ഇന്ന് ഒരു വീടിനെ കൂടുതൽ മനോഹരമാക്കുന്നത് ഫ്ലോറിങ് ആണ്.അതിനാൽത്തന്നെ ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നതും ഫ്ലോറിങ്ങിൽ തന്നെയാണ്.അങ്ങനെ വരുമ്പോൾ വീട് പണിയിലെ ചിലവേറിയ ഭാഗമാണ് ഫ്ലോറിങ്.ഗ്രാനൈറ്റ് മാർബിൾ ടൈൽ തുടങ്ങി പലതരത്തിലുള്ള ഫ്ലോറിങ് മെറ്റീരിയൽ ഇന്ന് വിപണിയിൽ ലഭ്യമാണ്.എന്നാൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന നല്ല ഗുണമേന്മയുള്ളതും കാഴ്ചയിൽ ഭംഗിയുള്ളതും ആയ മെറ്റീരിയൽ ആണ് നമ്മൾ എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.മാർബിളിനും ഗ്രാനൈറ്റിനും പൊതു വില കൂടുതലാണ്.അതുകൊണ്ടുതന്നെ മിഡിൽ ക്ലാസ് ഫാമിലി ഇപ്പോഴും ഫ്ലോറിങ്ങിന് വേണ്ടി ഉപയോഗിക്കുന്നത് ടൈലുകളാണ്. പല നിറത്തിലും ഡിസൈനിലും ഉള്ള ഭംഗിയുള്ള വിട്രിഫൈഡ് സെറാമിക് ടെറാകോട്ട തുടങ്ങിയ ഇനം ടൈലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.അതുകൊണ്ടുതന്നെ ഇന്ന് സാധാരണക്കാരായ ഭൂരിഭാഗം ആൾക്കാരും ടൈൽ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാൽ കാശുള്ളവൻ ഇപ്പോഴും വീടു പണിയുമ്പോൾ മാർബിൾ തന്നെയാണ് ഫ്ലോറിങ്ങിനായി ഉപയോഗിക്കുന്നത്.ഏതാണ്ട് 50 ല്‍ പരം വൈവിധ്യങ്ങളില്‍ മാര്‍ബിളുകള്‍ ലഭ്യമാണ്.
നിറത്തിലും ഗുണമേയിലും മികച്ചത് തൂവെള്ള നിറത്തിലുള്ള മാർബിൾ ആണ്.ഇന്ത്യൻ മാർബിളും ഇറ്റാലിയൻ മാർബിളും ഉണ്ടെങ്കിലും ഫ്ലോറിങ്ങിന്റെ അവസാനവാക്ക് ഇറ്റാലിയൻ മാർബിൾ ആണ്.ഇറ്റലിയിലെ ക്വാറികളിൽ നിന്നും ലഭിക്കുന്ന മാർബിൾ ആണ് ഇറ്റാലിയൻ മാർബിൾസ്. ഇന്ത്യൻ മാർബിൾസിനെക്കാളും ഇറ്റാലിയൻ മാർബിൾസിന് ഗ്ലെയിസിംഗ് വളരെ കൂടുതലാണ്. ഇറ്റാലിയൻ മാർബിൾസ് ഒരു 70 ശതമാനവും ബിജ് കളറിലാണ് വരുന്നത്.മാത്രമല്ല ഇത് ജോയിൻ ഫ്രീ ആയിട്ടാണ് നമുക്ക് ഫീൽ ചെയ്യുന്നത്. ഇറ്റാലിയൻ മാർബിൾ എല്ലാം ഒരു ഫിൽഡ് മെറ്റീരിയൽ ആയിരിക്കും.175 മുതൽ 400 വരെ ആണ് മാജിക് ബ്ലാക്കിന്റെ വില.ഇറ്റാലിയൻ മാർബിൾ അതിലെ ഒരു മെറ്റീരിയലാണ് മാജിക് ബ്ലാക്ക്. ഇത് 18 എം എം കനത്തിൽ വരുന്ന ഒരു കംപ്ലീറ്റ് പോളിഷ് മെറ്റീരിയൽ ആണ്.ഇത് കൂടുതലും സ്റ്റെപ്പ് കൗണ്ടർടോപ്പ് ടേബിൾസ് വാൾക്ലാഡിംഗ് വർക്ക് ചെയ്യാൻ ആണ് കൂടുതലും ഈ മാജിക് ബ്ലാക്ക് എന്ന ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുന്നത്.
അടുത്തത് ക്രിമാമാർഫിൽ ആണ്.18 എം എം കനത്തിൽ വരുന്ന ഇറ്റാലിയൻ മാർബിളിന് 300 മുതൽ 325 രൂപ വരെയാണ് വില.അടുത്തത് മെലീഷ ബീജം എന്ന ഇറ്റാലിയൻ മാർബിൾ ആണ്.ഇറ്റാലിയൻ മാർബിൾ എന്നാണ് പറയുന്നതെങ്കിലും ഇത് മെയ്ഡ് ഇൻ തുർക്കിയാണ്.200 മുതൽ 305 വരെയാണ് ഇതിന്‍റെ മാർക്കറ്റ് വില. നോർവയിൽ നിന്ന് വരുന്ന ഒരു ഇംപോർട്ട് മാർബിളാണ് എമറാഡ് പേൾ.ഇതിലുള്ള പേളിൽ ലൈറ്റ് അടിക്കുമ്പോൾ നല്ല ബ്രയിറ്റ്നസ് ആയിരിക്കും.ഇത് കൂടുതലും സ്റ്റെപ്പിൽ ഒക്കെ ആണ് ഉപയോഗിക്കുന്നത്.22 എം എം തിക്നസിൽ വരുന്ന ഇതിന് 700 രൂപയ്ക്ക് മുകളിലാണ് വില.ഇതിന്‍റെ തന്നെ ബ്ലൂ പേളും ഉണ്ട്.500 രൂപയാണ് ഇതിന്‍റെ വില. വിലകുറച്ചു കൂടുതലാണെങ്കിലും ഇറ്റാലിയൻ മാർബിൾ വീടിന്‍റെ അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുക തന്നെ ചെയ്യും.