ഈ കാര്യം ചെയ്തുകൊടുത്തല്‍ ബദാം ഇനി വീട്ടിൽ വളർത്താം ഈസ്സിയായി

ബദാം ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഇല്ല. ഈ ബദാം ഒരു വിദേശയിനമാണ്. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഈ ബദാമിന്‍റെ തൈ നമ്മുടെ വീടുകളിൽ ഒന്ന് വെച്ചു പിടിപ്പിക്കാം എന്ന് വെച്ചാൽ നഴ്സറികളിലും ഫാമുകളിലും ഒന്നും നമുക്ക് ഇതിന്‍റെ തൈ ലഭ്യമല്ലതാനും.നമ്മുടെ നാട്ടിൽ കിട്ടുന്നതാകട്ടെ ബദാംപരിപ്പ് മാത്രമാണ്.അതേസമയം കുറച്ച് സമയമെടുത്ത് ആണെങ്കിലും കടയിൽ നിന്ന് കിട്ടുന്ന ബദാം നമ്മുടെ വീട്ടിൽ മുളപ്പിച്ച് തൈ ആക്കി എടുക്കാവുന്നതാണ്.അത് എങ്ങനെയാണെന്ന് നോക്കാം.കടയിൽ നിന്നും നമ്മൾ ബദാം ആകുമ്പോൾ ഒരിക്കലും റോസ്റ്റഡ് ബദാം വാങ്ങരുത്.പച്ച ബദാം ആയിരിക്കണം വാങ്ങേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിൽ നമ്മൾ എടുത്ത ബദാം മൂന്ന് ദിവസം ഇട്ടുവയ്ക്കുക.അതേസമയം നമ്മൾ ഈ വെള്ളം ഓരോ ദിവസവും കൂടുന്തോറും മാറ്റിക്കൊണ്ടിരിക്കുകയും വേണം.എങ്കിൽ ഈ വെള്ളത്തിൽ ഫംഗസ് വരുകയും ബദം പൂത്തു പോവുകയും ചെയ്യും.ദിവസത്തിനുശേഷം നമ്മളീ ബദാം വെള്ളത്തിൽ നിന്ന് എടുത്തു നോക്കുമ്പോൾ ഓരോ ബദാമിന്‍റെയും തുമ്പിൽ ചെറിയ മുള വന്നിരിക്കുന്നത് കാണാവുന്നതാണ്.ഈ തുമ്പ് ചെറുതായൊന്ന് പൊടിച്ചെടുക്കുക.ഇനി കാറ്റ് കടക്കാത്ത ഒരു ചെറിയ ടിന്നിലേക്ക് രണ്ടുമൂന്ന് ടിഷ്യൂ പേപ്പർ മടക്കി വയ്ക്കുക. ഇതിലേക്ക് കുറച്ചു വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക.ശേഷം ബദാം ഓരോന്നായി ഇതിന്‍റെ മുകളിലേക്ക് വെച്ചു കൊടുക്കുക.

വീണ്ടും ടിഷ്യു പേപ്പർ മടക്കി ബദാമിന് മുകളിലേക്ക് വച്ചു കൊടുക്കുക.ശേഷം അതിനു മുകളിലേക്ക് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക.ഇനി ഇത് വായു കടക്കാത്ത രീതിയിൽ നല്ലപോലെ അടയ്ക്കുക.ഇനി ഇത് ഒരു 16 ദിവസം ഫ്രിഡ്ജിൽ വയ്ക്കുക.നല്ല തണുപ്പുള്ള കാലാവസ്ഥയിലാണ് ബദാം മുളയ്ക്കുകയുള്ളൂ എന്നതുകൊണ്ടാണ് ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നത്. 16 ദിവസത്തിനു ശേഷം ഇത് എടുത്തു നോക്കുമ്പോൾ ഇതിൽ മുള വന്നിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. ഇനി ഈ ബദാം എങ്ങനെയാണ് നടുന്നത് എന്ന് നോക്കാം.അതിനായി ഒരു ചെറിയ ചെടിച്ചട്ടിയൊ ചെറിയ പ്ലാസ്റ്റിക് പാത്രമോ എടുക്കാവുന്നതാണ്. നടാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് അൽപം ചകിരിചോറ് ഇട്ടു കൊടുക്കുക.ഇത് ഒന്ന് നനച്ചു കൊടുക്കുക. ശേഷം ബദാമിന്‍റെ മുള വന്ന ഭാഗം മണ്ണിനടിയിലേക്ക് പോകുന്ന രീതിയിൽ ഒരു ചെറിയ കുഴി കുത്തി അതിൽ നടുക.

എല്ലാം നട്ടതിനുശേഷം കുറച്ചുകൂടി വെള്ളം തളിച്ചു കൊടുക്കുക.ഇനി ഇത് അധികം വെയിൽ ഇല്ലാത്ത ഭാഗത്ത് കുറച്ചു ദിവസം വയ്ക്കുക. ഒരു ആറു ദിവസത്തിനുശേഷം എടുത്തു നോക്കുകയാണെങ്കിൽ ഇതിൽ ഇല വന്നിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. ഇത് ഒരു 14 ദിവസം കഴിയുമ്പോൾ വീണ്ടും കുറച്ചുകൂടി തൈ വലുതാകും. ഇതിന് നല്ല ഗ്രീൻ ഇല വന്നു കഴിയുമ്പോൾ എല്ലാ ദിവസവും രാവിലത്തെ ഇളംവെയിൽ ഇതിന് കൊള്ളിക്കാവുന്നതാണ്. എങ്കിൽ മാത്രമേ ഇത് നല്ല രീതിയിൽ വളരുകയുള്ളൂ.കുറച്ചു മാസങ്ങൾക്ക് ശേഷം ചെടി നല്ലതുപോലെ വളരും.ഇതുപോലെ നിങ്ങൾക്കും ബദാമിന്റെ തൈ വീട്ടിൽ തന്നെ മുളപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *