കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മീൻ വിഭവങ്ങൾ.ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ ഊൺ മേശയിൽ മീൻ വിഭവങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ തന്നെ മനസ്സിന് ഒരു സന്തോഷമാണ്.മീൻ കറി മീൻ പൊരിച്ചത് ഫിഷ് മോളി തുടങ്ങി ഒരുപാട് മീൻ വിഭവങ്ങൾ ആണ് ഉള്ളത്.മീൻകറിയും മീൻ പൊരിച്ചതും എല്ലാം നമ്മൾ സ്ഥിരം വീടുകളിൽ ഉണ്ടാക്കുന്നതാണ്.എന്നാൽ വിഷ്ണു ഒരു വെറൈറ്റി ആണ്. നമ്മൾ സാധാരണ വീടുകളിൽ ഒന്നും ഇത് ഉണ്ടാകാറില്ല.റസ്റ്റോറന്റുകളിൽ നിന്നും ആണ് ഫിഷ് മോളി കഴിക്കുന്നത്. എന്നാൽ റസ്റ്റോറന്റ് നിന്ന് കിട്ടുന്ന അതേ ഫിഷ് മോളി യുടെ രുചിയിൽ വീട്ടിൽ തന്നെ നമുക്ക് വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാം.നെയ്യ് മീനുകൊണ്ടോ മറ്റേത് മീനുകൊണ്ടും നമുക്ക് അടിപൊളി ഫിഷ് മോളി തയ്യാറാക്കാം.അപ്പത്തിന്‍റെയും ചപ്പാത്തിയുടെയും കൂടെ ഒക്കെ നല്ല കോമ്പിനേഷൻ ആണിത്.ചേരുവകൾ മീൻ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടിഅര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് വിനാഗിരി രണ്ട് ടീസ്പൂൺ കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി സവാള ഗരം മസാല എണ്ണ തേങ്ങപ്പാൽ തക്കാളി തയ്യാറാക്കുന്ന വിധം.
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഉപ്പ് വിന്നാഗിരി കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ഇത് ഒരുമണിക്കൂറോളം മാറ്റിവയ്ക്കുക.ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക.എണ്ണ ചൂടായശേഷം ഇതിലേക്കു നമ്മൾ മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഓരോന്നിട്ട് ചെറിയ രീതിയിൽ രണ്ട് വശവും റോസ്റ്റ് ചെയ്തെടുക്കുക.ഈ പാനിലേക്ക് തന്നെ കറിവേപ്പില ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഉള്ളി സവാള എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് അൽപം ഉപ്പ് ഇടുക. ഇത് ചെറുതായി ഒന്ന് വഴന്നു വന്നതിനുശേഷം മഞ്ഞൾപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ശേഷം ഇതിലേക്ക് തേങ്ങ പാലിന്റെ രണ്ടാംപാൽ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കുക.
ഇനി ഇതിലേക്ക് വട്ടത്തിൽ കട്ട് ചെയ്തു വച്ചിരിക്കുന്ന തക്കാളിയും റോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന മീനും ഇട്ടുകൊടുക്കുക. ഇനി പതിയെ ഇതൊന്നു മിക്സ് ചെയ്തു കൊടുക്കുക.പുളിക്കുവേണ്ടി ഇതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളച്ചുവരുമ്പോൾ ഒന്നാം പാൽ ചേർത്ത് കൊടുക്കുക.ഒന്നാം പാൽ ചേർത്ത് കഴിഞ്ഞ് വീണ്ടും നല്ലതുപോലെ തിളയ്ക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ഫ്ലെയിം ഓഫ് ചെയ്തതിന് ശേഷം മിക്സ് ചെയ്യുക. ഇതിലേയ്ക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കുക. അപ്പൊ നമ്മുടെ രുചികരമായ ഫിഷ് മോളി റെഡി.