മുമ്പെല്ലാം എല്ലാ വീടുകളിലും ഇന്ത്യന്‍ ക്ലോസറ്റാണ് ഉണ്ടായിരുന്നത്.എന്നാല്‍ കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി യൂറോപ്യൻ ക്ലോസറ്റുകളാണ് കേരളത്തിലെ മിക്ക വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ ടോയ്ലറ്റുകൾ ഏറെക്കുറെ പൂർണമായും യൂറോപ്യൻ ടോയ്ലറ്റുകൾക്ക് വഴിമാറിയിരിക്കുന്നു.കുളിമുറികളും ടോയ്ലറ്റുകളും ആഡംബര മുറികളായതോടെ ഇന്ത്യൻ ക്ലോസറ്റിനെ കുറിച്ച് ചിന്തക്കാൻ പോലും മലയാളികൾക്കാവില്ല.യൂറോപ്യൻ ക്ലോസറ്റിലെ പ്രധാനഘടകമാണ് ഫ്ലഷ് ടാങ്കുകൾ. ആദ്യമൊക്കെ ഫ്ലഷ് അതിന് ഒരു ബട്ടൻ മാത്രമാണ് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന എല്ലാ യൂറോപ്യൻ ക്ലോസറ്റിന്റെയും ഫ്ലഷിന് കണ്ടു ബട്ടണുകൾ ഉണ്ട്.എന്തിനാണ് ഫ്ലഷ് ടാങ്കിൽ ചെറുതും വലുതുമായ രണ്ട് ബട്ടനുകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന് എല്ലാവരുടെയും ഒരു സംശയമാണ്.കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ ഇന്നും വിട്ട് മാറാത്ത ഒരു സംശയമാണിത്.ഇങ്ങനെ രണ്ട് ബട്ടണുകൾ വെക്കുന്നതിന് ഒരു കാരണമുണ്ട്.കമ്പനികൾ ഇങ്ങനെ ടോയ്ലറ്റ് ഫ്ലഷിന്‍റെ ബട്ടൺ രൂപകല്പന ചെയ്തിരിക്കുന്നത് നാം ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ് ആവശ്യത്തിന് കുറവ് വരുത്താനാണ്.അതായത് വലുതും ചെറുതുമായ ബട്ടൺ വൽവിനെ തന്നെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.വലിയ ബട്ടൺ ആണ് ഉപയോഗിക്കുന്നതെങ്കിൽ ആറു മുതൽ ഒമ്പത് ലിറ്റർ വരെ വെള്ളം ഫ്ലഷ് ടാങ്കിൽ നിന്നും പുറന്തള്ളപ്പെടും.
മറിച്ച് ചെറിയ ബട്ടൺ ഉപയോഗിക്കുന്നതെങ്കിൽ മൂന്നു മുതൽ4.5 ലിറ്റർ വെള്ളം മാത്രമേ ഫ്ലഷ് ടാങ്കിൽ നിന്നും പുറന്തള്ളപ്പെടു.ടോയ്ലറ്റ് ഫ്ലഷിന്‍റെ വലിയ ബട്ടൻ ഘര രൂപത്തിലുള്ളവയെ പുറന്തള്ളുന്നതിനും ചെറിയ ബട്ടൺ ദ്രാവകരൂപത്തിലുള്ളവയെ ഫ്ലഷ് ചെയ്യുന്നതിനും ആണ്.അതുകൊണ്ട് ഇനി മുതൽ നമ്മുടെ യൂറിനൽ ആവശ്യങ്ങൾക്ക് ഫ്ലഷ് ഉപയോഗിക്കുമ്പോൾ ചെറിയ ബട്ടൺ മാത്രം ഉപയോഗിക്കുക.ഇത്തരത്തിലുള്ള ഫ്ലഷ് ടാങ്കുകൾ ഉപയോഗിക്കുന്നത് വഴി വർഷത്തിൽ ഒരു കുടുംബത്തിന് 20000 ലിറ്റർ വരെ വെള്ളം ലാഭിക്കാൻ കഴിയും.ഇത് നമ്മുടെ വാട്ടർ ബില്ലിലും ഇലക്ട്രിസിറ്റി ബില്ലിലും വരുന്ന തുകയിൽ വലിയ മാറ്റം വരുത്തുകയും ചെയ്യും.സൗകര്യവും ഭംഗിയും നോക്കിയാണ് പലരും യൂറോപ്യൻ ക്ലോസറ്റുകൾ തിരഞ്ഞെടുക്കുന്നത്.യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.മനുഷ്യര്‍ യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കുടല്‍ സംബന്ധമായ പല രോഗങ്ങളും ഇത്രയും പടര്‍ന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.അതുകൊണ്ടുതന്നെ യൂറോപ്യൻ ക്ലോസ്റ്റിനെക്കാളും ഇന്ത്യൻ ക്ലോസറ്റുകളാണ് എന്തുകൊണ്ടും നല്ലത്.ഇന്ത്യന്‍ ക്ലോസറ്റ് ഉപയോഗിക്കുന്നതിന് ധാരാളം പ്രയോജനങ്ങള്‍ ഉണ്ട്. ശരീരത്തിന് മികച്ച വ്യായാമം പ്രദാനം ചെയ്യുന്നു എന്നതാണ് ഇന്ത്യൻ ക്ലോസറ്റുകളുടെ പ്രധാനഗുണം. ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നവരുടെ ദഹനം സുഗമമാകുന്നു.
ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുന്നതിലൂടെ ആവശ്യത്തിന് മർദ്ദം വയറ്റിൽ ലഭിക്കുന്നു.ഈ മർദ്ദം ഫലപ്രദമായ ദഹനം സാധ്യമാക്കുകയും ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്യും..യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കുന്നതിലെ ഉയര വ്യത്യാസം ശരിയായ രീതിയിലുള്ള ഇരിപ്പിനെ ബാധിക്കുന്ന ഒന്നാണ്. ക്ലോസറ്റിന്റെ ഉയരം കൂടുന്നത് അനുസരിച്ച് ഇരിപ്പ് വ്യത്യാസപ്പെടുന്നു.അശാസ്ത്രീയമായി യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.എന്നാൽ ഇന്ത്യൻ ക്ലോസറ്റിൽ അമർന്ന് ഇരിക്കുന്നത് മലബന്ധം അപ്പന്റിസൈറ്റിസ് എന്നിവ ഇല്ലാതാക്കുന്നു.അതുപോലെ ഇന്ത്യൻ ക്ലോസറ്റിന്‍റെ ഉപയോഗം പൈല്‍സ് ഫിഷര്‍ ഫിസ്റ്റുല തുടങ്ങിയ അപകടകാരികളായ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നു.കൂടാതെ പല ഉദരരോഗങ്ങളും ഇല്ലാതാക്കാനും യൂറോപ്യന്‍ ക്ലോസറ്റ് ഒഴിവാക്കുന്നത് സഹായിക്കും.