എല്ലാ പാത്രങ്ങളും വന്‍ വിലക്കുറവില്‍ ഇവിടെ നിന്നും ലഭിക്കുന്നു വാങ്ങുമ്പോള്‍ ഇവിടെ നിന്നും വാങ്ങണം

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇല്ലാത്ത ഒരു വീട് പോലും ഉണ്ടാവില്ല. എല്ലാവരുടെയും വീടുകളിൽ പ്ലാസ്റ്റികിന്റെ വിവധ തരം ഉൽപ്പന്നങ്ങൾ ഉണ്ടാകും.നല്ല ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കിട്ടുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്.എന്നാൽ ഇത്തരം ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ കിട്ടുന്ന ഒരു സ്ഥലമുണ്ട്.കോയമ്പത്തൂർ ഉദ്ഘാടം മാർക്കറ്റിനു സമീപത്തുള്ള ഒരു പ്ലാസ്റ്റിക് പ്രോഡക്റ്റ് നിർമ്മാണ കമ്പനിയാണ് ന്യൂ ഗോൾഡൻ പ്ലാസ്റ്റിക് കമ്പനി.ഡ്രം ഡപ് ട്രെ ബക്കറ്റ്,പ്ലാസ്റ്റിക് സ്റ്റൂൾ,പ്ലാസ്റ്റിക് കസേര തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഇവിടെ കിട്ടും. പ്രധാനമായും മൂന്ന് ക്വാളിറ്റിയിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ആണ് ഉള്ളത്.വെർജിൻ സെമി വെർജിൻ, റീസൈക്ലിങ് പ്രോഡക്റ്റ് ഇങ്ങനെ മൂന്ന് ക്വാളിറ്റിയിലുള്ള പ്ലാസ്റ്റിക്കുകൾ ആണ് വരുന്നത്.വേർജിൻ എന്ന് പറയുന്നത് പെട്രോളിയം പ്രോഡക്റ്റ് ആണ്. ഇത് നല്ല ഒന്നാന്തരം പ്ലാസ്റ്റിക് ആണ്. വെർജിനിലെ വെയസ്റ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് സെമി വെർജിൻ പ്ലാസ്റ്റിക്കുകൾ.പഴയ പ്ലാസ്റ്റിക് എടുത്ത് റീസൈക്കിൾ ചെയ്യുന്നതിനിനെയാണ് റീസൈക്ലിങ് പ്രോഡക്റ്റ് പ്ലാസ്റ്റിക് എന്നു പറയുന്നത്.മൂന്നു ലിറ്റർ മുതൽ 25 ലിറ്റർ വരെയുള്ള ബക്കറ്റുകൾ ഇവിടെ ലഭിക്കും.അടപ്പിലാണ്ട് വരുന്ന ബക്കറ്റുകൾ 9 ലിറ്റർ മുതൽ ആണ് സ്റ്റാർട്ട് ചെയ്യുന്നത്.ഇതുപോലെ ഒരുപാട് ക്വാളിറ്റിയുള്ള റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നുണ്ട്.

അതേസമയം പ്ലാസ്റ്റിക്കിനെ നിർമ്മാണവും വില്പനയും എല്ലാം തകൃതിയായി നടക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം അത്ര ചെറുതൊന്നുമല്ല.ഉപയോഗ ശേഷം നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ പരിസ്ഥിതി വളരെ ദോഷകരമായാണ് ബാധിക്കുന്നത്.ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയാവുന്ന പോളിത്തീന്‍ സഞ്ചികള്‍ സ്ട്രോകള്‍ ഗ്ലാസുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന മലിനീകരണം ചെറുതല്ല. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു എന്ന് മാത്രമല്ല ഇവയുടെ പുന:ചംക്രമണം സാധ്യവുമല്ല.ഇത്തരം പ്ലാസ്റ്റിക് കുപ്പികളും കവറുകളും 10 മുതല്‍ ആയിരം വരെ വര്‍ഷമെടുത്താണ് വിഘടിച്ച് മണ്ണോട് ചേറ്റിക് മാതെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാക്കി മാറ്റുന്നത് നൂറ്റാണ്ടുകളോളം നീണ്ട വിഘടന കാലമാണ്. അത് കൊണ്ട് തന്നെ ചവറുകൂനകളില്‍ ഉപേക്ഷിക്കുകയോ മണ്ണില്‍ കുഴികുത്തിമൂടുകയോ ചെയ്യുന്നത് ഒരിക്കലും നല്ല രീതിയല്ല.

ഒറ്റ തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ നമ്മുടെ സംസ്ഥാനത്ത് നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു.പ്ലാസ്റ്റിക്ക് ക്യാരീ ബാഗ് ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റ് കൂളിങ് ഫിലിം തെർമോക്കോൾ സ്റ്റൈറോ ഫോം ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കപ്പുകൾ പ്ലേറ്റ് സ്പോൺ ഫോർക്ക് സ്ട്രോ ഡിഷ് പ്ലാസ്റ്റിക്ക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ നോൺ വൂവൺ ബാഗ് പ്ലാസ്റ്റിക്ക് ഫ്ലാഗുകൾ പ്ലാസ്റ്റിക്ക് ബണ്ടിങ് പ്ലാസ്റ്റിക്ക് വാട്ടർ പൗച്ച് പ്ലാസ്റ്റിക്ക് ജ്യൂസ് പാക്കറ്റുകൾ കുടിക്കാനുള്ള പെറ്റ് ബോട്ടിലുകൾ ഗാർബേജ് ബാഗുകൾ പിവിസി ഫ്ലക്സ് മെറ്റീരിയലുകൾ പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ഇവയൊക്കെയാണ് നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ.പ്ലാസ്റ്റിക്ക് വസ്തുക്കൾ പാരിസ്ഥിതിക ആരോഗ്യ പ്രശ്നമായി വളരുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *