ഇങ്ങനെ ചെയ്താല്‍ അരിയിലും മറ്റു സാധനങ്ങളിലും ഉറുമ്പോ പ്രാണികളോ കയറില്ല എത്ര ദിവസം കഴിഞ്ഞാലും കേടാവില്ല

നമ്മുടെ വീടുകളിൽ എല്ലാം ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് സൂക്ഷിച്ചു വച്ചിരിക്കുന്ന പയർ, അരി,ഉഴുന്ന് എന്നിവയിൽ ഉണ്ടാകുന്ന പ്രാണി ശല്യം.അതുകൊണ്ടുതന്നെ ഇവയെല്ലാം കൂടുതൽ വീട്ടിൽ വാങ്ങി സൂക്ഷിക്കാനും സാധിക്കില്ല.അപ്പോൾ ഇവയിലൊക്കെ പ്രാണികൾ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.ഇതിനാവശ്യം കുറച്ച് ഗ്രാമ്പുവാണ്.ഇത് അരിയും പയറും ഒക്കെ സൂക്ഷിക്കുന്ന പാത്രത്തിൽ ഇട്ട് വെക്കുകയാണെങ്കിൽ ഒരു പ്രാണി പോലും ഈ പാത്രത്തിനുള്ളിൽ കടക്കില്ല.കാരണം ഇതിന്‍റെ കുത്തുന്ന ഒരു മണം തന്നെയാണ്. ഗ്രാമ്പു ചെറുതായതുകൊണ്ട് തന്നെ ഒരിക്കലും ഇത് പാത്രത്തിലേക്ക് നേരിട്ട് ഇടരുത്. പകരം മുല്ല മോട്ടൊക്കെ കെട്ടുന്ന രീതിയിൽ ഒരു നൂലിൽ കുറച്ച് അകലെയായി കെട്ടി എടുക്കുക.അതിനുശേഷം ധാന്യങ്ങൾ ഇട്ടു വെക്കുന്ന പാത്രം എടുത്ത് അതിലേക്ക് ആദ്യം കുറച്ചു ധാന്യങ്ങൾ ഇടുക.ശേഷം നമ്മൾ കെട്ടിവച്ചിരിക്കുന്ന ഗ്രാമ്പൂ ഇട്ട് ഇതിനു മുകളിലേക്ക് ബാക്കിയുള്ള ധാന്യങ്ങൾ കൂടി ഇട്ടു കൊടുക്കുക.മുകളിലും ഇതുപോലെ നൂലിൽ കെട്ടിയ ഗ്രാമ്പു ഇട്ട് കൊടുക്കാവുന്നതാണ്.എന്നിട്ട് പത്രം മുറുക്കി അടച്ചു വെക്കുക.ഈ ഒരു ടിപ്പ്, ചെയ്തു നോക്കുകയാണെങ്കിൽ ഒരു വർഷം കഴിഞ്ഞ് അരി പയർ പോലുള്ള ധാന്യ വസ്തുക്കൾ എടുത്തു നോക്കുമ്പോൾ ഒരു പ്രാണി പോലും ഉണ്ടാവില്ല.

അതുപോലെ വയനയിലയും ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്.അതുപോലെ പ്രാണികൾ വരാതിരിക്കാൻ നാലോ അഞ്ചോ ആര്യവേപ്പില ധാന്യങ്ങൾ സൂക്ഷിയ്ക്കുന്ന ടിന്നിലിട്ടു വയ്ക്കുന്നതും നല്ലതാണ്.50 കി.ഗ്രാം ധാന്യത്തിന് 200 ഗ്രാം ആര്യവേപ്പില എന്നാണ് കണക്ക്. വേപ്പിലകളും വേപ്പിന്റെ കുറച്ച് കുരുന്നുശാഖകളും തണലത്തുണക്കി ധാന്യത്തോടൊപ്പം ചേര്‍ത്തുവയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ആദ്യത്തെ രണ്ടോ മൂന്നോ മാസം ധാന്യങ്ങള്‍ക്ക് ഒരു കീടശല്യവും ഉണ്ടാവില്ല.രണ്ടുമാസം കൂടുമ്പോള്‍ പുതുതായി ഇലകള്‍ ഇട്ടുകൊടുക്കുന്നതാണ് നല്ലത്.
മഞ്ഞളോ വെളുത്തുള്ളി അല്ലിയോ ഇട്ടു വച്ചാലും പ്രാണികൾ കയറില്ല.കൂടാതെ പയര്‍വര്‍ഗങ്ങള്‍ അധികം വാങ്ങി സൂക്ഷിക്കേണ്ടിവരുമ്പോള്‍ അല്പം വിളക്കെണ്ണയൊഴിച്ച് ഇളക്കിവച്ചിരുന്നാല്‍ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും.പച്ച കർപ്പൂരം അടുക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും പ്രാണികളും ആ വഴിക്കു വരില്ല.പഞ്ചസാര ടിന്നിൽ ഉറുമ്പ് വരാതിരിക്കാനും വന്നാൽ പെട്ടെന്നുതന്നെ ഉറുമ്പിനെ ഇറക്കിവിടാനും ഒന്നോ രണ്ടോ ഗ്രാമ്പൂ പഞ്ചസാര ടിന്നിലിട്ടാൽ മതി.ഉറുമ്പുകളെ അകറ്റാൻ മഞ്ഞൾപൊടി വിതറിയാൽ മതി. ടാൽക്കം പൗഡർ കരിപ്പൊടി എന്നിവയും ഉറുമ്പ് ശല്യത്തിന് നല്ലതാണ്. നാരങ്ങാ തൊണ്ട് വിതറിയാലുംഉറുമ്പ് വരില്ല.മസാലദ്രവ്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ പ്രാണിശല്യം ഉണ്ടാകാതിരിക്കാന്‍ ഉപ്പുപൊടി വിതറിയിട്ടാല്‍ മതി.

പാറ്റകളെ അകറ്റാൻ പാറ്റാഗുളികക്കു പകരം കർപ്പൂര ഗുളിക ഉപയോഗിക്കുന്നതാണ് നല്ലത്. അടുക്കളയിലെ പ്രാണി ശല്യങ്ങൾ ഒഴിവാക്കാൻ ഈ ടിപ്പുകൾ ഒന്നു പ്രയോഗിച്ചു നോക്കിയാൽ മതി.അതെസമയം ശരിയായി സൂക്ഷിക്കാത്ത കൊണ്ടാണ് പലപ്പോഴും ഭക്ഷ്യവസ്തുക്കൾ നശിക്കുന്നത്. ഇതൊഴിവാക്കാൻ ഓരോതരം ഭക്ഷ്യവസ്തുക്കളും ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള വഴികൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.കടകളിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികൾ ഒരിക്കലും അതേവഴി ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. തണുത്ത വെള്ളത്തിലിട്ട് നന്നായി കഴുകിത്തുടച്ച് നനവ് നീക്കി വേണം ഫ്രിഡ്ജില്‍ വെക്കാന്‍. കഴുകാന്‍ വേണമെങ്കില്‍ അണുനാശകങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.ഏറ്റവും ഫ്രഷായത് നോക്കി വാങ്ങിയാല്‍ കൂടുതല്‍കാലം കേടുകൂടാതെ സൂക്ഷിക്കാനാവും. സവാള ഉരുളക്കിഴങ്ങ് ഉള്ളി പോലുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല.നല്ല വായുസഞ്ചാരമുള്ള കൊട്ടകളില്‍ അവ സൂക്ഷിക്കാം. ഇത്തരത്തില്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ പച്ചക്കറികള്‍ ഒരാഴ്ചയോളം കേടുകൂടാതിരിക്കും.അതുപോലെ പഴവർഗങ്ങളും ഏറ്റവും പുതിയതും കേടുകൂടാത്തതും നോക്കി വാങ്ങുക.നന്നായി കഴുകി നനവ് നീക്കി വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ഒരാഴ്ച വരെ കേടുകൂടാതിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *