കോഴിക്കോട് പോയിട്ടുള്ളവർ ആരു മിഠായി തെരുവിൽ ഒന്ന് ചുറ്റാതെ തിരിച്ചു പോകില്ല. കാരണം അത്രത്തോളമുണ്ട് ഇവിടെ കാണാൻ.കോഴിക്കോട്ടുകാരുടെ സ്വന്തം ഇടമാണ് മിഠായിതെരുവ് അഥവാ എസ് എം സ്ട്രീറ്റ്. കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ ഈ സ്ട്രീറ്റിൽ കിട്ടാത്തതായി ഒന്നുമില്ല.മധുരപലഹാരങ്ങൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വസ്ത്രങ്ങൾ ഇലക്ട്രോണിക്സ് തുടങ്ങി ഒരു വ്യക്തിക്ക് ആവശ്യമായത് എന്തും ഇവിടെ കിട്ടും.മാത്രമല്ല സാധനങ്ങളൊക്കെ വളരെ വില കുറവുമാണിവിടെ. 100 രൂപ മുതൽ വിലയുള്ള ചെരുപ്പുകളും ടോപ്പുകളും എല്ലാം ഇവിടെ കിട്ടും. ഇവിടെയുള്ള എൻ ആർ എസ് എന്ന ഷോപ്പിൽ 100 രൂപയ്ക്ക് ഒക്കെ ചെരുപ്പുകളുടെ വെറൈറ്റി കളക്ഷൻ തന്നെയുണ്ട്.സാധാരണ കടകളിൽ നിന്നും നമ്മൾ 300 നും 400 നും ഒക്കെ വാങ്ങുന്ന ചെരുപ്പുകൾ ആണ് ഇവിടെ 100 നും 150 നും ഒക്കെ കിട്ടുന്നത്.ഇനി പാർട്ടിവെയർ ചെരിപ്പുകൾ ഒക്കെ 300 400 രൂപയ്ക്ക് ഒക്കെ ഇവിടെ നിന്നും ലഭിക്കും. സാധാരണ ഒരു പാർട്ടി ചെരുപ്പ് വാങ്ങുമ്പോൾ മിനിമം ഒരു 600 രൂപയ്ക്ക് മേൽ എങ്കിലും ആകും.ഒരുപാട് നിറങ്ങളിലും പലതരം മോഡലുകളിലും ഉള്ള ചെരുപ്പുകൾ വളരെ തുച്ഛമായ വിലയിൽ ഇവിടെ ലഭ്യമാണ്.പിന്നെ എല്ലാ കാര്യത്തിലുമെന്ന പോലെ തന്നെ ഉപയോഗിക്കുന്ന രീതി അനുസരിച്ചിരിക്കും എല്ലാ പ്രൊഡക്റ്റിന്റെയും കാലപ്പഴക്കം.
അതിപ്പോൾ ചെരുപ്പ് ആയാലും വസ്ത്രങ്ങൾ ആയാലും അങ്ങനെതന്നെയാണ്. ഈ കാലഘട്ടത്തിൽ വസ്ത്രങ്ങൾക്ക് അനുസരിച്ചുള്ള ചെരുപ്പുകൾ ആണ് കൂടുതൽ ആൾക്കാരും ഉപയോഗിക്കുന്നത്.അതുകൊണ്ടുതന്നെ നല്ല വിലയുള്ള ചെരുപ്പുകൾ ആരും വാങ്ങാറില്ല. ഇങ്ങനെ വില കുറഞ്ഞ നല്ല ഭംഗിയുള്ള ചെരുപ്പുകൾ ആണ് കൂടുതലും ആൾക്കാർ ഉപയോഗിക്കുന്നത്. സാധാരണ ബാറ്റ പോലുള്ള കമ്പനി ചെരുപ്പും ഷൂസും ഒക്കെ ലോങ്ങ് ലാസ്റ്റിംഗ് ആകുമ്പോൾ അതിന് അതിനനുസരിച്ചുള്ള വിലയും ആവുന്നുണ്ട്.എന്നാൽ ഇത്തരം വിലകുറഞ്ഞ ചെരിപ്പുകൾ ഒന്ന് സ്റ്റിച്ച് ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുപാട് കാലം ഉപയോഗിക്കാൻ സാധിക്കും.അപ്പോൾ വില കൂടിയ കമ്പനി ചെരുപ്പിനെകാളും നല്ലത് ഇത്തരം വില കുറഞ്ഞ നല്ല മോഡൽ ചെരുപ്പുകൾ തന്നെയാണ്.മാത്രമല്ല വസ്ത്രങ്ങളും ഈ കടയിൽ ഉണ്ട്. അതും നല്ല ക്വാളിറ്റി തുണിത്തരങ്ങൾ. പെൺകുട്ടികളുടെ ജാക്കറ്റ് ടോപ്പ് പലാസ ബനിയൻ ഇതെല്ലാം പുതിയ ട്രെൻഡി മോഡൽസിൽ ഇവിടെ ലഭ്യമാണ്. ഇവിടെയുള്ള എല്ലാ ടോപ്പുകളും ഇവർ തുണിയെടുത്ത് സ്റ്റിച് ചെയ്യിക്കുന്നതാണ്.
കോളേജ് വിദ്യാർഥികൾക്ക് ഒക്കെ ഡെയിലി യൂസ് ചെയ്യാൻ പറ്റുന്നതും അതുപോലെതന്നെ ഫങ്ക്ഷൻസിനും ഒക്കെ ഉപയോഗിക്കാൻ സാധിക്കുന്നതുമായ 250 രൂപയുടെയൊക്കെ ടോപ്പുകൾ കിട്ടുന്ന ഒരു കടയാണ് ലേഡിസ് വേൾഡ്. നല്ല ഭംഗിയുള്ള വെറൈറ്റി ടോപ്പുകൾ ഒക്കെ ഇവിടെയുണ്ട്.ചെരിപ്പും വസ്ത്രങ്ങളും മാത്രമല്ല നല്ല വില കുറവിൽ ബാഗുകളും കുട്ടികളുടെ ഉടുപ്പുകളും ബ്ലാങ്കറ്റ് ടേബിൾ ഷീറ്റ് തുടങ്ങി ഒരുപാട് വളരെ വിലക്കുറവിൽ മിഠായിത്തെരുവിൽ നിന്ന് നമുക്ക് വാങ്ങാൻ സാധിക്കും. വലിയ ബ്രാൻഡഡ് ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യുന്നതിനേക്കാൾ ഇത്തരം ചെറിയ ഷോപ്പുകളിൽ നിന്നും പർച്ചേസ് യാണെങ്കിൽ ഒരുപാട് വെറൈറ്റി കളക്ഷൻസും നമുക്ക് കിട്ടും. മാത്രമല്ല കുറച്ചു പൈസയും കൊണ്ട് പോവുകയാണെങ്കിൽ ഒരു മുറി നിറയെ സാധനങ്ങൾ നമുക്ക് ഇവിടെ നിന്ന് പർച്ചേസ് ചെയ്യാൻ സാധിക്കും. മിഠായി തെരുവിൽ പോകാത്തവർ ഉണ്ടെങ്കിൽ ഒന്ന് പോയി ഇവിടുത്തെ വൈവിധ്യങ്ങൾ കണ്ടു മനസ്സിലാക്കേണ്ടത് തന്നെയാണ്.