ഇനി മരത്തിനു പകരം ഇത് ആയാലോ ഭംഗി കണ്ടാല്‍ വാങ്ങിപ്പോകും വിലയും കുറവ്

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്.കുറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു ഒരു വ്യക്തി തന്‍റെ സ്വപ്നഗൃഹം പണിയുന്നത്.സ്വന്തമായൊരു വീട് നിർമ്മിക്കുമ്പോൾ ഒരുപാട് വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും ആണ് ഓരോരുത്തർക്കും ഉണ്ടാവുക. നമ്മൾ കേരളീയർക്ക് ഒരു വീട് നിർമ്മിക്കുമ്പോൾ തടി വിട്ട് ഒരു പണിയുമില്ല. തടികൊണ്ടുള്ള എന്തെങ്കിലുമൊക്കെ വീടുകളിൽ ഉണ്ടാവണം.ചുരുങ്ങിയത് വീടിന്‍റെ പ്രധാനവാതിൽ എങ്കിലും മരത്തടിയിൽ തീർത്താലെ നമ്മൾ മലയാളികൾക്ക് തൃപ്തി വരു. കൂടുതലും ട്രഡീഷണൽ ശൈലിയിൽ നിർമിക്കുന്ന വീടുകളിലാരിക്കും മരത്തിന്‍റെ ഉപയോഗവും കൂടുതൽ വരുന്നത്. അതുപോലെ വീട്ടിലേക്കുള്ള ഫർണിച്ചറിലും വുഡൻ ടച്ച് നിർബന്ധമാണ്. നമ്മുടെ നാട്ടിൽ ഫർണിച്ചർ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉൽപ്പന്നം എന്താണെന്ന് ചോദിച്ചാൽ നമ്മൾ ആദ്യവും അവസാനവും പറയുന്ന ഉത്തരം തടിയാണ്. എന്നാൽ തടി അല്ലാതെ ഫർണിച്ചർ നിർമ്മിക്കാനുപയോഗിക്കുന്ന മറ്റൊരു ഉൽപ്പന്നമാണ് വുഡ് സ്മിത്ത് എന്ന കമ്പനിയുടെ സ്വന്തം പ്രൊഡക്ടായ അപ്പോക്സി ഫർണിച്ചറുകൾ.നമ്മുടെ നാട്ടിൽ വളരെ കുറച്ചുകാലം ആയിട്ടു മാത്രം എത്തിയിട്ടുള്ള ഒന്നാണ് അപ്പോക്സി ഫർണിച്ചറുകൾ.കേരളത്തിൽ ഇനിയൊരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഒരു ഫർണിച്ചർ സെക്ക്മെൻഡായിരിക്കുന്നു ഇത്.

ഒരുപാട് ഉപയോഗങ്ങൾ ഉള്ള ഒന്നാണ് അപ്പോക്സി ഫർണിച്ചറുകൾ.ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കാസ്റ്റിംഗ് അപ്പോക്സി എന്നുപറയുന്ന അപ്പോക്സി ആണ്. റെസിനും ഹാർഡറും മിക്സ് ചെയ്ത് ഉണ്ടാകുന്നതാണ് ഇത്. ഇത് മിക്സ് ചെയ്ത് കുറച്ചുകഴിയുമ്പോൾ കട്ടിയാവുകയാണ് ചെയുന്നത്.ഇത് ഒരു കലയായത് കൊണ്ട് തന്നെ ആളുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് കസ്റ്റമയിസിഡ് ഓർഡറുകൾ ആണ് ഈ ഷോറൂമിൽ കൂടുതലും ചെയ്തുകൊടുക്കുന്നത്.ഇതിന്‍റെ ഒരു മെച്ചം എന്ന് പറയുന്നത് പല കളറുകളിലും നമുക്ക് ചെയ്യാൻ സാധിക്കും എന്നതാണ്.അതുപോലെ ചീനി തേക്ക് അക്കേഷ്യ തുടങ്ങി ഏതു മരത്തിൽ നമുക്കിത് ഡിസൈൻ ചെയ്തെടുക്കാൻ സാധിക്കും.തടിയിൽ എന്തൊക്കെയാണോ നമുക്ക് ചെയ്യാൻ സാധിക്കുന്നത് അതൊക്കെ ഈ മെറ്റീരിയലും നമുക്ക് ചെയ്യാൻ സാധിക്കും.ഇത് കട്ട് ചെയ്യുന്നതിലോ സ്‌ക്രൂ ചെയ്യുന്നതിലോ ഹോൾ ഇടുന്നതിനോ ഒന്നിനും ഒരു പ്രശ്നവുമില്ല. അപ്പോക്സിയിലുള്ള സ്ലോ ക്യൂറിങ്ങ് എന്ന ലേറ്റസ്റ്റ് ടെക്നോളജി ആണ് ഉപയോഗിക്കുന്നത്.

സാധാരണ അപ്പോക്സി ആണെങ്കിൽ അഞ്ച് എം എം കനത്തിൽ എടുക്കാനേ സാധിക്കു. പക്ഷേ ഇത് 15 അല്ലെങ്കില്‍ 20 കനത്തിൽ ഒഴിച്ചാലും കുഴപ്പമില്ലാത്ത അപ്പോക്സി ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനു നമുക്ക് ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. ഒരു ടേബിൾ ചെയ്യുന്നതിന് എട്ടു മുതൽ പത്ത് ദിവസം വരെയാണ് വേണ്ടി വരുന്നത്. അതുപോലെ ഇതിന്‍റെ ഫ്രെയിം ചെയ്യുന്നതിനും ഒരുപാട് സമയമെടുക്കും.പൂർണമായും പ്രീമിയം സെഗ്മെന്റിലുള്ള പ്രൊഡക്ട് ആണ് അപ്പോക്സി ഫർണിച്ചർ. അതുകൊണ്ടുതന്നെ ഇതിന് സ്ക്വയർ ഫീറ്റിന് 2800 മുതലാണ് സ്റ്റാർട്ടിങ്.എന്നാൽ കൗണ്ടർടോപ്പ് ഒക്കെ മരം അടക്കം ചെയ്യുകയാണെങ്കിൽ സ്ക്വയർ ഫീറ്റിന് 600 രൂപ വരെ ആകൂ. അധികം താമസിയാതെ തന്നെ ഇതും നമ്മുടെ നാട്ടിൽ ട്രെൻഡ് ആയി മാറും.

Leave a Reply

Your email address will not be published. Required fields are marked *