സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്റെ സ്വപ്നഗൃഹം പണിയാൻ തയ്യാറെടുക്കുന്നത്.എന്നാൽ കെട്ടിട നിർമാണ മേഖലയിലെ അമിത വിലക്കയറ്റം സാധാരണക്കാർക്കു വീട് എന്ന സ്വപ്നത്തിന് വിലങ്ങുതടിയാവുകയാണ്.അതുകൊണ്ട് തന്നെ വീടുപണിയിൽ ചെലവ് ചുരുക്കാൻ വേണ്ടി എല്ലാ കാലഘട്ടത്തിലും പുതിയ ടെക്നോളജികളും മെറ്റീരിയൽസും കണ്ടു പിടിക്കാറുണ്ട്.അങ്ങനെ കുറഞ്ഞ ചെലവിൽ വീട് പണിയാൻ ഉപയോഗിക്കുന്ന ഒന്നാണ് എ എ സി ബ്ലോക്കുകൾ.ഓട്ടോ ക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്ക് എന്നാണ് ഇതിന്റെ പൂർണ്ണരൂപം.എഎസി ബ്ലോക്കിന്റെ പ്രധാന ഉൽപ്പാദനകേന്ദ്രം തമിഴ്നാടാണ്. തെർമൽപ്ലാന്റിന്റെ അവശിഷ്ടമായ ഫ്ളൈആഷ് വെള്ളാരംകല്ല് പൊടി ചുണ്ണാമ്പുകല്ല് സിമന്റ് കുമ്മായം തുടങ്ങിയവയും ചേർത്താണ് കട്ടയുണ്ടാക്കുന്നത്.ഒരു എ എ സി ബ്ലോക്കിനകത്ത് 80 ശതമാനത്തോളം എയറും 20 ശതമാനത്തോളം സോളിഡ് മാറ്ററുമാണുള്ളത്. കുറച്ചു കാലമായിട്ട് നമ്മുടെ രാജ്യത്ത് എ എ സി ബ്ലോക്കുകൾ ഉപയോഗിച്ചുവരുന്നുണ്ട്.വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഇത് കേരളത്തിൽ പ്രചാരത്തിൽ വന്നിരിക്കുന്നത്.നമ്മൾ സാധാരണ ഭിത്തി നിർമാണത്തിന് ഉപയോഗിക്കുന്നത് പ്രധാനമായിട്ടും ചുടുകട്ട സിമന്റ് സോൾഡ് ഡോക്കുകൾ ചെങ്കല്ല് ഇന്റർലോക്ക് ബ്രിക്സ്,അല്ലെങ്കിൽ ഹുറുഡീസ് പോലുള്ള മോഡേൺ ബ്രിക്സുകൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
ഇവർക്കിടയിലേക്ക് ആണ് ഇപ്പോൾ എ എ സി ബ്ലോക്കുകൾ കടന്നുവന്നിരിക്കുന്നത്. ഭാരക്കുറവ് സമയലാഭം ചൂട് കുറവ് ലേബർ കോസ്റ്റ് കുറവ് നിർമ്മാണ ചിലവ് കുറവ് തുടങ്ങിയവയാണ് എഎസി ബ്ലോക്കിനെ മറ്റ് ബ്രിക്സ് മെറ്റിരിയൽസിൽ നിന്നും വേറിട്ട് നിർത്തുന്നത്.രണ്ട് ഇഞ്ച് മുതൽ പന്ത്രണ്ട് ഇഞ്ച് വരെയുള്ള തിക്നെസ്സിൽ എഎസി ബ്ലോക്കുകൾ ലഭ്യമാണ്.എന്നാൽ 8 ഇഞ്ച് തിക്നസ് വരെയുള്ള എഎസി ബ്ലോക്കുകൾ ആണ് സാധാരണ ഉപയോഗിക്കുന്നത്. രണ്ട് ഇഞ്ചിന്റെ ബ്ലോക്കുകൾ മുകളിൽ വാർത്തിരിക്കുകയാണെങ്കിൽ റൂഫ് ഇടുന്നതിനു പകരം രണ്ടിഞ്ച് കട്ട വാങ്ങി കെട്ടുകയാണ് പതിവ്.ഇത് ചൂട് കുറയ്ക്കാൻ സഹായിക്കും. എ എ സി ബ്ലോക്ക് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തേക്കേണ്ട ആവശ്യമില്ല. പുട്ടി അടിച്ചു കൊടുത്താൽ മാത്രം മതി. പേടിക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് അത്രയും സിമന്റിന്റെയും ലേബർ കോസ്റ്റിന്റെയും പണം നമുക്ക് ലഭിക്കാൻ സാധിക്കും.ചെങ്കല്ല് ഇഷ്ടിക എന്നിവയേക്കാൾ മൂന്നിൽ ഒന്ന് ഭാരം കുറവാണ്.
സാധാരണ ഉപയോഗിക്കുന്ന നാലിഞ്ച് എ എ സി ബ്ലോക്കിന് 8.6 ആണ് കനം വരുന്നത്. 6 ഇഞ്ച് ആണെങ്കിൽ 13.5 ആണ് കനം.അതിനാൽ മുകൾനില പണിയാൻ സൗകര്യപ്രദം.ഇത് ഡയറക്റ്റ് കോൺക്രീറ്റും ആയിട്ട് ബന്ധപ്പെടുത്താൻ സാധിക്കില്ല. അതുകൊണ്ട് രണ്ടു നിലകൾ ഒക്കെ പണിയുമ്പോൾ പില്ലർ കൊടുത്തിട്ട് വേണം പണിയാൻ.പില്ലർ കൊടുത്തിട്ട് പണിയുകയാണെങ്കിൽ എത്ര നിലകൾ വേണമെങ്കിലും നമുക്ക് എ എ സി ബ്ലോക്ക് ഉപയോഗിച്ച് പടുത്തുയർത്താ വുന്നതാണ്.എസിസി ബ്ലോക്കുകൾ ഫയർ റെസിസ്റ്റഡ് ആണ്.നിർമ്മാണ രീതിയിലുള്ള പ്രത്യേകത കൊണ്ടാണ് ഇത് ഫയർ റെസിസ്റ്റഡ് ആകുന്നത്.ഭയങ്കരമായ ചൂടിലാണ്എ എ സി ബ്ലോക്കുകൾ നിർമ്മിക്കുന്നത്. 4 ഇഞ്ച് വലിപ്പമുള്ള എഎസി ബ്ലോക്കിന് 60 രൂപയും ആറിഞ്ച് വലിപ്പമുള്ള എ എസി ബ്ലോക്കിന് 90 രൂപയും ഇഞ്ച് വലിപ്പമുള്ള എഎസി ബ്ലോക്കിന് 120 രൂപയുമാണ് വില.