നടുമ്പോള്‍ ഈ സാധനം കൂടി ഉപയോഗിച്ചാല്‍ കറിവേപ്പില കൊടും കാടുപോലെ വളരും

നമ്മുടെ കറികളിൽ ഒക്കെ ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവകയാണ് കറിവേപ്പില.കറികൾക്ക് മണവും ഗുണവും രുചിയും എല്ലാം കിട്ടാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്.അതുകൊണ്ട് ഒരു തണ്ടല്ല ഒരുപാട് കറിവേപ്പിലയാണ് നമ്മൾ ഒരു കറിയിൽ തന്നെ ഇടുന്നത്.കാരണം കറിവേപ്പില കുറച്ചു കൂടിപ്പോയി എന്ന് കരുതി കറിയുടെ രുചിയോ ഗുണമൊ ഒന്നും കൂടുക അല്ലാതെ ഒട്ടും കുറയില്ല എന്ന് തന്നെ.അതുകൊണ്ട് ദൈനംദിന ജീവിതത്തിൽ കറിവേപ്പിലയുടെ സ്ഥാനം വളരെ കൂടുതൽ തന്നെയാണ്. എപ്പോഴും നമ്മുടെ വീടുകളിൽ ഒരുചുവട് എങ്കിലും കറിവേപ്പില ഉള്ളത് തന്നെയാണ് നല്ലത്.എന്നാൽ നമ്മുടെ വീടുകളിലൊക്കെ കറിവേപ്പില വെച്ചുപിടിപ്പിച്ചാൽ പെട്ടെന്ന് തന്നെ നശിച്ചു പോകും.കാരണം കീടശല്യം തന്നെ.കറിവേപ്പില നല്ലതുപോലെ വളരാനും അതിൽ നിറയെ ഇലകൾ ഉണ്ടാകാനുള്ള മാർഗം എന്താണെന്നു നോക്കാം.കറിവേപ്പിന്‍റെ കുരുവിൽ നിന്നും മുളപ്പിച്ച എടുക്കുന്ന തൈ ആണെങ്കിൽ അത് വളരില്ല.അതുപോലെ വേരിൽ നിന്നും പൊട്ടിമുളക്കുന്ന തൈകളും നന്നായിട്ട് വളരത്തില്ല.അതിന് തായ് വേര് ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് നമുക്ക് ഒരു പുതിയ പരീക്ഷിച്ചു നോക്കാം.കമ്പിൽ നിന്ന് നമുക്ക് തൈ മുളപ്പിച്ച് എടുക്കാം.

അതിനാകുമ്പോൾ മാതൃസസ്യത്തിന്‍റെ എല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും.അപ്പോൾ അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.ഇതിനായി നല്ല മൂത്ത കൊമ്പു വേണം മുറിച്ചെടുക്കാൻ.ഇങ്ങനെ മുറിച്ചെടുത്ത കൊമ്പുകൾ തേനും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുത്ത റൂട്ടി ഹോർമോണിൽ മൂക്കി വെക്കണം.ഇങ്ങനെ മുക്കി വയ്ക്കുമ്പോൾ കമ്പിൽ ഒരു ഇല പോലും ഉണ്ടാകാൻ പാടില്ല.അരമണിക്കൂറിനുശേഷം ഇത് എടുത്തു നമുക്ക് നടാവുന്നതാണ്.മണ്ണും ചാണകവും കലർത്തിയ മിശ്രിതം ഒരു കവറിലേക്ക് നിറച്ചിട്ട് ഇതിലേക്ക് വേണം നമ്മൾ കറിവേപ്പിലയുടെ കൊമ്പ് നടാൻ.ഇത് തണലത്ത് വേണം വെക്കാൻ. രാവിലെയും വൈകിട്ടും നന്നായി നനച്ചു കൊടുക്കുകയും വേണം.മാസം കഴിയും പിടിക്കും ഇതിൽ പുതിയ ഇലകളൊക്കെ തുടങ്ങും.

എന്നാൽ രണ്ടു മൂന്നു മാസങ്ങൾക്ക് ശേഷം മാത്രം ഇത് കവറിൽ നിന്ന് എടുത്തു മണ്ണിലേക്ക് നട്ടാൽ മതി.കറി വേപ്പില തഴച്ചുവളരുന്നതിന് വേണ്ടി ഒരു ഒറ്റമൂലി പ്രയോഗിക്കാവുന്നതാണ്. ഒറ്റമൂലി ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ വാഴപ്പിണ്ടി വെളുത്തുള്ളി ഇഞ്ചി എന്നിവ യാണ്.വാഴപ്പിണ്ടി വെളുത്തുള്ളി ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് വെള്ളവും കൂടി ചേർത്ത് മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.ഇനി ഇതൊന്ന് അരിച്ചെടുക്കണം.ഈ മിശ്രിതം 12 മണിക്കൂർ അടച്ചുവെക്കുക. 12 മണിക്കൂറിനു ശേഷം ഇതിൽ നിന്ന് ഒരു ഗ്ലാസ് മിശ്രിതം എടുത്ത് രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് മിക്സ് ചെയ്യുക.ഇത് വേപ്പിന് ചുവട്ടിലും ഇലയിലും ഒക്കെ തളിച്ചു കൊടുക്കാം.ഇത് മാസത്തിൽ ഒരു തവണ തളിച്ചു കൊടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *