഒഴിച്ചു കൊടുക്കണം.പിന്നെ പാകത്തിന് ഉപ്പു കൂടിയിട്ട് നന്നായി ഒന്ന് തിളപ്പിക്കുക.ഇത് തിളച്ചുവരുമ്പോൾ ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇടുക.ശേഷം മീൻ നന്നായി വേവുന്നതുവരെ ഒന്ന് വേവിക്കുക.മീൻ നന്നായി വെന്തതിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക.
അറിയുടെ തിള നിന്നതിനുശേഷം കറിവേപ്പിലയും ഒപ്പം കുറച്ച് പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക.അടിപൊളി മീൻ കറി റെഡി.ചോറിന്റെ കൂടെയും ചപ്പാത്തിയുടെയും പൊറോട്ടയുടെയും ഒക്കെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു കോമ്പിനേഷനാണ് ഈ ഡിഷ്. മുളക് പൊടിക്ക് പകരം കുരുമുളക് ആണ് ഇതിൽ ചേർക്കുന്നത്. ഇതാണ് സാധാരണ മീൻകറിയിൽ നിന്നുള്ള ഇതിന്റെ പ്രത്യേകത.മത്തി അയല കരിമീൻ പൊടിമീൻ ചൂര തുടങ്ങി ഒരുപാടു മത്സ്യങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.മത്സ്യങ്ങളിൽ ശുദ്ധജല മത്സ്യങ്ങളും കടൽമത്സ്യങ്ങളും ഉണ്ട്.ശുദ്ധജല മത്സ്യങ്ങളിൽ പ്രധാനി കരിമീൻ ആണ്.കടൽ മത്സ്യങ്ങളിൽ ആകട്ടെ മത്തിയും. തിലോപ്പിയ രോഹു എന്നിവയും ശുദ്ധജല മത്സ്യങ്ങൾ ആണ്.എന്നാൽ അയല നെത്തോലി എന്നിവ കടൽ മത്സ്യങ്ങളാണ്. മറ്റേതു മീനിനേക്കാളും രുചിയൽപ്പം കൂടുതലുള്ള മത്സ്യമാണ് മത്തി. അതുകൊണ്ടുതന്നെ മത്തിയോട് ആളുകൾക്ക് പ്രിയം കുറച്ചു കൂടുതലാണ്.