ഒരു ആരോഗ്യഭക്ഷണം ആയതിനാൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നവർ ഏറെയാണ്. മാത്രമല്ല പാകം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള വിഭവങ്ങളിലൊന്ന് കൂടിയാണ് മുട്ട.മുട്ട പൊരിച്ചതും ബുൾസൈയും ഓംലറ്റും തയാറാക്കാനും പുഴുങ്ങാനും വലിയ സമയമോ സൗകര്യങ്ങളോ ആവശ്യമില്ല.അതുകൊണ്ടുതന്നെ മുട്ട കൊണ്ടുള്ള ഈ വിഭവങ്ങൾ എല്ലാവരും നിത്യവും വീടുകളിൽ തയ്യാറാക്കുന്നതും ആണ്.മുട്ട ഓംലറ്റും ബുൾസയും മാത്രമല്ലമുട്ട കറിയും എല്ലാവർക്കും ഇഷ്ടമാണ്. ചപ്പാത്തിയും പൊറോട്ടയും വെള്ളെപ്പത്തിന്റെയും ഒക്കെ കൂടെ നല്ല കോമ്പിനേഷനാണ് മുട്ടക്കറി.പല വിധത്തിൽ മുട്ടക്കറി തയ്യാറാക്കാവുന്നതാണ്.ഇന്ന് നമുക്കൊരു വെറൈറ്റി മുട്ടക്കറി ഉണ്ടാക്കാം.എങ്ങനെ ആണ് രുചികരമായ ബട്ടർ മുട്ട കറി തയ്യാറാക്കുന്നത് നോക്കാം.ചേരുവക കോഴിമുട്ട നാല് എണ്ണ ഒരു വലിയ ടേബിൾസ്പൂൺ മുളകുപൊടി രണ്ട് ടേബിൾസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ബട്ടർ രണ്ട് വലിയ സ്പൂൺ സവാള ഒന്ന് തക്കാളി രണ്ട് അണ്ടിപ്പരിപ്പ് ആറെണ്ണം ഏലയ്ക്ക ഒന്ന് ഗ്രാമ്പു രണ്ട് പട്ട ഒന്ന് ചെറിയ ജീരകം കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ പച്ചമുളക് നാലെണ്ണം വെള്ളം ആവശ്യത്തിന് ഗരം മസാല അര ടീസ്പൂൺ പഞ്ചസാര കാൽ ടീസ്പൂൺ ഫ്രഷ് ക്രീം കാൽ കപ്പ് കസ്തൂരി മേത്തി ഒരു ടീസ്പൂൺ മല്ലിയില തയ്യാറാക്കുന്ന വിധംഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം എണ്ണ ഒഴിക്കുക.
ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ഇടുക.മുട്ടയും ഇതിൽ നന്നായി മിക്സ് ചെയ്യുക.മിക്സ് ആയി വന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ കൂടിയിട്ട് നന്നായിട്ടുണ്ട് മിക്സ് ചെയ്തു എടുക്കുക. മുട്ട ചെറുതായി റോസ്റ്റ് ആയി വരുമ്പോൾ വാങ്ങിവയ്ക്കുക. ഇനി മുട്ട റോസ്റ്റ് ചെയ്ത അതേ പാത്രത്തിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിക്കുക.ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി സവാള അണ്ടിപ്പരിപ്പ് അൽപം ഉപ്പ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.സവോളയും തക്കാളിയും നന്നായി വഴന്ന് വരുമ്പോൾ തീ ഓഫ് ചെയ്യുക.ഇത് നന്നായി തണുത്തതിനു ശേഷം അരച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ ഇടുക. ബട്ടർ നന്നായി മെൽറ്റായി വന്നതിനുശേഷം ഇതിലേക്ക് ഏലക്ക പട്ട ഗ്രാമ്പു ചെറിയ ജീരകം എന്നിവ ഇടുക.
ഇത് നന്നായൊന്ന് ചൂടായി വരുമ്പോൾ ഇതിലേക്ക് കാശ്മീരി മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കൂടി ഇട്ട് വഴറ്റുക.നന്നായി വഴന്നു വരുമ്പോൾ അരച്ച് വെച്ചിരിക്കുന്ന തക്കാളി സവാള പേസ്റ്റ് ഇതിലേക്ക് ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.ചെറുതായി തിളയ്ക്കുമ്പോൾ അതിലേയ്ക്ക് ഗരം മസാല കൂടി ഇട്ട് നന്നായി ഇളക്കുക.ഈ സമയത്ത് തന്നെ അല്പം പഞ്ചസാരയും കൂടി കൊടുക്കുക.ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയും കൂടി ഇട്ടു കൊടുക്കുക. മുട്ട നന്നായിട്ട് ഒന്ന് ഇളക്കി കൊടുക്കുക.ശേഷം ഇതിലേക്ക് ഫ്രഷ് ക്രീമും ചൂടാക്കി പൊടിച്ച കസ്തൂരി മേത്തിയും മല്ലി ഇലയും കൂടി ഇട്ട് നന്നായി ഇളക്കുക.കറി നന്നായി തിളച്ചു വരുമ്പോൾ വാങ്ങിവയ്ക്കുക. അപ്പോൾ നമ്മുടെ സൂപ്പർ ബട്ടർ മുട്ട കറി റെഡി.