ഇന്ന് എല്ലാവരുടെയും വീടുകളിൽ സ്മാർട്ട് ടിവി കളാണ് ഉള്ളത്.സ്മാർട്ട് ടിവി പേര് പോലെ തന്നെ സ്മാർട്ട് ആണ്. ഈ ടിവിയിലേക്ക് നമുക്ക് ഇൻറർനെറ്റ് കണക്ട് ചെയ്യാൻ സാധിക്കും. ഇതിലൂടെ നമ്മൾ ഫോണിൽ കാണുന്നതുപോലെ വീഡിയോസും എല്ലാം ടിവിയിൽ കാണാൻ സാധിക്കും.മാത്രമല്ല ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ടുള്ള എല്ലാകാര്യങ്ങളും സ്മാർട്ട് ടിവിയിൽ ഇൻറർനെറ്റ് കണക്ട് ചെയ്യുന്നത് കൊണ്ട് അതിൽ തന്നെ കാണാവുന്നതുമാണ്. ഇതൊക്ക കൊണ്ടുതന്നെ ഇന്ന് സാധാരണ ടി വി കൾ വീടുകളിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.ചുരുക്കി പറഞ്ഞാൽ ഇന്ന് വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രമേ പഴയ മോഡൽ ടിവി കാണാൻ സാധിക്കു.പുതിയ ടിവി വരുമ്പോൾ സ്വാഭാവികമായും നമ്മൾ പഴയ ടിവി പറമ്പിലേക്ക് വലിച്ചെറിയുകയൊ അല്ലെങ്കിൽ ആക്രി കച്ചവടക്കാർ കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ പഴയ ടീവി വെറുതെ കളയണ്ട. ഇത് നമുക്ക് പുനരുപയോഗിക്കാൻ സാധിക്കും.പഴയ ടിവി കൊണ്ട് നമുക്ക് ഒരു അടിപൊളി ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കാൻ പറ്റും. സാധാരണ കടയിൽ നിന്നും ഒരു ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുമ്പോൾ നല്ല വില കൊടുക്കേണ്ടി വരും.എന്നാൽ ഇത് അധികം പണച്ചെലവില്ലാതെ നല്ല ഒരു അടിപൊളി ഡിജെ ബ്ലൂടൂത്ത് സ്പിക്കർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.സാധാരണ സ്പീക്കർനെ പോലെ തന്നെ നല്ല സൗണ്ട് എഫക്റ്റും ഇതിന് ഉണ്ടായിരിക്കും.
വളരെ സിമ്പിൾ ആയിട്ട് എല്ലാവർക്കും ചെയ്തു നോക്കാവുന്നതേ ഉള്ളൂ.അപ്പോൾ എങ്ങനെയാണ് ഈ ഒരു കിടിലൻ ബ്ലൂടൂത്ത് സ്പീക്കർ നിർമ്മിക്കുന്നത് എന്ന് നോക്കാം. പ്രധാനമായും ഇതിനുവേണ്ട ഒരു പഴയ മോഡൽ ടീവി തന്നെയാണ്.എന്നാൽ നമുക്ക് പിക്ച്ചർ ടൂബിന്റെ ആവശ്യമില്ല.ഫ്രണ്ടിലെ ബോക്സും ബാക്കിലെ മൂടിയും മാത്രം മതി.അപ്പോൾ ആദ്യം ടിവി അഴിച്ച് ബാക്കിലെ ഭാഗം മാറ്റി വെക്കുക.ഇനി പിക്ചർ ടൂബാണ് അഴിക്കേണ്ടത്.പിക്ച്ചർ ടൂബ് ശ്രദ്ധിച്ചു വേണം അഴിക്കാൻ.പിക്ച്ചർ ടൂബ് അഴിച്ചുമാറ്റി കഴിഞ്ഞാൽ നമുക്ക് ആവശ്യമുള്ള രണ്ടു പാർട്ടും കിട്ടും.ടിവയിൽ തന്നെ സ്പീക്കർ വരുന്നതുകൊണ്ട് നമുക്ക് പുതിയ സ്പീക്കർ വാങ്ങേണ്ട ആവശ്യം വരുന്നില്ല.ഇനി ആറ് എം എംന്റെ അക്കർ ലിക്ക് ബോർഡാണ് ആവശ്യമുള്ളത്.ടിവിയുടെ അളവിൽ വേണം അക്കർ ബോർഡ് കട്ട് ചെയ്ത് എടുക്കാൻ. ഇത് ടിവിയിൽ ഫിറ്റ് ചെയ്യുന്നതിന് മുൻപ് ടിവി നമുക്കൊന്ന് പെയിന്റ് ചെയ്തെടുക്കണം.ഇതിന് ഗ്രേ കളറിലെ സ്പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്.ടിവിയിൽ ഉണ്ടായിരുന്ന സ്പിക്കറിലും പെയിന്റ് സ്പ്രേ ചെയ്യുക.
ടിവിയുടെ ബോർഡ് കമഴ്ത്തി ഇട്ട് അക്കർ ലിക്ക് ബോർഡിന്റെ സ്റ്റിക്കർ കളഞ്ഞതിനുശേഷം അത് അവിടെ ഫിറ്റ് ചെയ്യുക.ശേഷം ഓരോ സ്ക്രൂവും നല്ല രീതിയിൽ ടൈറ്റ് ചെയ്യുക. ടിവിയുടെ തന്നെ സ്പീക്കർ ഫിറ്റ് ചെയ്ത് കൊടുക്കുക. സ്പീക്കറിന്റെ വയറും അതുപോലെ സ്ട്രീപ് ലൈറ്റും കറക്റ്റ് ആയി പിടിപ്പിക്കുക.12 ഇഞ്ച് 1200 വാൾട്ട് ജെ ബി സബ് ബുഫർ ആണ് ഉപയോഗിക്കുന്നത്. അപ്പൊൾ സബിന്റെ വയറ് ഉള്ളിലേക്ക് സബ് ഹോളിൽ ഫിറ്റ് ചെയ്യുക.ഇതിന് ബാക്കിൽ ആയിട്ട് സബിന്റെ വയറ് ലൈറ്റിന്റെ വയർ സ്ട്രിപ്പ് ലൈൻ ഇതൊക്കെ കാണാൻ പറ്റും. ടിവിയുടെ ബാക്ക് ഭാഗം ഫിറ്റ് ചെയ്താൽ മാത്രമേ വയറൊക്കെ കണക്ട് ചെയ്യൻ സാധിക്കു.അപ്പോൾ അതിനു മുൻപ് ഈ വയറൊക്കെ ബാക് ഭാഗത്തെ പാർട്ടിന്റെ ഹോളിൽ കൂടി പുറത്തേക്ക് ഇടണം.എന്നിട്ട് ബാക്കി ഭാഗം ഫിറ്റ് ചെയത് സ്ക്രു ഇട്ട് കൊടുക്കുക.ശേഷം വയറെല്ലാം കറണ്ടിലേക്ക് കളക്ട് ചെയ്തു കൊടുക്കുക.അപ്പോൾ നമ്മുടെ സ്പീക്കർ റെഡി.