പൂക്കൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിൽ ഒരു പൂന്തോട്ടം ഉണ്ടാവും.റോസ് മുല്ല ഡാലിയ സീനിയ ചെമ്പരത്തി വാടാമുല്ല ജമന്തി തുടങ്ങി നിരവധി പൂച്ചെടികൾ ആണ് നമ്മുടെ എല്ലാം പൂന്തോട്ടത്തിൽ ഉള്ളത്.ഈ ചെടികൾക്കിടയിൽ വലിയൊരു സ്ഥാനം പിടിച്ചിരിക്കുകയാണ് പത്തുമണിച്ചെടി.സൂര്യപ്രകാശം നന്നായി ലഭിച്ചാല്‍ പൂക്കള്‍ വിരിയുന്ന ഈ പത്തുമണി ചെടി പോര്‍ട്ടുലാക്ക എന്ന സസ്യകുടുംബത്തിൽപ്പെട്ടതാണ്.പല നിറത്തിൽ നമ്മുടെ പൂന്തോട്ടങ്ങളെ വർണവൈവിധ്യമാക്കുന്ന പത്തുമണി ചെടിയിൽ വിവിധ വകഭേദങ്ങളാണ് ഉള്ളത്. ഇങ്ങനെ നമ്മുടെ പൂന്തോട്ടങ്ങളെ മനോഹരമാക്കുന്ന പത്തുമണി ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനുള്ള ഫെർട്ടിലൈസർ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഉള്ളിത്തൊലി കൊണ്ടാണ് ഈ ഫെർട്ടിലൈസർ ഉണ്ടാക്കുന്നത്.കുറച്ച് അധികം ഉള്ളിതൊലി ഒരു പാത്രത്തിൽ എടുത്തു അതിൽ ഒരു ലിറ്റർ ഓളം വെള്ളം ഒഴിച്ചു ഒരു ദിവസം മുഴുവനും വെക്കുക.പിറ്റേദിവസം ഈ വെള്ളം ചെടിയിൽ തളിച്ച് കൊടുക്കാം.എങ്ങനെ ദിവസവും ചെയ്യുക ആണെങ്കിൽ പത്തു മണി ചെടി പെട്ടെന്ന് വളരാനും അതിന്‍റെ എല്ലാ വള്ളി ഭാഗങ്ങളിലും മൊട്ടിട്ട് പൂക്കുനും സഹായിക്കും.അതുപോലെ പത്തുമണി ചെടി നട്ടിരിക്കുന്ന ചട്ടിയിൽ മണ്ണ് ഒരിക്കലും ഡ്രൈ ആയി ഇരിക്കാൻ പാടില്ല.
ചെറിയ നനവോടു കൂടിയ മണ്ണ് ആയിരിക്കണം എപ്പോഴും ഇതിന്‍റെ ചുവട്ടിൽ ഉണ്ടായിരിക്കേണ്ടത്.അതെസമയം മുളച്ചു വരുന്ന ചെടിയുടെ മുകളിൽ വെള്ളം ഒഴിച്ചു കൊടുക്കരുത്.അങ്ങനെ ചെയ്താൽ ചെടി ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്.പത്തുമണി ചെടിക്ക് മഴക്കാലം അത്ര ശുഭകരമല്ല. പത്തുമണി ചെടിയിൽ ചൂടുകാലത്താണ് ധാരാളം പൂക്കൾ ഉണ്ടാകുന്നത്.പത്തുമണി ചെടിയുടെ തണ്ടിന് ബലക്കുറവുള്ളത് കൊണ്ടുതന്നെ മഴക്കാലത്ത് ചെടി ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. മാത്രമല്ല പത്ത് മണിച്ചെടി അധികം പൂവിടുന്നതും കുറവായിരിക്കും. മഴക്കാലത്ത് സൂര്യപ്രകാശം കുറവായിരിക്കുന്നതിനാൽ തന്നെ ചെടി പൂവിടുന്നതിനേക്കാൾ വളരാനാണ് സമയം കൊടുക്കേണ്ടത്.അപ്പോൾ പൂവിടാന്‍ ആവശ്യമായ വളങ്ങള്‍ നല്‍കുന്നതിന് പകരം ചെടി വളരുവാന്‍ ആവശ്യമായ നൈട്രജന്‍ വളങ്ങളാണ് നല്‍കേണ്ടത്.അതും മഴ കുറവുള്ള സമയങ്ങളിലായിരിക്കണം വളം പ്രയോഗിക്കേണ്ടത്.
പത്തുമണി ചെടി നന്നായി വളർന്ന് ഒരുപാട് ഇലകളൊക്കെ തളിർത്ത ശേഷം മുട്ടത്തോട് ഇട്ടു കൊടുത്താൽ പെട്ടെന്ന് പൂവിടാൻ ഇത് സഹായിക്കും.അതുപോലെ പഴത്തിന്‍റെ തൊലി കൊണ്ടുണ്ടാക്കിയ ലായനിയും ചെടിക്ക് ഒഴിച്ചു കൊടുത്താൽ പൂക്കൾക്ക് നല്ല വലുപ്പവു മുണ്ടാകും.അതേസമയം നമ്മൾ സാധാരണ ചെടികൾക്ക് നൽകുന്നത് പോലെ ഒരുപാട് വളങ്ങൾ ഒന്നും പത്തുമണി ചെടിക്ക് നൽകേണ്ടതില്ല.അധികം വളം ചെയ്തില്ലെങ്കിലും മറ്റു ചെടികളെക്കാളും വളരെ പെട്ടെന്ന് പിടിക്കുകയും പൂക്കുകയും ചെയ്യുന്ന ചെടിയാണ് പത്തുമണി.അതുകൊണ്ടുതന്നെ എല്ലാവരുടെയും പൂന്തോട്ടങ്ങളിൽ ഇന്ന് മറ്റ് പൂക്കളെക്കാളും വലിയ സ്ഥാനം തന്നെയുണ്ട് ഈ പത്തുമണി ചെടിക്ക്.