ശാരീരിക പ്രവർത്തനം സുഖപ്രദമാക്കാൻ പ്രഭാത ഭക്ഷണം അത്യാവശ്യമാണ്.കാരണം ഓരോ ദിവസവും പുതിയ ഉൗർജം ഉൽപാദിപ്പിക്കേണ്ടതു പ്രഭാത ഭക്ഷണത്തിലൂടെയാണ്.പ്രഭാത ഭക്ഷണത്തിന്റെ അഭാവം പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കും.നമ്മളിൽ പലരും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. പ്രഭാത ഭക്ഷണമാണ് ഏത് വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് എന്നും ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നത്.അതുകൊണ്ട് ഏതു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാലും പ്രഭാതഭക്ഷണം ഒരിക്കലും ഉപേക്ഷിച്ചുകൂട.കാരണം രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.അതുകൊണ്ട് തന്നെ ഈ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി ദിവസം മുഴുവന്‍ ഉള്ള ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന്.പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നത് തലച്ചോറിന്‍റെ ഊര്‍ജക്ഷാമം മൂലമാണ്.പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ പൊണ്ണത്തടിക്ക് വഴി ഒരുക്കുകയാണു ചെയ്യുന്നത്.ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യും.
ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.അതെസമയം പ്രഭാത ഭക്ഷണം എന്ന പേരില്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ.ആരോഗ്യത്തിന് നല്ല ശീലങ്ങളും ഗുണങ്ങളും നല്‍കുന്ന ഭക്ഷണം തന്നെ കഴിക്കണം.എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണങ്ങളാണ് പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിൻ്റെയും പ്രോട്ടീൻൻ്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയിൽ ആവിയിൽ പുഴുങ്ങുന്ന ഇഡ്ഡലി ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ പ്രാതൽ വിഭവങ്ങളാണ്.അതുപോലെ പ്രഭാത ഭക്ഷണത്തിൽ പഴങ്ങൾ മുട്ട ഓട്സ് പഴച്ചാറുകൾ പാൽ എന്നിവ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ പോഷക സമ്പുഷ്ടമായിരിക്കും.മുകളിൽ പറഞ്ഞതുപോലെ ആവിയിൽ വേവിച്ചെടുത്ത പ്രാതൽ ആണെങ്കിൽ പെട്ടന്ന് ദഹിക്കും.
ആവിയിൽ വേവിച്ചെടുക്കുന്ന ഇടിയപ്പം നല്ലൊരു പ്രാതൽ തന്നെയാണ്.പഞ്ഞി പോലത്തെ നല്ല വെളുത്ത ഇടിയപ്പത്തിന് ആരാധകര്‍ ഏറെ ഉണ്ടെങ്കിലും തയാറാക്കി എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലരും അത് ഒഴിവാക്കുകയാണ് പതിവ്.സാധാരണ നമ്മൾ ഇടിയപ്പം ഉണ്ടാക്കുന്നത് പൊടിച്ചുവറുത്ത അരി ചൂട് വെള്ളത്തിൽ കുഴച്ചു ഇടിയപ്പത്തിന്‍റെ അച്ചിലൂടെ ഞെക്കി കടത്തിവിട്ട് അവിയിൽ വേവിച്ചെടുത്താണ് ഇടിയപ്പം തയ്യാറാക്കുക. എന്നാൽ തലേദിവസത്തെ ചോറ് കൊണ്ട് എളുപ്പത്തിൽ നമുക്ക് ഇടിയപ്പം ഉണ്ടാക്കൻ പറ്റും. എങ്ങനെയാണെന്ന് നോക്കാം.ചേരുവക ചോറ് മുക്കാൽ കപ്പ് അരിപ്പൊടി ഒരു കപ്പ് ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തലേന്നത്തെ ചോറ് എടുത്തു നന്നായി അരച്ചെടുക്കുക.അതൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അരിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക.ഇനി ഇത് ഇടിയപ്പത്തിന്‍റെ അച്ചിലൂടെ ഞെക്കി കടത്തിവിട്ട് അവിയിൽ വേവിച്ചെടുക്കാം.അപ്പോൾ നമ്മുടെ ഈസി ഇടിയപ്പം തയ്യാർ.