ചൂടുകാലത്തു നമ്മളെ പ്രൊട്ടക്ട് ചെയ്യുന്നതാണ് ഫാനുകൾ. സീലിംഗ് ഫാൻ ടേബിൾ ഫാൻ വാൾ ഫാൻ തുടങ്ങി പലതരത്തിലുള്ള ഫാനുകൾ ഇന്ന് നിലവിലുണ്ട്.എന്നാലും പണ്ടുമുതലേയുള്ള സീലിംഗ് ഫാൻ ആയിരിക്കും എല്ലാവരുടെയും വീടുകളിൽ കൂടുതലും ഉള്ളത്.പഴയ സീലിങ് ഫാനുകൾ വീട്ടിലുണ്ടെങ്കിൽ അത് ഇനി വെറുതെ കളയണ്ട.അതിന്റെ ലീവ് ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ വാൾ ഡെക്കാർ തയ്യാറാക്കി എടുക്കാം.സാധാരണ ഇത്തരം അലങ്കാരവസ്തുക്കൾ എല്ലാം കടകളിൽ നിന്നും ഒരുപാട് പൈസ ചിലവാക്കി ആണ് നമ്മൾ വാങ്ങുന്നത്. എന്നാൽ ഒട്ടും പണം ചിലവാക്കാതെ ഇത്തരം വസ്തുക്കൾ വീട്ടിൽ തന്നെ ഉണ്ടാകുന്ന പഴയ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാൻ വന്നതേയുള്ളൂ. അതുപോലെ തന്നെയാണ് ഈ വാൾ ഡെക്കറും.സീലിംഗ് ഫാനിന്റെ ലീഫും രണ്ട് ടിന്നും ബൾബുമാണ് ഇതിന് പ്രധാനമായും വേണ്ടത്.എങ്ങനെ ആണ് ഇത് നിർമ്മിക്കുന്നത് നോക്കാം.ഒരു സീലിംഗ് ഫാനിന്റെ ലീഫ് എടുക്കുക.ലീഫിന്റെ അടിഭാഗം ഒന്ന് എൽ ഷെയ്പ്പിൽ വളച്ചെടുക്കുക.ലീഫിന്റെ മുകളിലത്തെ ഫാനിലേയ്ക്ക് ഫിറ്റ് ചെയ്യുന്ന ഭാഗം ഒഴിവാക്കുക.ഇനി രണ്ട് ടീന്നുകൾ വേണം.ഇവിടെ ഇനാമൽ പെയിന്റ് വരുന്ന ഒരു ലിറ്ററിന്റെ രണ്ട് ടിന്നുകളാണ് എടുത്തിരിക്കുന്നത്. ഈ ടിന്നിലേക്ക് ഒരു ഇൻസുലേഷൻ ടേപ്പ് മുകളിൽ നിന്നും താഴേക്ക് ഒട്ടിച്ചു കൊടുക്കുക.ഒട്ടിച്ചിരിക്കുന്ന ടൈപ്പിന്റെ ഇരു സൈഡിലും നിന്ന് അത് കട്ട് ച്ചെയ്യുക.
ശേഷം ആ ഒട്ടിച്ച ടേപ്പ് പൊളിച്ചെടുത്ത് വീണ്ടും മുക്കാൽ ഇഞ്ച് ഗ്യാപ്പിട്ട് വീണ്ടും ഈ ഇൻസുലേഷൻ ടൈപ്പ് തന്നെ ഒട്ടിക്കുക. കട്ട് ചെയ്ത ഭാഗം പൂർണമായും അടർത്തി മാറ്റുക.ഇതുപോലെതന്നെ തിൻ നിന്റെ മുക്കാൽഭാഗവും ഇതുപോലെ കട്ട് ചെയ്ത് ഒഴിവാക്കുക.കാൽ ഭാഗം കട്ട് ചെയ്യാതെ അതുപോലെതന്നെ ഇടുക.രണ്ടാമത്തെ ടിന്ന് എടുത്ത് കമിഴ്ത്തി വയ്ക്കുക.ഒരു ബൾബ് ഹോൾഡറിന്റെ അടിയിലെ ഭാഗം ഉപയോഗിച്ച് റൗണ്ട് ഷേപ്പ് അടയാളപ്പെടുത്തുക.എന്നിട്ട് റൗണ്ട് ഷേപ്പിലെ ഭാഗം കട്ട് ചെയ്തു എടുക്കുക.ടിന്നിന്റെ മൂടി എടുത്ത് അതിന്റെ സൈഡ് ഭാഗം കളയുക.വീണ്ടും മൂടിയുടെ നടുഭാഗം കട്ട് ചെയ്ത് എടുക്കുക.ഇനി മൂടി ടിന്നിന്റെ മുകളിലേക്ക് ഫിറ്റ് ചെയ്യുക.ആദ്യം കട്ട് ചെയ്തു വെച്ചിരിക്കുന്നത് ഇന്നിന്റെ മൂടി ഭാഗത്ത് ഡബിൾ സൈഡ് വരുന്ന ടേപ്പ് ചുറ്റിച്ച് ഒട്ടിച്ചു കൊടുക്കുക.ഇതിന്റെ മുകളിലേക്ക് മൂടിയുടെ പുറമേ ഉള്ള ഭാഗം അഴിച്ചെടുത്തത് അവിടെ ഒട്ടിച്ചു കൊടുക്കുക.ഇങ്ങനെ ചെയ്തുകഴിയുമ്പോൾ ഒന്നാമത്തെ ടിന്നിന് മുകളിലേക്ക് രണ്ടാമത്തെ ടിന്ന് ഫിറ്റ് ചെയ്യാൻ കഴിയും. ഇനി ടിന്നിനും ലീഫിനും ഒക്കെ പെയിന്റ് അടിച്ചു കൊടുക്കണം.ബ്ലാക്ക് കളറിലെ സ്പ്രേ പെയിന്റ് ആണ് അടിച്ചു കൊടുക്കുന്നത്.ഇനി ഇത് ഉണക്കി എടുക്കണം.
ചെറിയ ചെറിയ സ്റ്റാറുകൾ മുകൾ ഭാഗത്ത് ആയിട്ട് വരുന്ന ടിന്നിന്റെ മുകളിലേക്ക് ഒട്ടിച്ചു കൊടുക്കുക.അടിഭാഗത്ത് വരുന്ന ടിന്നിന്റെ ഉൾഭാഗത്തു ഒരു ഷീറ്റ് ഒട്ടിച്ചു കൊടുക്കുക.ഇനി മുകൾഭാഗത്ത് വരുന്ന ടിന്നിന്റെ അടിഭാഗത്തെ ഹോൾസിൽ കൂടി ബൾബിന്റെ ഹോൾഡർ ഫിറ്റ് ചെയ്യുക.ഇതിലേക്ക് ബൾബും ഇട്ടു കൊടുക്കുക.ഇനി അടിയിലെ ടിന്നിന്റെ മുകളിലേക്ക് രണ്ടാമത്തെ ടിന്ന് ഇറക്കിവെക്കാം.അടിഭാഗത്തെ ടിന്ന് ലീഫിൽ ഒട്ടിച്ചു കൊടുക്കുക.ഒട്ടിക്കുമ്പോൾ എൽ ഷേപ്പിലുള്ള ഭാഗത്ത് വേണം ഒട്ടിക്കാൻ.ഇത് ചുമരിലേക്ക് ഫിറ്റ് ചെയ്യാം.ഇത് നമ്മുടെ പോയിന്റ് ബോക്സിൽ തന്നെ ഫിറ്റ് ചെയ്യാൻ സാധിക്കും.ഇത് കറന്റിലെയ്ക്ക് കണക്ഷൻ കൊടുക്കണം.മുകൾഭാഗത്ത് ഫ്ലവർ വെക്കുകയും ചെയ്യാം.അപ്പോൾ നമ്മുടെ അടിപൊളി വാൾ ഡെക്കർ റെഡി.