ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല പാനീയമാണ് നാരങ്ങ വെള്ളം. ഇത് ആരോഗ്യ വർധനവിന് വളരെയേറെ ഗുണം ചെയ്യും.പോഷകങ്ങൾ വിറ്റമിൻ സി ബി കോംപ്ലക്സ് വിറ്റമിൻസ് കാത്സിയം മഗ്നീഷിയം അയേണ്‍ ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്.പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്‍റെയും നാഡികളുടെയും പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതും ആണ് .അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും.നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും.ജലദോഷം പനി തൊണ്ടവേദന ചുമ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും ഇതു സഹായിക്കും.ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുകയും ശരീരത്തിലെ അസിഡിറ്റി കുറക്കുകയും ചെയ്യും.കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു.അങ്ങിനെ ഭാരം കുറക്കാനും സഹായിക്കുന്നു.
നാരങ്ങയുടെ പ്രവർത്തനം ഇൻഫ്ലമെഷനും കുറക്കുന്നു.ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന നാരങ്ങ മാനസിക ആരോഗ്യത്തിനും നല്ലതാണ്. വിഷാദം പോലെയുള്ള പ്രശ്നങ്ങൾക്കു ഉത്തമപ്രതിവിധി കൂടിയാണിത്.ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉൻമേഷം ശരീരത്തിനെന്ന പോലെ മനസിനും സുഖം പകരുന്നതാണ്.സ്ഥിരമായി രാവിലെ ചെറു ചൂടു നാരങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയ മസ്തിഷ്ക ബ്ലോക്കുകൾ ഇല്ലാതാക്കുകയും ചെയ്യും.രക്തത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു. നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ ചർമമത്തിന്‍റെ പ്രകാശം വർദ്ധിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കി യുവത്വം വീണ്ടെടുക്കാനും സഹായിക്കുന്നു . ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം.ചർമ്മസംരക്ഷണത്തിന്‍റെ കാര്യത്തിൽ മാത്രമല്ല കണ്ണിന്‍റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല.പവര്‍ഹൗസ് ആയതുകൊണ്ട് തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഇത്രയും ഗുണങ്ങൾ അടങ്ങിയ നാരങ്ങാവെള്ളം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുമ്പോൾ തന്നെ ശരീരത്തിന് ഒരു ഉന്മേഷമാണ്. സാധാരണ നമ്മൾ ഉപ്പിട്ടും മധുരമിട്ടും ഒക്കെ നാരങ്ങാവെള്ളം കുടിക്കാറുണ്ട്.അതിൽ പ്രത്യേകിച്ച് ചേരുവകളൊന്നും ചേർക്കാറില്ല.എന്നാൽ ഇന്നലെ വ്യത്യസ്തമായി ഒരു അടിപൊളി ലൈം ജ്യൂസ് നമുക്ക് ഉണ്ടാക്കാം. പെട്ടെന്ന് വിരുന്നുകാർ ഒക്കെ വീട്ടിൽ വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി ലൈം ജ്യൂസ് ആണ് ഇത്. എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.ചേരുവക നാരങ്ങ ഒന്ന് വെള്ളം രണ്ട് ഗ്ലാസ് ഐസ്ക്യൂബ് നാലെണ്ണം ഉപ്പ് രണ്ട് നുള്ള് പഞ്ചസാര 3 ടേബിൾ സ്പൂൺ പച്ചമുളക് ഒരെണ്ണം തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക.അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളവും ഐസ്ക്യൂബും ഒഴിക്കുക. ഇതിലേക്ക് ഒരു പച്ചമുളക് അരിഞ്ഞതും ഉപ്പും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചെടുക്കുക.ശേഷം ഇതൊരു ഗ്ലാസ്സിലേക്ക് സർവ് ചെയ്യുക.അപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റി ആയിട്ടുള്ള ലൈം ജ്യൂസ് തയ്യാർ.