പൂര്‍ണ്ണമായും തേക്ക് കൊണ്ട് നിര്‍മ്മിച്ച ഫർണിച്ചറുകൾ കുറഞ്ഞ വിലയിൽ

വീടിന്‍റെ അകത്തളങ്ങളെ മനോഹരമാക്കുന്നതിൽ ഫർണ്ണിച്ചറുകൾക്ക് ഇന്ന് ഒരു പ്രഥമ സ്ഥാനം തന്നെയാണുള്ളത്. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും റൂമിന്‍റെ വലുപ്പത്തിനും ഇന്റീരിയർ ഡിസൈനും അനുയോജ്യമായത് മാത്രമേ തിരഞ്ഞെടുക്കാവൂ. ഇല്ലെങ്കിൽ അത് വീടിന്‍റെ മൊത്തത്തിലുള്ള ഒരു ഭംഗിയെ തന്നെ ഇല്ലാതാക്കും.ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ബഡ്ജറ്റ് ക്വാളിറ്റി ഭംഗി ഇവയെല്ലാമാണ് ശ്രദ്ധിക്കേണ്ടത്. തടി ചൂരൽ മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഫർണിച്ചർ ഇന്ന് വിപണിയിൽ ലഭ്യമാണ്. ട്രഡീഷണൽ വീടുകൾക്ക് കൂടുതലും തടികൊണ്ടുള്ള ഫർണിച്ചറുകൾ ആണ് പൊതുവെ ആളുകൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇന്ന് തടികൊണ്ടുള്ള ഫർണ്ണിച്ചറുകൾക്ക് നല്ല വിലയാണ് നൽകേണ്ടി വരുന്നത്. കൂടാതെ ഡിസൈനിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് വില പിന്നെയും ഉയരും.അപ്പോൾ കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന കട ഉണ്ടെങ്കിൽ അതല്ലേ നല്ലത്.ഇങ്ങനെ ഫർണിച്ചറുകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന കടയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറും ഫർണിച്ചറുകൾ അല്ല നിലമ്പൂർതേക്കിൽ നിർമ്മിച്ച ഫർണിച്ചറുകൾ ആണ് ഇവിടെയുള്ളത്.

നിലമ്പൂരിൽ മമ്പാട് ടൗണിലാണ് നിയാ ഫർണിച്ചർ എന്ന ഈ ഫർണിച്ചർ കട സ്ഥിതിചെയ്യുന്നത്.20 വർഷത്തെ സേവന പാരമ്പര്യം ആണ് ഈ സ്ഥാപനത്തിനുള്ളത്. എല്ലാത്തരത്തിലുള്ള ഫർണിച്ചറുകളും ഇവിടെ ലഭ്യമാണ്. കട്ടിലുകൾ മോഡേണും ക്ലാസിക്കലും ഉണ്ട്.4500 രൂപ മുതൽ ഉള്ള കട്ടിൽ എവിടെ കിട്ടും. മഹാഗണിയുടെ തടിയിൽ പണിയുന്ന ഷട്ടർ ഡിസൈനുള്ള ഡിബിൾ കോട്ട് കട്ടിലിന് 10000 രൂപയാണ് വില.അക്കേഷ്യയുടെ തടിയിൽ പണിത കട്ടിലിന് 12000 രൂപയാണ് വില.ഇവിടെ നിന്ന് വാങ്ങുന്ന ഫർണ്ണിച്ചറുകൾക്ക് ഹോൾസെയിൽ വിലയാണ് ഉള്ളത്. ഇവിടെ മാനുഫാക്ചറിങ് ചെയ്യുന്ന ഫർണിച്ചറുകൾ കേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിലേക്കാണ് സപ്ലൈ ചെയ്യുന്നത്.നിലമ്പൂർ തേക്കിൽ പണിത ഒരു ചെയറിന് 8500 രൂപയാണ് വില. മഹാഗണിയിൽ പണിത മൂന്നു സീറ്റുള്ള ചെയറിന് 15000 രൂപയാണ് വില. ഡൈനിംഗ് ടേബിളിന് ഉപയോഗിക്കുന്ന തേക്കിൽ നിർമ്മിച്ച വിവിധ ഡിസൈനിലുള്ള ചെയറുകൾ ഇവിടെ ലഭ്യമാണ്.

2000 രൂപ മുതലാണ് ചെയറിന്‍റെ വില തുടങ്ങുന്നത്. ഡിസൈൻ മാറുമ്പോൾ വിലയിലും വ്യത്യാസങ്ങൾ വരും. മഹാഗണിയിൽ പണിയുന്ന റോക്കിങ് ചെയറുകൾക്ക് 8000 രൂപയാണ് വില.17000 രൂപ മുതലുള്ള ക്ലാസിക് ടൈപ്പിലുള്ള ഡൈനിങ് ടേബിളുകൾ ഇവിടെ ഉണ്ട്. ഉപഭോക്താവിന്‍റെ താൽപര്യത്തിനനുസരിച്ച് തേക്കിലും ഈട്ടിയിലുമൊക്കെ ഫർണിച്ചർ ഇവിടെ പണിതു നൽകുന്നതാണ്. ഇവിടെ കൂടുതലും നാടൻ തേക്കിലും ഫോറസ്റ്റ് തേക്കിലും ഉള്ള ഫർണിച്ചറുകൾ ആണ് കൂടുതലും ഉള്ളത്. ഇവിടെ നിന്ന് വാങ്ങുന്ന നല്ല ഐറ്റംസിന് ആജീവനാന്ത ഗ്യാരണ്ടി ആണ് നൽകുന്നത്.കൂടാതെ കുറഞ്ഞ വിലയിൽ നല്ല ഗുണമേന്മയുള്ള ഫർണിച്ചർ ആണ് ഇവിടെ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *