മാങ്ങയില്‍ ഇത് ചേര്‍ത്ത് ഉപ്പിലിട്ട് നോക്കൂ ഒരു വര്‍ഷം വരെ കേടാകാതെ വെയ്ക്കാം

ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.മാങ്ങ പുളി നെല്ലിക്കാ തുടങ്ങി ഒരുപാട് സാധനങ്ങൾ നമ്മൾ ഉപ്പിൽ ഇടാറുണ്ട്.അതിൽ ആളുകൾക്ക് ഏറ്റവും പ്രിയം മാങ്ങ ഉപ്പിലിട്ടത് ആണ്.ഉപ്പിലിട്ട മാങ്ങ വെറുതെ കഴിക്കാനും മുളക് കൂട്ടി കഴിക്കാനും ഒക്കെ എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ ഉപ്പുമാങ്ങ ചമ്മന്തിയും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.മറ്റു കറികൾ ഒന്നും ഇല്ലെങ്കിൽ കുറച്ചു ഉപ്പു മാങ്ങാ ചമ്മന്തി ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറ് കഴിക്കാം. ചമ്മന്തി അരക്കാൻ മാത്രമല്ല അച്ചാർ ഇടാനും കറിവെക്കാനും എല്ലാം ഉപ്പിലിട്ട മാങ്ങ ഉപയോഗിക്കും.മാമ്പഴക്കാലം ആകുമ്പോൾ എല്ലാവരുടെയും വീടുകളിൽ സർവ്വസാധാരണമായി ചെയ്യുന്ന കാര്യമാണ് മാങ്ങ ഉപ്പിൽ ഇട്ട് വയ്ക്കുന്നത്. മഴക്കാലം ഒക്കെ ആകുമ്പോൾ കറി വെക്കാൻ ഒന്നും കിട്ടാതെവരുമ്പോൾ ഉപയോഗിക്കാൻ ആയിട്ടാണ് മിക്കവർക്കും എങ്ങനെ മാങ്ങ ഉപ്പിലിട്ടത് വെക്കുന്നത്.സാധാരണ നമ്മൾ ഉപ്പുമാങ്ങ ഇടുന്നത് ഒന്നുകിൽ വെള്ളത്തിൽ ഉപ്പു കലർത്തി അതിൽ ഇടുകയോ അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് അതിനുമുകളിൽ മാങ്ങ വീണ്ടും ഉപ്പ് മാങ്ങ പിന്നീടാണ് വെള്ളം ഒഴിക്കുന്നത്.

ഇങ്ങനെയാണ് ചെയ്യുന്നത്.എന്നാൽ ഈ രണ്ട് രീതിയിൽ അല്ലാതെയും നമുക്ക് മാങ്ങ ഉപ്പിൽ ഇടാവുന്നതാണ്.എങ്ങനെ ചെയ്താൽ ഒരു കേടും കൂടാതെ ഒരു വർഷം വരെ ഇരിക്കും. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി അതിലേക്ക് ഉപ്പിലിടാൻ വച്ചിരിക്കുന്ന മാങ്ങ ഇടുക.ഒരു സെക്കൻഡ് മാത്രമേ ഇത് വെള്ളത്തിൽ ഇടാവൂ. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മാങ്ങയുടെ തൊലിയിലെ അഴുക്ക് പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളത്തിന്‍റെ അംശം ഇല്ലാതിരിക്കാൻ മാങ്ങകൾ ഒക്കെ ഒന്ന് തുടച്ചെടുക്കുക.ഇനി കുറച്ചു വെളിച്ചെണ്ണ കയ്യിൽ പുരട്ടി മാങ്ങയിൽ തേച്ച് ഏതു പാത്രത്തിൽ ആണ് ഉപ്പിലിടുന്നത് ആ പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.ഉപ്പിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഭരണിയിലേക്ക് ഒഴിച്ചു കൊടുക്കുക.

മാങ്ങ മുങ്ങി കിടക്കുന്ന പരുവത്തിൽ വേണം വെള്ളമൊഴിച്ചു കൊടുക്കാൻ.ഇനി കുറച്ച് എള്ള് എണ്ണ കയ്യിൽ പുരട്ടി ഭരണിയുടെ വക്ക് ഭാഗത്ത് തേച്ചു കൊടുക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ഒരു പ്രാണികളും ഉള്ളിലേക്ക് കടക്കില്ല.ഇനി ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഭരണി കവറ് ചെയ്യുക.ഇനി നല്ലൊരു കോട്ടൺ തുണി ഉപയോഗിച്ച് ഭരണി നന്നായി കെട്ടിവയ്ക്കുക.ശേഷം ഇത് മാറ്റി വെക്കുക.നാലഞ്ച് ആഴ്ച കഴിയുമ്പോൾ ഉപ്പുമാങ്ങ പരുവമായി കാണും.ഉപ്പിലിടുമ്പോൾ എപ്പോഴും മൂത്ത മാങ്ങാ നോക്കി വേണം ഉപ്പിലിടാൻ.ഇതുപോലെ എല്ലാ മാങ്ങയും ഉപ്പിലിടാൻ സാധിക്കില്ല.അതുകൊണ്ട് ഉപ്പിലിടാൻ പറ്റുന്ന മാങ്ങാ മാത്രമേ വാങ്ങാവൂ. ഇല്ലങ്കിൽ പെട്ടന്ന് ചീത്തയായി പോകും. അപ്പോൾ മാങ്ങ ഉപ്പിലിടുമ്പോൾ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *