ചപ്പാത്തിയും പൂരിയും ദോശയും ഇഡലിയുമൊക്കെ ഇഷ്ടപെടാത്തവർ ആരെങ്കിലും ഉണ്ടോ നമ്മൾ കേരളീയർക്കു ഏറെ ഇഷ്ട്ടപെട്ട പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുന്ന വിഭവങ്ങൾ ആണ് ഇവയെല്ലാം.ഈ വിഭവങ്ങൾക്കൊപ്പം എന്തെങ്കിലും കറിയും നമ്മുടെ പതിവ് തന്നെ. സാധാരണയായി ദോശയ്ക്കും ഇഡ്ഡലിക്കും ഒപ്പം ചമ്മന്തിയോ ചപ്പാത്തിയ്ക്കൊപ്പം കിഴങ്ങു കറിയോ ആണ് പതിവ്. എന്നാൽ ഈ വിഭവങ്ങൾക്കൊപ്പം കഴിക്കാൻ രുചികരമായ മറ്റൊരു കറി ആയാലോ തക്കാളി പൊരിയൽ നെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.അത് തയ്യാറാക്കാൻ നമുക്കൊന്നു ശ്രമിച്ചു നോക്കാം.തയ്യാറാക്കേണ്ട വിധം ആദ്യമായ് ഒരു ചീനച്ചട്ടിയോ കടായിയോ എടുത്ത് അടുപ്പിൽ വെക്കുക.ചട്ടി നന്നായി ചൂടായി വരുമ്പോൾ ഒരല്പം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കുറച്ചു ചെറിയ ഉള്ളി മുഴുവനായി ചേർത്ത് വഴറ്റുക കുറഞ്ഞത് 12 ചെറിയ ഉള്ളി ഉപയോഗിക്കണം.ഒരുപാട് നേരം വഴറ്റണ്ട ആവശ്യമില്ല ഉള്ളിയുടെ പുറംഭാഗം ചെറുതായ് നിറം മാറുന്നത് വരെ വഴറ്റുക.അതിനുശേഷം 4 ഇടത്തരം പഴുത്ത തക്കാളി ചെറുതായ് മുറിച്ചത് ഇതിലേക്കു ചേർക്കുക.ഇനി ചെറുതീയിൽ വച്ചു നന്നായി വഴറ്റുക.
പകുതി വേവ് ആകുമ്പോൾ തന്നെ തക്കാളി നന്നായി കുഴഞ്ഞു തുടങ്ങും.ഈ സമയത്ത് ആവശ്യത്തിന് പച്ചമുളക് ചേർക്കുക. വീണ്ടും നന്നായി ഇളക്കി കൊടുക്കുക.നന്നായിഇളക്കി ചേർത്തതിന് ശേഷം മസാലകൾ ചേർത്ത് കൊടുക്കാം.എരിവിനു അനുസരിച്ചു മുളകുപൊടി ചേർക്കുക.അല്പം മഞ്ഞൾപൊടിയും, ഒരു നുള്ള് കായപ്പൊടിയും കൂടി ചേർക്കുക.ഇനി മസാലയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളകി കൊടുക്കുക.നന്നായി വഴന്നതിനു ശേഷം ഉപ്പു ചേർക്കുക ശേഷം കടുക് താളിക്കുകയാണ് ചെയ്യുന്നത്.താളിക്കാൻ വേണ്ടി ഒരു ചെറിയ ചീനച്ചട്ടിയോ കടയിയോ എടുക്കുക.ഇതിലേക്കു അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂണ് അളവിൽ കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ വെളുത്തുള്ളി ചെറുതായി ചതച്ചതും ചേർക്കുക.
ഇത് നന്നായി വഴറ്റുക വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോഴേക്കും ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ശേഷം അൽപം കറിവേപ്പിലയും ചേർക്കുക. നന്നായി വഴറ്റി താളിപ്പ് തയ്യാറായി കഴിയുമ്പോൾ തക്കാളിയിലേക്ക് ഒഴിക്കുക.വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അങ്ങനെ തക്കാളി പൊരിയൽ ഏറ്റവും രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാം. എല്ലാവര്‍ക്കും എപ്പോഴും ഇഷ്ട്ടപ്പെടുന്നത് വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനാണ് ഇങ്ങള്‍ അത്തരത്തില്‍ ഒരാളാണെങ്കില്‍ ഇത് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കണം കഴിക്കുന്ന എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണിത്.