ഹോട്ടലില്‍ നിന്നും കഴിക്കുന്ന അതെ ടേസ്റ്റില്‍ ഉഴുന്നുവട നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

രാവിലെയും വൈകുന്നേരങ്ങളിലും ഒക്കെ നമുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഉഴുന്നുവട. ഇത് വെറുതെയും അതുപോലെ മസാലദോശയുടെയും ഇഡലിയുടെയും ഒക്കെ കൂടി സൈഡ് ഡിഷ്‌ ആയും ആളുകൾ കഴിക്കാറുണ്ട്. നല്ല രുചികരമായ നാടൻ പലഹാരം ആണ് ഈ ഉഴുന്നുവട. നടുവിലെ ആ തുളയാണ് ഇതിന്റെ ഒരു പ്രത്യേകത.മാത്രമല്ല ഈ തുള ഇടുക എന്ന് പറയുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് ഏറെ ഒരു സങ്കീർണതയുള്ള ജോലി തന്നെയാണ്.എത്ര ഇട്ടാലും അത് അങ്ങ് ശരിയാവില്ല. മാത്രമല്ല നമ്മൾ കടകളിൽ ഒക്കെ പോയി വാങ്ങുന്ന രുചിയും വീട്ടിൽ ഉണ്ടാക്കിയാൽ ചിലപ്പോൾ കിട്ടില്ല.എന്നാൽ നമ്മൾ പുറത്ത് റസ്റ്റോറന്റിൽ ഒക്കെ പോയി കഴിക്കുന്ന പുറംഭാഗം ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റ് ആയിട്ടുള്ള ഉഴുന്നുവട നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ചേരുവക ഉഴുന്ന് രണ്ട് കപ്പ് വറുത്ത അരിപ്പൊടി 3 ടേബിൾ സ്പൂൺ സവാള കുരുമുളക് പൊടിച്ചത് സാമ്പാർ പൊടി പച്ചമുളക് കറിവേപ്പില പച്ചമുളക് ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം ഉഴുന്ന് എടുത്ത് നന്നായി കഴുകിയതിനുശേഷം ഇതിലേക്ക് മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളമൊഴിച്ച് നന്നായി കുതിർത്തെടുക്കുക.ഇനി ഇത് നല്ല തിക്നെസ്സിൽ അരച്ചെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് വറുത്ത അരിപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്യുക.ഇനി ഇത് പുളിപ്പിക്കാൻ വേണ്ടി വയ്ക്കണം.

ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവയും ഒരു ടേബിൾസ്പൂൺ സാമ്പാർ പൊടിയും ആവശ്യത്തിനു ഉപ്പും നമ്മൾ പുളിപ്പിക്കാൻ വെച്ച മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.നല്ല ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ഇതിലേക്ക് മുങ്ങി പൊരിയാൻ ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചു കൊടുക്കുക.എണ്ണ ചൂടാകുമ്പോൾ കൈ കുറച്ചു തണുത്ത വെള്ളത്തിൽ മുക്കി മാവ് ചെറിയ ഉരുളകൾ ആക്കി എടുത്തു നടുക്ക് ഒരു തുള ഇട്ട് തിളച്ച എണ്ണയിലേക്ക് ഇടുക. ഒരു മീഡിയം ഫ്ലെയിമിൽ വെച്ച് വേണം ഇത് മൊരിച്ചെടുക്കാൻ ചൂട് കൂടുകയാണെങ്കിൽ പുറംഭാഗം പെട്ടെന്ന് തന്നെ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.വടയുടെ ഒരുഭാഗം മൂത്തുവരുമ്പോൾ ഇത് തിരിച്ചു ഇട്ട് കൊടുക്കുക. ശേഷം വാങ്ങി വെക്കുക അപ്പോൾ നമ്മുടെ സോഫ്റ്റ് ക്രിസ്പി ഉഴുന്നു വട റെഡി.

ഇനി ഇതിന്‍റെ കൂടെ കഴിക്കാൻ ഒരു അടിപൊളി ചമ്മന്തി ഉണ്ടാക്കാം.ചേരുവക തേങ്ങ ചിരവിയത് ഒരു കപ്പ് പുതിനയില പച്ചമുളക് മല്ലിയില ഇഞ്ചി തൈര് ഒന്നര ടേബിൾസ്പൂൺ ഉപ്പ് വെള്ളം തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് ചിരകിയ തേങ്ങ പച്ചമുളക് പുതിനയില മല്ലിയില ഇഞ്ചി തൈര് ഉപ്പ് വെള്ളം എന്നിവയിട്ട് നന്നായി ഒന്ന് അരിച്ചെടുക്കുക.ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.അപ്പോ നമ്മുടെ ഉഴുന്നുവടയുടെ കൂടെ കഴിക്കാനുള്ള ചട്നിയും റെഡി.നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉഴുന്നുവടയുടെ മാവിന്‍റെ കൺസിസ്റ്റൻസി കറക്റ്റ് ആണോ എന്ന് അറിയാൻ ഒരു ഗ്ലാസ്സിൽ അല്പം വെള്ളമെടുത്ത് മാവ് അതിലേക്ക് ഇട്ടു കൊടുത്താൽ മതി.മാവ് പൊങ്ങി നിൽക്കുകയാണെങ്കിൽ മാവിന്റെ പാകം കറക്റ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *