ജോസഫ്‌ എന്ന ചിത്രത്തിലെ നായിക ആത്മിയ രാജന്‍ വിവാഹിതയായി വരന്‍ സനൂപ്

ജോസഫ്‌ എന്ന സൂപ്പര്‍ ഹിറ്റ് മൂവിയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടി ആത്മിയ രാജന്‍ വിവാഹിതയായി സനൂപാണ് വരന്‍. കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹം എങ്കിലും ചടങ്ങില്‍ പല പ്രമുഖരും പങ്കെടുത്തു. ഏറെ നാളായി വിവാഹ വാര്‍ത്ത വരുന്നുണ്ട് എങ്കിലും താരം അതിനു വിശദമായി ഒന്നും പങ്കുവെച്ചിരുന്നില്ല നാട്ടിലെ സാഹചര്യം മൂലമായിരിക്കണം വിവാഹം വൈകിയത് എന്നാണു ആരധകര്‍ കരുതുന്നത്. കണ്ണൂരിലെ ചടങ്ങ് കഴിഞ്ഞാല്‍ പിറ്റേദിവസം ഇരുവരും എറണാകുളത്തു എത്തിച്ചേരും എന്നാണു അറിയാന്‍ കഴിയുന്നത്‌ അവിടെ വെച്ച് മലയാള സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന വിരുന്നു ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. ജോസഫ്‌ എന്ന ഹിറ്റ് ചിത്രമാണ് ആത്മിയ എന്ന താരത്തെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ജോജു ജോര്‍ജ് നായകനായി അഭിനയിച്ച ഈ ചിത്രം വളരെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ദിവസം ചിത്രം തിയേറ്ററില്‍ ഉണ്ടായിരുന്നു. ജോജു ജോര്‍ജ് എന്ന നടന്‍റെ തിരിച്ചു വരവ് കൂടിയായിരുന്നു ആ ചിത്രം. നല്ല പാട്ടുകള്‍ കൂടി ഉണ്ടായിരുന്നു ജോസഫ്‌ എന്ന ചിത്രത്തില്‍ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയും അതിലെ പാട്ടുകളും വന്‍ ഹിറ്റായിരുന്നു.

ഈ ചിത്രത്തിലെ നായിക ആത്മിയ രാജന്‍ ആയതുകൊണ്ട് തന്നെ ഈ മുഖം മലയാള സിനിമ പ്രേമികള്‍ക്ക് സുപരിചിതയാണ്. വിവാഹത്തിന് ശേഷമുള്ള താരത്തിന്‍റെ സിനിമ വിശേഷങ്ങള്‍ ഒന്നും തന്നെ താരം പങ്കുവെചിട്ടില്ല. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമായിരികുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. മലയാള സിനിമാ ആരാധകര്‍ പ്രതീക്ഷിക്കുന്നതും ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ജോസഫ്‌ എന്ന ചിത്രത്തില്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും തന്‍റെ അഭിനയ മികവു കാരണം ആ കഥപാത്രം എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കും. എന്തായാലും വിവാഹത്തിന് എല്ലാവിധ ആശംസകളും നല്‍കിയിരിക്കുകയാണ് തന്‍റെ ആരാധകര്‍. മലയാള സിനിമയില്‍ ഈ അടുത്തു നിരവധി പുതുമുഖ താരങ്ങള്‍ വന്നുപോയിട്ടുണ്ട് കൂടുതല്‍ താരങ്ങളും അവരുടെ വിവാഹ ശേഷം സിനിമയില്‍ സജീവമായിരുന്നില്ല.

അതുകൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ ഇഷ്ട്ടപ്പെടുന്ന താരങ്ങളുടെ വിവാഹ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആരധകര്‍ തീര്‍ച്ചയായും ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്. ഈ ചോദ്യത്തിന് പല താരങ്ങളും ചിരിയോടെ ആയിരിക്കും മറുപടി പറയുന്നത് വിവാഹ ശേഷം സിനിമയില്‍ ഉണ്ടായിരിക്കും എന്നുതന്നെ പല താരങ്ങളും പറഞ്ഞിരുന്നു എങ്കിലും മലയാളികള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന നായികമാരില്‍ പലരും പിന്നീട് സിനിമയില്‍ സജീവമായി ഉണ്ടായിരുന്നില്ല.എന്തായാലും ആത്മിയ രാജന്‍ എന്ന ഭാവിയുള്ള തരത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട് താരത്തിന്‍റെ അഭിനയ മികവു മനസ്സിലാക്കാന്‍ ആ സിനിമയിലെ ഒരു പാട്ട് മാത്രം മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *