തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും.തക്കാളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. വിറ്റാമിൻ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി.ഇതിലുള്ള അയൺ കാല്‍സ്യം പൊട്ടാസ്യം ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു.വ്യക്കയിലെ കല്ല് തടയുന്നതിനും മുടി വളർച്ചക്കും തക്കാളി ദിവ്യ ഒൗഷധം പോലെയാണ്. എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും. ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്‌ക്കാന്‍ സഹായിക്കും.തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തും.തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.ആൻറി ഓക്സിഡന്‍റ് ലൈക്കോപീന്‍റെ പ്രധാന ഭക്ഷണ സ്രോതസ്സാണ് തക്കാളി ഇത് ഹൃദ്രോഗത്തിനും ക്യാൻസറിനുമുള്ള അപകടസാധ്യത കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ലൈക്കോപീൻ ബീറ്റാ കരോട്ടിൻ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടും.ലൈക്കോപീൻ എന്നത് തക്കാളിയിൽ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്.തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്.
തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച് ലൈക്കോപീൻ അളവും അധികമായിരിക്കും എന്നാണ് കണക്ക്. ലൈക്കോപീൻ എന്നത് നമ്മുടെ രക്തക്കുഴലുകൾ ആന്തരിക പാളിയിൽ അവ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.അതുപോലെ ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തക്കാളിയിൽ കാണുന്ന പൊട്ടാസ്യമാണ് ഇവയ്ക്ക് പിന്നിലെ കാരണം. ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്.മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു.തക്കാളിയിൽ വളരെയധികം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് മലബന്ധം വയറിളക്കം എന്നിവ പ്രതിരോധിക്കാനും ഉത്തമമാണ്.വൈറ്റമിന്‍ സി കെ തുടങ്ങിയവ അടങ്ങിയിരിയ്ക്കുന്ന തക്കാളി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ നല്ലതാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണ് തക്കാളി. ഇത്രയും പോഷക ഗുണങ്ങൾ അടങ്ങിയ തക്കാളി ചോറിന് കറി ആയി മാത്രമല്ല സൂപ്പ് ഉണ്ടാക്കാനും നല്ലതാണ്.എങ്ങനെയാണ് തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ചേരുവക തക്കാളി നാലെണ്ണം വെള്ളം എട്ട് കപ്പ് കോൺഫ്ലവർ നാല് ടീസ്പൂൺ പഞ്ചസാര രണ്ട് ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ടൊമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ ബട്ടർ ഒരു ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം നാല് തക്കാളി ചെറുതായി അരിഞ്ഞു ഒരു പാത്രത്തിൽ ഇടുക.
ഇതിലേക്ക് തക്കാളി വേവുന്നതിന് ആവശ്യമായ മൂന്ന് കപ്പ് വെള്ളം ഒഴിക്കുക. വെന്തതിനു ശേഷം തണുക്കാൻ വെക്കുക. ശേഷം നന്നായി അരച്ചെടുക്കുക.പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു എടുക്കുക.ഒരു കപ്പ് വെള്ളത്തിൽ നാല് ടീസ്പൂൺ കോൺഫ്ലവർ നന്നായിട്ട് മിക്സ് ചെയ്തു എടുക്കുക.ഒരു പത്രത്തിലേക്ക് അരിച്ചു വച്ചിരിക്കുന്ന തക്കാളി പൾപ്പ് ഒഴിക്കുക.ഒരു കപ്പ് വെള്ളം കൂടി ചേർക്കണം.രണ്ട് ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക. ശേഷം സ്റ്റൗ കത്തിക്കുക.ചെറിയ തിള വരുമ്പോൾ മിക്സ് ചെയ്തു വെച്ചിരിക്കുന്ന കോൺഫ്ലോർ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ല തിള വരുമ്പോൾ രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.ഇതിലേക്ക് ബട്ടറും കൂടി ചേർത്ത് കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യുക. അപ്പോൾ നമ്മുടെ രുചികരമായ ടൊമാറ്റോ സൂപ്പ് റെഡിയായിക്കഴിഞ്ഞു.