7 ലക്ഷം രൂപ മുതല്‍ സാധാരണക്കാര്‍ക്ക് നിര്‍മ്മിക്കാവുന്ന വീടുകളും പ്ലാനുകളും

ആരാണ് ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തത്.ചെറുതാണെങ്കിലും വലുതാണെങ്കിലും ഒരു വീട് സ്വന്തമായി ഉണ്ടാവുക എന്നത് ഏതൊരു സാധാരണക്കാരനും സ്വപ്നം തന്നെയാണ്.പക്ഷേ വീട് വയ്ക്കുക എന്നത് വളരെ ചെലവേറിയ കാര്യമാണ്.അതിനാൽ തന്നെ പലർക്കും കിട്ടാക്കനിയാണ് വീട് എന്ന സ്വപ്നം.എന്നാൽ നമ്മുടെ കയ്യിൽ ഒതുങ്ങുന്ന രീതിയിൽ ഒരു വീട് നിർമിക്കാൻ സാധിക്കുമെങ്കിൽ എത്ര നന്നായിരുന്നു അല്ലേ .എങ്കിൽ നമുക്ക് ഇത്തരത്തിൽ കണ്ട ഒരു വീടിനെപ്പറ്റി വിശദമായി പരിശോധിക്കാം.ഈ വീട് സ്ഥിതി ചെയ്യുന്നത് ചാലക്കുടി അടുത്ത് കുന്നപ്പള്ളി എന്ന സ്ഥലത്താണ്.ഈ ഗ്രാമത്തിലെ ചില സ്ഥലങ്ങളിൽ വീട് വയ്ക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്.കാരണം നിരപ്പായ പ്രതലം അല്ല വീട് വയ്ക്കുവാൻ എന്നുള്ളത് തന്നെ ഏറ്റവും വലിയ പ്രയാസമേറിയ കാര്യമാണ് .പിന്നെ വീട് നിർമ്മിക്കുന്നതിനുള്ള വസ്തുക്കൾ അതായത് സിമൻറ് മരത്തടി ഇഷ്ടിക തുടങ്ങി ഭാരം ഉള്ളതും ഭാരം ഇല്ലാത്തതുമായ സർവ്വ സാധനങ്ങളും ചുമട് എടുത്തുകൊണ്ട് വേണം ഈ സ്ഥലത്ത് എത്തിക്കാൻ.ഇതുതന്നെ പണി ഏറ്റെടുക്കുന്ന കോൺട്രാക്ടർ പണിക്കാർ തുടങ്ങിയവർക്കെല്ലാം തലവേദന പിടിച്ച കാര്യമാണ് അപ്പോൾ ഇങ്ങനെ ഒരു സ്ഥലത്ത് വീട് വയ്ക്കുക എന്നത് സ്വപ്നം തന്നെയായി ഒതുക്കുക അല്ലേ നല്ലത്.

ഇനി ഇത് സാധ്യമായ കാര്യം ആണെന്നിരിക്കട്ടെ, വീട്ടുകാർക്ക് പണി തുടങ്ങി അവസാനിക്കുവോളം മാനസിക സമ്മർദ്ദം ഉളവാക്കുന്ന കാരണവും ആയിരിക്കും.ഈ ബുദ്ധിമുട്ടുകൾക്ക് എല്ലാം പുറമേ സാമ്പത്തികമായ പ്രയാസംമനുഭവിക്കുന്ന വ്യക്തിയാണ് ഈ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ എങ്ങനെ ഇരിക്കും എന്ന് ആലോചിച്ചു നോക്കൂ ഒരിക്കലും നടക്കാത്ത ഒരു കാര്യമായി തന്നെ നമുക്ക് തോന്നും.അങ്ങനെയെങ്കിൽ ഈ കടമ്പകളെല്ലാം കടന്ന് അപ്രകാരം ഒരു വീടുണ്ടാക്കാൻ കഴിയുമെങ്കിൽ എത്ര നന്നായിരിക്കും അല്ലേ.അപ്രകാരം പണിയപെട്ട ഒരു വീടിനെപ്പറ്റി വിശദമായി നമുക്ക് പരിശോധന നടത്താം. ഈ വീടിന്‍റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ 7 ലക്ഷം രൂപയ്ക്ക് 700 ചതുരശ്ര അടിയിലാണ് ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.700 ചതുരശ്ര അടി ആണെന്ന് കരുതി ചെറിയ വീടാണ് വെച്ചിരിക്കുന്നത് ഓർക്കരുത്.എല്ലാവിധ സൗകര്യങ്ങളും കിടിലൻ അടുക്കളയും അത്യാവശ്യം വിസ്തൃതി ഉള്ള മുറികളും ആണ് ഈ വീടിന് ഉള്ളത്. വീടിന് മുന്നിൽ ചെന്ന് നിൽക്കുമ്പോൾ തന്നെ മനസ്സിലാക്കാം വളരെ മനോഹരമായ ഒരു വീടാണ് അതെന്ന്.വളരെ മനോഹരമായ ഒരു സിറ്റൗട്ട് ആണ് അവിടെ ഉള്ളത്.അത്യാവശ്യം സ്ഥലസൗകര്യം ഉള്ള സിറ്റൗട്ട് ആണത്. ഈ സിറ്റൗട്ടിൽ ഒരു ജനൽ വരുന്നുണ്ട്.മുൻവശത്തെ പ്രധാനവാതിൽ മരം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് മാത്രമല്ല അത് വളരെ മനോഹരവും ആണ്. അകത്തേക്ക് കയറുമ്പോൾ ആദ്യമായി ഉള്ളത് അത്യാവശ്യം വലിപ്പമുള്ളതും മനോഹരവുമായ സ്വീകരണ മുറിയാണ്.

സ്വീകരണമുറിയിൽ സോഫയും കസേരയും ഒരുവശത്തും മറുവശത്ത് ഊൺ മേശയും കസേരകളും ഇടാനുള്ള സൗകര്യവുമുണ്ട്. കൂടാതെ അലങ്കാരത്തിനായി വയ്ക്കുന്ന ഒരു ഷെൽഫ് ഷോക്കേസ് ഈ സ്വീകരണമുറിയിൽ ഉണ്ട്. ഈ വീടിന് മൂന്ന് ബെഡ്റൂം ഉണ്ട്.അതിൽ തന്നെ രണ്ട് ബെഡ്റൂം ഷെൽഫ് ഉള്ളതാണ്.2 കുളിമുറിയും വീട്ടിലുണ്ട്.ആദ്യത്തെ ബെഡ്റൂം ഷെൽഫ് ഉള്ളതാണ്.അത്യാവശ്യം വിസ്തൃതി മുറിക്ക് ഉണ്ട്.രണ്ടു ജനലുകൾ ആണ് ഈ മുറിക്ക് ഉള്ളത്.അതിനാൽ തന്നെ നല്ല കാറ്റും വെളിച്ചവും കയറുന്ന ഒരു പ്രതീതിയും നമുക്ക് തോന്നും. രണ്ടാമത്തെ ബെഡ്റൂമിൽ നല്ല വിസ്ത്രിതി ഉണ്ട്.കാരണം ഇവിടെ ഷെൽഫ് ഇല്ല. എന്നാൽ ഒരു കുളിമുറി ഇതിനോട് ചേർത്ത് പണിതിട്ടുണ്ട്. ഈ കുളിമുറിയുടെ ഉൾവശത്ത് മനോഹരമായ ടൈൽസ് പാകിയിട്ടുണ്ട്. ഇവിടെ റെയിൻ ഷവർ വച്ചിട്ടുമുണ്ട്.വൃത്തിയുള്ള ഭംഗിയുള്ള കുളിമുറി തന്നെയാണിത്.മൂന്നാമത്തെ ബെഡ്റൂമിലും ഷെൽഫ് പണിതിരിക്കുന്നു.ഒരു ജനൽ ആണ് ഈ മുറിക്ക് ഉള്ളത്.ആദ്യത്തെ മുറിക്ക് ഏകദേശം സമാനം ആയിട്ടാണ് ഈ മുറിയും പണിതിരിക്കുന്നത്.സ്വീകരണ മുറിയുടെ അറ്റത്തായിവരും മൂന്നാമത്തെ മുറി.

ഇതിനിടയ്ക്ക് ഒരു ഭാഗത്ത് ചെറിയൊരു വാഷ്ബേസിൻ കൂടാതെ ഒരു കുളിമുറിയും സജ്ജമാക്കിയിട്ടുണ്ട്.ഇത് എല്ലാവർക്കും ഉപയോഗിക്കാൻ പാകത്തിലാണ് പണിതിരിക്കുന്നത്.അതായത് വീട്ടിൽ ആരെങ്കിലും വന്നാൽ അവർക്കു കൂടി ഉപയോഗിക്കാനുള്ള പാകത്തിൽ ആണ് ഈ കുളിമുറിയും വാഷ്ബേസിനും.ഈ കുളിമുറിയിൽ മനോഹരമായ ടൈലും ഹാൻഡ് ഷവർ എന്നിവ ഉണ്ട്.ഏതൊരു വീട്ടിലും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള.വീടിന് മനോഹരമായ അടുക്കള ഉണ്ട്.രണ്ട് ഷെൽഫ് ആണ് ഈ അടുക്കളയിൽ ഉള്ളത്.നല്ല സ്ഥല സൗകര്യമുള്ള ഷെൽഫ് ആണിത്. പുകയില്ലാത്ത മൂന്ന് അടുപ്പുകളാണ് ഈ അടുക്കളയ്ക്ക് ഉള്ളത്.ഗ്യാസ് വെക്കാൻ സ്ലാബും പണിതിട്ടുണ്ട്.വളരെ മനോഹരമായി വീട് പണിതിരിക്കുന്നത് ചാലക്കുടിയിൽ ഉള്ള അമ്പാടി ബിൽഡേഴ്സ് ആണ്. ഇതിനെ നടത്തിപ്പുകാരനായ റോയ് പറയുന്നത് വീട്ടുകാരുടെ മനസും ആഗ്രഹവും സാമ്പത്തികസ്ഥിതിയും മനസ്സിലാക്കി ആണ് വീട് പണിതിട്ടുള്ളത് എന്ന്. കുന്നുംപ്രദേശത്തിന്‍റെ ചരിവും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് പ്ലാൻ തയ്യാറാക്കിയത് എന്ന് മാത്രമല്ല ഈ വീട് പില്ലർ വെച്ചാണ് പണിതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *