എല്ലാവരും വാങ്ങാന്‍ മടി കാണിക്കുന്ന പഴം ഉപയോഗിച്ച് ഇങ്ങനെയും ചെയ്യാം

കേക്ക് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.കുട്ടികൾ മുതൽ മുതിർന്നവർ വരെ കേക്കിനോട്‌ പ്രിയമുള്ളവരാണ്.ഇന്ന് വിപണിയിൽ പല വിധത്തിലുള്ള കേക്കുകൾ ലഭ്യമാണ്.എന്നാൽ ഇപ്പോൾ കൂടുതലും ഹോംമെയ്ഡ് കേക്കുകൾക്ക് ആണ് ഡിമാൻഡ് കൂടുതൽ. എന്നാൽ കേക്ക് അത്ര എളുപ്പത്തിലൊന്നും നമുക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം അല്ല.അതിനു കുറച്ചു സമയം എടുക്കും.എന്നാൽ വളരെ ഈസിയായി അധികം ചേരുവകൾ ഒന്നുമില്ലാതെ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സിമ്പിൾ കേക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇതിലെ മെയിൻ ചേരുവക ഏത്തപ്പഴം ആണ്.വിറ്റാമിനുകളായ ബി 6 സിഎ ഡയറ്ററി നാരുകള്‍ ബയോട്ടിന്‍ കാര്‍ബോഹൈഡ്രേറ്റ് മഗ്നീഷ്യം സിങ്ക് റൈബോഫല്‍വിന്‍ മാംഗനീസ് ഇരുമ്പ് തുടങ്ങി ധാരാളം പോഷകമൂല്യങ്ങളാൽ സമ്പന്നമാണ്​ നമ്മുടെ ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം.100 ഗ്രാം ഏത്തപ്പഴത്തില്‍ ഏകദേശം 90 കലോറി ഊര്‍ജമുണ്ട്. കഴിച്ചയുടന്‍ തന്നെ ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ് ഫ്രക്റ്റോസ് ഗ്ലൂക്കോസ് എന്നിവ ഊര്‍ജമായി മാറും. അതുകൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഭാതത്തിലെ തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം.നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്.

ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാലും ഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു.ഏത്തപ്പഴം പ്രതിരോധശേഷി കൂട്ടുകയും സെല്‍ കൗണ്ട്  വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഇവയിലുണ്ട്.ഏത്തപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലശോധന ശരിയായി നടക്കാന്‍ സഹായിക്കും. ഇവയിലെ സോഡിയം ലെവല്‍ രക്തസമ്മർദം നിയന്ത്രിക്കാനും സഹായകമാണ്. അള്‍സര്‍ വരാതെ കാക്കാനും ശരീരഊഷ്മാവ് കുറയ്ക്കാനും ഏത്തപ്പഴം സഹായിക്കും.ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും.ഒപ്പം നല്ല കൊളസ്ട്രോളിന്‍റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.ഏത്തപ്പഴത്തില്‍ ബി വിറ്റാമിനുകള്‍ ധാരാളം ഉള്ളതിനാൽ ഇവ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകള്‍ ഊര്‍ജ്വസ്വലമാക്കി നിലനിര്‍ത്താന്‍ സഹായിക്കും.ഇത്രയും പോഷക ഗുണങ്ങളുള്ള ഏത്തപ്പഴം ഉപയോഗിച്ച് നമുക്ക് ക്യാരമലയിസിഡ് ബനാന കേക്ക് ഉണ്ടാക്കാം.

എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.ചേരുവകൾ പഞ്ചസാര -അരക്കപ്പ് ഏത്തപ്പഴം നെയ്യ് മൈദ ഒരു കപ്പ് മുട്ട രണ്ടെണ്ണം ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ വാനില എസൻസ് ഓയിൽ രണ്ട് ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം ആദ്യം തന്നെ പഞ്ചസാര കാരമലയിസ് ചെയ്തെടുക്കണം. ഒരു പാത്രം ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി മെൽറ്റ് ചെയ്യുക. ഒരു ബ്രൗൺ കളറാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് ചൂടാറുന്നതിന് മുൻപ് തന്നെ കേക്ക് ബേക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക.ഇത് ഒഴിക്കുന്നതിനു മുൻപ് പാത്രത്തിൽ അല്പം നെയ്യ് പുരട്ടണം.വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഏത്തപ്പഴം പാത്രത്തിലൊഴിച്ച കാരമലയിസിന്റെ മുകളിലേക്ക് നിരത്തി വെച്ചു കൊടുക്കുക.ഇനി ഇതിലേക്കുള്ള മാവ് റെഡിയാക്കി എടുക്കണം.ഇതിനായി ഏത്തപ്പഴം അരിഞ്ഞത് മുട്ട മൈദ പഞ്ചസാര ബേക്കിംഗ് സോഡാ ബേക്കിംഗ് പൗഡർ വാനില എസൻസ് ഓയിൽ എന്നിവ നന്നായി അരച്ചെടുക്കുക.ഈ മിശ്രിതം നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഴത്തിന്റെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക.ഇത് ഒരു 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ഇത് ചൂടോടെ തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അപ്പോൾ നമ്മുടെ ബനാന കേക്ക് തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *