സോഫ്റ്റായ രുചികരമായ ഉണ്ണിയപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ പിന്നെ വേറൊന്നും വേണ്ട

വൈകുന്നേരത്തെ ചായയ്ക്കൊപ്പം എന്തെങ്കിലും ഒരു നാല് മണി പലഹാരം എല്ലാവർക്കും നിർബന്ധമാണ്. പണ്ടുകാലങ്ങളിൽ കൊഴുക്കൊട്ട ഇലയട കിണ്ണത്തപ്പം പോലുള്ള നാലുമണി പലഹാരങ്ങൾ ആയിരുന്നു എല്ലാവരുടെയും ഇഷ്ടവിഭവം.എന്നാൽ കാലം മാറിയപ്പോൾ എല്ലാവരും ബേക്കറി വിഭാഗങ്ങളിലേക്ക് തിരിഞ്ഞു. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പപ്സ് കട്‌ലറ്റ് സമൂസ പോലുള്ള ബേക്കറി പലഹാരങ്ങളാണ് ഇഷ്ടം. ഇതിൽ ഒരു രുചിക്ക് വേണ്ടി മറ്റും ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമായ ഒരുപാട് ഉൽപ്പന്നങ്ങളാണ്.അതുകൊണ്ട് ബേക്കറിയിൽ നിന്നും വാങ്ങിക്കഴിക്കുന്ന പലഹാരങ്ങൾ ഒരിക്കലും ആരോഗ്യത്തിന് നല്ലതല്ല. ഒരുപാട് ആരോഗ്യപ്രശ്നങ്ങളാണ് ഭാവിയിൽ നമുക്ക് ഉണ്ടാകുന്നത്. അതുകൊണ്ട് എപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ആരോഗ്യത്തിന് നല്ലത്. ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു നാലുമണി പലഹാരം ആണ്.എല്ലാവർക്കും അവരവരുടെ വീടുകളിൽ തന്നെ സ്വയം പാകം ചെയ്തു കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കുന്നത് കൊണ്ട് ഇതിൽ ഒരു മായവും കലർത്തുന്നില്ല.കുഴിയപ്പം കാരപ്പം കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്.വളരെ സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ചേരുവക ശർക്കര 350 ഗ്രാം പച്ചരി മൂന്ന് കപ്പ് പാളയംകോടൻ പഴം ആറെണ്ണം ഗോതമ്പ് പൊടി അരക്കപ്പ് ഏലക്ക പൊടി ഉപ്പ് നെയ്യ് 3 ടീസ്പൂൺ തേങ്ങകൊത്ത് തയ്യാറാക്കുന്ന വിധം ആദ്യം തന്നെ ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഒന്ന് ഒരുക്കി എടുക്കുക.തണുത്തതിനുശേഷം അരിച്ചു എടുക്കുക.കുതിർത്തു വെച്ചിരിക്കുന്ന പച്ചരി നേരത്തെ അരിച്ചുവെച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിച്ച് വളരെ ചെറിയ തരികളോ ടുകൂടി ഒന്ന് എടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.ഇനി പാളയംകോടൻ പഴം നന്നായി മിക്സിയിൽ അടിച്ചെടുക്കുക.ഇത് നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന അരിയുടെ മിശ്രിതത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഗോതമ്പു പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് ഏലയ്ക്ക പൊടിയും ഉപ്പും കൂടി ചേർത്ത് ഒന്നുകൂടി നന്നായി മിക്സ് ചെയ്യുക. രണ്ടുമണിക്കൂർ ഇത് മാറ്റി വയ്ക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. ചെറുതായി കനം കുറച്ച് അരിഞ്ഞുവെച്ചിരിക്കുന്ന തേങ്ങാക്കൊത്ത് ഇതിൽ ഇട്ടാൽ നന്നായിട്ടൊന്ന് വറുത്തെടുക്കുക. തണുത്തതിനു ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്ററിലേക്ക് മിക്സ് ചെയ്യുക. ഇനി ഉണ്ണിയപ്പ ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ ഓരോ കുഴിയിലേക്കും മാവ് കോരി ഒഴിക്കുക. ലോ ഫ്ലെയിമിൽ വെച്ച് വേണം ഇത് വേവിച്ചെടുക്കാൻ.എല്ലാ ഭാഗവും ബ്രൗൺ നിറമാകുന്നതുവരെ ഇത് മറിച്ചിട്ട് മൊരിച്ചെടുക്കുക.ശേഷം വാങ്ങിവയ്ക്കുക.അപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ഉണ്ണിയപ്പം റെഡി

Leave a Reply

Your email address will not be published. Required fields are marked *