ഇന്ന് എല്ലാ വീടുകളിലും പാചകത്തിന് ഗ്യാസ് ആണ് ഉപയോഗിക്കുന്നത്.എന്നാൽ ദിനംപ്രതി സിലിണ്ടറിന് വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എത്രത്തോളം ഗ്യാസ് ലഭിക്കാൻ പറ്റുമോ അത്രത്തോളം ലാഭിക്കുകയാണ് ചെയ്യേണ്ടത്.നമ്മൾ ഒരുമാസം ഉപയോഗിക്കുന്ന ഗ്യാസ് ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ രണ്ടിൽ കൂടുതൽ മാസം നമുക്ക് ഉപയോഗിക്കാൻ സാധിക്കും.അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.രാത്രി ഉപയോഗശേഷം എപ്പോഴും സിലിണ്ടറിലെ റെഗുലേറ്റർ ഓഫ് ചെയ്യാൻ മറക്കരുത്.കാരണം ഇതിലൂടെ ഗ്യാസ് ലീക്ക് ചെയ്യാൻ സാധ്യത ഏറെയാണ്.നമ്മൾ എപ്പോഴും വെള്ളം തിളപ്പിക്കാൻ വെക്കുമ്പോൾ മൂടിവെച്ച് തിളപ്പിക്കാൻ ശ്രദ്ധിക്കുക.ഇങ്ങനെ ചെയ്യുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തിളയ്ക്കുകയും കുറച്ചു മാത്രം ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു.നമ്മുടെ എല്ലാവരുടെയും വീടുകളിൽ രാവിലെ പുട്ട് ആയിരിക്കും ഉണ്ടാക്കുന്നത്. എന്നാൽ ഇങ്ങനെ ഓരോ കുറ്റി പുട്ട് ആയി ഉണ്ടാകുമ്പോൾ ഒരുപാട് ഗ്യാസും അതുപോലെതന്നെ സമയവുമാണ് ചെലവാകുന്നത്.അതുകൊണ്ട് എപ്പോഴും പുട്ട് ഉണ്ടാകുമ്പോൾ ഒരുമിച്ച് ഉണ്ടാക്കാൻ ശ്രമിക്കണം. അതിനായി ഇടിയപ്പ പാത്രം എടുത്ത് അതിനുമുകളിൽ ഒരു പ്ലേറ്റ് വെച്ച് ഒരു ഗ്ലാസ്സിൽ പുട്ടു പൊടി നിറച്ചു കമിഴ്ത്തി വയ്ക്കുക. ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ നമുക്ക് ഒറ്റയടിക്ക് ഒരുപാട് പുട്ട് ഉണ്ടാക്കാൻ സാധിക്കും.
അപ്പോൾ ഗ്യാസും അതുപോലെ സമയം നമുക്ക് ലാഭിക്കാം ഇഡ്ഡലി ഉണ്ടാക്കുമ്പോൾ തന്നെ ഇഡ്ഡലി ചെമ്പിൽ മുട്ട പുഴുങ്ങുകയാണെങ്കിൽ നമുക്ക് ഇതിനു വേണ്ടി നമുക്ക് പ്രത്യേകം ഗ്യാസ് ചെലവാക്കേണ്ട ആവശ്യം വരുന്നില്ല. ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്രഷർകുക്കർ ഉപയോഗിക്കുന്നത് ശീലമാക്കുക. വേവു കൂടിയ അരി പോലുള്ള സാധനങ്ങൾ എപ്പോഴും കുക്കറിൽ വേവിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇറച്ചി പയറുവർഗങ്ങൾ തുടങ്ങിയവ എല്ലാം കുക്കറിൽ വേവിക്കുക.125 ഡിഗ്രി സെന്റീഗ്രേഡിലാണ് പ്രഷര്‍ കുക്കറുകള്‍ സാധനങ്ങളെ വേവിക്കുന്നത്.ഉയര്‍ന്ന താപ നിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഗ്യാസും അതു വഴി കൂടുതല്‍ സമയവും നമുക്ക് ലാഭിക്കാന്‍ സഹായിക്കുന്നു.അതുപോലെ ഒരേ സമയം ഒന്നിലധികം വിഭവങ്ങള്‍ പാകം ചെയ്യുകയാണെങ്കിൽ ഒരുപാട് ഗ്യാസ് ലാഭിക്കാനായി സാധിക്കും.
ഗ്യാസ് കത്തുമ്പോൾ എപ്പോഴും തീനാളത്തിന്‍റെ നിറം ശ്രദ്ധിക്കുക.തീനാളത്തിന്‍റെ നിറം മഞ്ഞ നിറം ആണെങ്കിൽ ശരിയായ രീതിയിൽ അല്ല കത്തുന്നത് എന്ന് തിരിച്ചറിയുക.നമ്മള്‍ പാത്രങ്ങള്‍ അടുപ്പില്‍ വെയ്ക്കുമ്പോള്‍ നനവോടെ വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.എപ്പോഴും പാത്രങ്ങള്‍ നന്നായി തുടച്ചിട്ട് മാത്രമേ അടുപ്പില്‍ വെയ്ക്കാവു. ഇങ്ങനെ ചെയ്യുമ്പോഴും ഗ്യാസിന്‍റെ ഉപഭോഗം നമുക്ക് കുറയ്ക്കാൻ സാധിക്കുന്നു.പച്ചക്കറികള്‍ എല്ലാ കൂടി ഒരുമിച്ച് വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.പകരം വേവ് കൂടുതലുള്ള പച്ചക്കറികൾ ആദ്യം വേവിച്ചെടുക്കണം.പിന്നീട് വേവ് കുറവുള്ള പച്ചക്കറികൾ അവസാനം ഇടുക.ഇങ്ങനെയും നമുക്ക് ഗ്യാസ് ഒരുപാട് ലാഭിക്കാൻ സാധിക്കും. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു ഗ്യാസ് സിലിണ്ടർ ഒരുപാട് നാൾ ഉപയോഗിക്കാൻ സാധിക്കും.