തേങ്ങ പൊതിക്കും മുൻപ് ഇക്കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക പലരും ഇന്നും ശ്രദ്ധിക്കാത്ത ഒരു കാര്യം

കറിക്കും മറ്റുമായി എല്ലാ വീടുകളിലും ദിവസേന തേങ്ങ പൊതിക്കാറുണ്ട്.തേങ്ങ പൊതിക്കുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം.തേങ്ങ പൊതിക്കുമ്പോൾ അതിന്‍റെ ചകിരി ഭാഗം നിലനിർത്തിക്കൊണ്ട് പൊതിക്കാൻ ശ്രദ്ധിക്കുക.അതായത് തേങ്ങയുടെ കണ്ണിന്റെ ഭാഗത്തെ ചകിരി നിർത്തി ബാക്കിയുള്ള ഭാഗത്തത്തെ ചകിരി മാത്രം കളയാൻ പാടുള്ളു. ഇങ്ങനെ ഒറ്റയടിക്ക് തന്നെ അഞ്ചോ പത്തോ തേങ്ങ പൊതിച്ചു വെക്കുകയാണെങ്കിൽ തേങ്ങ പെട്ടെന്ന് കേടാവരില്ല.പലപ്പോഴും തേങ്ങ പൊട്ടിച്ചു കഴിയുമ്പോഴാണ് ഇളത്ത തേങ്ങയാണെന്ന് നമുക്ക് മനസ്സിലാകുന്നത്.അപ്പോൾ ഇളത്ത തേങ്ങയാണോന്ന് മനസ്സിലാക്കുന്നതിനുവേണ്ടി പൊട്ടിക്കുന്നതിനു മുമ്പ് തന്നെ ഒന്ന് കുലുക്കി നോക്കുക.തേങ്ങ മൂപ്പ് കുറഞ്ഞതാണെങ്കിൽ ഒരിക്കലും അത് കുലുങ്ങുകയില്ല. നല്ല കനവും ഉണ്ടായിരിക്കും. ചില സമയത്ത് തേങ്ങ പൊട്ടിക്കുമ്പോൾ തന്നെ ചിരട്ടയിൽ നിന്ന് അടർന്നു പോരാൻ സാധ്യതയുണ്ട്.ഇങ്ങനെയാകുമ്പോൾ തേങ്ങ ചിരകി എടുക്കാൻ ഒക്കെ വളരെ ബുദ്ധിമുട്ടായിരിക്കും.തേങ്ങയുടെ ഉള്ളിലെ വെള്ളമൊക്കെ വറ്റുന്ന സമയത്താണ് ഇങ്ങനെ സംഭവിക്കുന്നത്.ഇങ്ങനെയുള്ള തേങ്ങ പൊട്ടിക്കുന്ന സമയത്തിന് അൽപ്പം മുമ്പ് വെള്ളത്തിലിട്ട് വെച്ചാൽ മതി.ഇങ്ങനെ വെള്ളത്തിലിട്ടു വെക്കുമ്പോൾ തേങ്ങ പെട്ടെന്ന് പൊട്ടുകയും അതുപോലെ ചിരട്ടയിൽ നിന്നും വേർപെടാത്ത ഇരിക്കുകയും ചെയ്യും.

ചില സമയങ്ങളിൽ നമ്മൾ പൊട്ടിച്ചു വെച്ച തേങ്ങ മുഴുവനായും ഒരു ദിവസം തന്നെ ഉപയോഗിക്കേണ്ടി വരില്ല.തേങ്ങ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്‍റെ നിറം മാറുന്നു.ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു.പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇങ്ങനെ പൊട്ടിച്ച തേങ്ങ ചീത്തയാവുന്നത്. മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാന്‍ പലപ്പോഴും പാടാണ്.ഇങ്ങനെ പൊട്ടിച്ച് ഉപയോഗിച്ച തേങ്ങ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ ഉണ്ട്.ഒന്ന് ചിരകി മാറ്റിവെച്ച തെങ്ങിയിൽ ഉപ്പോ വിനാഗിരിയൊ പുരട്ടി വെക്കുകയാണെങ്കിൽ ഇത് അധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.അല്ലെങ്കിൽ പൊട്ടിച്ച തേങ്ങ ചിരകിയതിന് ശേഷം ഉണ്ടെങ്കിൽ തണുത്ത വെള്ളത്തിൽ ഇട്ടു വെച്ചാൽ മതി.അങ്ങനെ ചെയ്യുകയാണെങ്കിൽ തേങ്ങ പെട്ടെന്ന് ചീത്തയാവില്ല എന്ന് മാത്രമല്ല പെട്ടെന്ന് ചിരകാനും സാധിക്കും.അതുപോലെ തേങ്ങ പെട്ടെന്ന് ചീത്തയാകാതിരിക്കാൻ ഉള്ള മറ്റൊരു മാർഗ്ഗമാണ് തേങ്ങ ചിരട്ടയോടു കൂടി ഉപ്പുവെള്ളത്തിൽ കമഴ്ത്തി വയ്ക്കുന്നത്.

അതുപോലെ തേങ്ങ ചിരകി കഴിയുമ്പോൾ തേങ്ങാപ്പാൽ കൂടുതൽ കിട്ടാനും ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്.തേങ്ങപ്പീര പിഴിയുമ്പോൾ കൂടുതൽ തേങ്ങ പാൽ കിട്ടാനായി അതിൽ അല്പം ഉപ്പ് ചേർത്താൽ മതി.ഇങ്ങനെ ഉപ്പ് ചേർത്ത് പിഴിയുമ്പോൾ തേങ്ങാപ്പാലിന്‍റെ അളവ് കൂടുന്നതായി നമുക്ക് കാണാം.അൽപം ചൂടുവെള്ളത്തിൽ പിഴിഞ്ഞാലും കൂടുതൽ തേങ്ങാപ്പാൽ ലഭിക്കുന്നതാണ്.തേങ്ങ പൊട്ടിക്കുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തേങ്ങ കൃത്യമായി പൊട്ടാത്തത്.ചിലപ്പോൾ പൊട്ടിച്ചു കഴിയുമ്പോൾ തേങ്ങ പല രീതിയിലായിരിക്കും ഉടഞ്ഞു കിട്ടുന്നത്.ഇങ്ങനെ വരുമ്പോൾ ചിരകാനൊക്കെ വളരെ ബുദ്ധിമുട്ടായിരിക്കും.തേങ്ങ കൃത്യമായി നടുവിലൂടെ തന്നെ പൊട്ടിക്കണമെങ്കിൽ ഒരു രണ്ടു മണിക്കൂർ മുമ്പ് തണുത്ത വെള്ളത്തിൽ ഇട്ടു വെച്ചാൽ മതി.തണുത്ത വെള്ളത്തിൽ ഇട്ടു വച്ച തേങ്ങയുടെ മൂന്നു കണ്ണിന്‍റെ നടുവിലെ കണ്ണിന്റെ നേരെ വരുന്ന വരമ്പ് നോക്കി വെട്ടിക്കഴിഞ്ഞാൽ തേങ്ങ കൃത്യമായി നടുവിലെ ഉടഞ്ഞു കിട്ടും.അതു പോലെ തേങ്ങയുടെ കണ്ണിന്റെ മുകളിൽ നനവുണ്ടെങ്കിൽ തേങ്ങ ചീത്തയാണെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *