25 രൂപയ്ക്ക് ഷോട്സും ജെഴ്സിയും ഇവിടെ വന്നാല്‍ വണ്ടി നിറയെ സാധനങ്ങള്‍ കൊണ്ടുപോകാം

വസ്ത്രങ്ങളോട് എല്ലാവർക്കും പ്രിയമാണ്.അതുകൊണ്ടുതന്നെ ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും ട്രെൻഡ് മാറുന്നതിനനുസരിച്ച് വസ്ത്രങ്ങൾ വാങ്ങി കൂട്ടിക്കൊണ്ടേയിരിക്കും. മിക്കവരും ബ്രാൻഡും വില കൂടിയതുമായ വസ്ത്രങ്ങളാണ് വാങ്ങാറുള്ളത്.ക്യാഷ്വൽ ഫോർമൽ പാർട്ടി വെയർ തുടങ്ങി നിരവധി മോഡലുകളാണ് വസ്ത്രങ്ങളിൽ ഉള്ളത്.ഇത്തരം വസ്ത്രങ്ങൾക്ക് നമ്മുടെ നാട്ടിൽ ഒരുപാട് വലിയ വലിയ ഷോപ്പുകൾ ഉണ്ട്.എന്നാൽ സ്പോർട്സ് വെയറുകൾക്ക് ഒരുപാട് കളക്ഷൻസ് ഉള്ള കടകൾ ഒന്നും നമ്മുടെ നാട്ടിലില്ല. വളരെ കുറച്ചു കടകളിൽ മാത്രമേ നല്ല സ്പോർട്സ് വെയറുകൾ ലഭിക്കുകയുള്ളൂ.അതിനാണെങ്കിൽ നല്ല വിലയും ആണ്.എന്നാൽ തിരുപ്പൂരിലെ ഖാദർ പേട്ട് മാർക്കറ്റിൽ ഒരു സ്പോർട്സ് വെയർ ഹോൾസെയിൽ മാർക്കറ്റുണ്ട്.ശ്രീഹരി ഗാർമെന്റ്സ് എന്നാണ് ഷോപ്പിന്‍റെ പേര്.സ്പോർട്സ് വെയറുകളുടെ ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ബെസ്റ്റ് ഹോൾസെയിൽ ഷോപ്പ് ആണ് ഇത്.ജെഴ്സി ക്ലോത്തിൽ വരുന്ന ഒരു ഷോട്സിന് 25 രൂപയാണ് ഇവിടെ വില.എവിടെ ഓൺ ലൈൻ ഓഡറും സ്വീകരിക്കുന്നതാണ്.25 പീസ് എങ്കിലും മിനിമം ഇവിടുന്ന് ഹോൾസെയിൽ ആയിട്ട് പർച്ചേസ് ചെയ്യണം.ജേഴ്സി ക്ലോത്ത് ഹണികും പ്രിന്റ്ഡ് ഷോർട്സ് സൂപ്പർ പോളി റയിസ് നെറ്റ് തുടങ്ങി പല മെറ്റിരിയലിലുള്ളതും സൈസിലുള്ളതുമായ ഷോർട്സും എവിടെ ലഭിക്കും.ജെഴ്സി പാന്റ് ട്രാക്ക് സ്യൂട്ട് ജെഴ്സി തുടങ്ങിയവയും ഇവിടെ ഹോൾസെയിൽ ആയിട്ട് ലഭിക്കും.

ജഴ്സി പ്രധാനമായും രണ്ടുതരം തുണികൾ ആണ് ഉള്ളത്.നോർമൽ ക്ലോതും ഗ്രിന്റെൽ ക്ലോതും. വളരെ തുച്ഛമായ വില മാത്രമേ ഇതിനുള്ളൂ.സ്പോർട്സ് വെയറിന്‍റെ റീട്ടെയിൽ ഷോപ്പ് നടത്തുന്നവർക്ക് വസ്ത്രങ്ങൾ ഹോൾസെയിൽ ആയി പർച്ചേസ് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല ഒരു കടയാണിത്.വളരെ തുച്ഛമായ വില മാത്രമുള്ളത് കൊണ്ടുതന്നെ നമുക്ക് നല്ല ലാഭവും ഇതിൽ നിന്ന് ലഭിക്കും.അതേസമയം പലപ്പോഴും ഇത്തരം വിലക്കുറവിൽ കിട്ടുന്ന വസ്ത്രങ്ങളെ കുറിച്ചു കേൾക്കുമ്പോൾ നമുക്ക് എല്ലാവർക്കും ഉണ്ടാവുന്ന ഒരു സംശയം ആണ് ഇതിന്‍റെ ക്വാളിറ്റി. പെട്ടെന്ന് കീറി പോകുമോ അലക്കി കഴിഞ്ഞാൽ കളർ പോകുമോ ഇതൊക്കെയാണ് ആണ് നമ്മുടെ സംശയങ്ങൾ.നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.വില കൂടുതലാണെങ്കിൽ ക്വാളിറ്റി ഉണ്ടാകണമെന്നില്ല. ഇതുപോലെ വില കുറവാണെങ്കിൽ ക്വാളിറ്റി കുറയണം എന്നുമില്ല.ഇങ്ങനെ വിലകുറവിൽ വാങ്ങുന്ന വസ്ത്രങ്ങൾ ചിലപ്പോൾ നല്ല ക്വാളിറ്റി വസ്ത്രങ്ങൾ ആയിരിക്കും.

ചിലപ്പോൾ ചിലതെല്ലാം കഴുകുമ്പോൾ ഒന്ന് കളർ പോയെന്ന് വരാം. അത് ചിലപ്പോൾ ഒറ്റ കഴുകിൽ മാത്രമേ പോവുകയുള്ളൂ.പിന്നെ കഴുകുമ്പോൾ അങ്ങനെ കളർ പോകണമെന്നില്ല.ചിലപ്പോൾ കോട്ടൻ വസ്ത്രങ്ങളായിരിക്കും ഇങ്ങനെ അലക്കുമ്പോൾ കളർ പോകുന്നത്. അത് സ്വാഭാവികമാണ്. നമ്മൾ വലിയ വില കൊടുത്തു വാങ്ങുന്ന തുണികളും ഒന്നു കഴുകുമ്പോൾ കളർ ഒക്കെ പോകും. വിലയിൽ അല്ല കാര്യം സാധനത്തിനെ ഗുണമേന്മയിൽ ആണ്.ബ്രാൻഡ് ഷോപ്പുകളിലും മോളുകളിലും ഒക്കെ പോയി ഷോപ്പ് ചെയ്താലേ നല്ല വസ്ത്രങ്ങൾ ലഭിക്കൂ എന്നുള്ളത് നമ്മുടെയെല്ലാം മോശമായ ഒരു ചിന്താഗതിയാണ്. ചെറിയ കടകളിൽ നിന്നും വാങ്ങുന്ന കുറഞ്ഞ വിലയുള്ള സാധനങ്ങൾക്കും ഗുണമേന്മ കൂടുതലുണ്ടാവും. അത് വസ്ത്രത്തിന്‍റെ കാര്യത്തിൽ മാത്രമല്ല ഏതു സാധാനത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *