നമ്മൾ എല്ലാവരും തന്നെ ഒരു ബിസിനസ് തുടങ്ങുമ്പോൾ ചെലവ് കുറവും എന്നാൽ ലാഭം കൂടുതൽ ഉള്ളതുമാണ് തിരഞ്ഞെടുക്കുന്നത്.അപ്പോൾ നല്ലൊരു രീതിയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസിനസ് ചെയ്യാൻ സാധിക്കുമെങ്കിൽ അതല്ലേ നല്ലത്. ഇവിടെ അത്തരത്തിലുള്ള ഒരു ബിസിനസിനെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.ഇതൊരു സിമ്പിൾ ബിസിനസ് ആണ്.കസ്റ്റമർക്ക് ഡയറക്ട് സെയിൽ ചെയ്യാൻ പറ്റുന്ന ഒരു പ്രോഡക്റ്റ് അല്ല മറിച്ച് ഹോൾസെയിൽ ഡീലർമാർ പോലുള്ള ഡയറക്റ്റ് ഷോപ്പുകളിൽ സെയിൽ ചെയ്യാൻ സാധിക്കുന്ന ഒരു പ്രോഡക്റ്റ് ആണിത്.അതുകൊണ്ടുതന്നെ ഈ ഒരു പ്രോഡക്റ്റിന്‍റെ സെയിലിനുവേണ്ടി നിങ്ങൾ അധിക സമയം ചിലവഴിക്കേണ്ടതില്ല.ഇതിന് വേണ്ടിയുള്ള അസംസ്കൃതവസ്തുക്കൾ എല്ലാം തന്നെ വളരെ എളുപ്പം നമുക്ക് വാങ്ങിക്കുവാൻ സാധിക്കും.ആദ്യം തന്നെ ഈ ബിസിനസിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം. ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ എന്ന് പറയുന്നത് എംഡിഎഫ് ബോർഡുകളാണ്.ഇതിന്‍റെ പല അളവിലുള്ള ബോർഡുകൾ നമുക്ക് ലഭ്യമാണ്.നമുക്ക് പ്രധാനമായും ആവശ്യം വരുന്നത് രണ്ട് എം എമ്മിന്‍റെയും 3 എംഎമ്മിന്‍റെയും ബോർഡുകളാണ്. ഇത് ഒരു തരത്തിലുള്ള പ്ലൈവുഡ് ആണെങ്കിൽ കൂടിയും കട്ടിയുള്ള ഒരു കാർഡ് ബോർഡ് എങ്ങനെ ഇരിക്കും അതേ രീതിയിൽ ആയിരിക്കും നമ്മുടെ അസംസ്കൃത വസ്തുവും ഇരിക്കുന്നത്.
അടുത്തതായി ഇതിനുപയോഗിക്കുന്ന മെഷീൻ എന്തൊക്കെയാണെന്ന് നോക്കാം.ഇതിനായി ഒരേയൊരു സിംഗിൾ മെഷീൻ ആണ് ഉപയോഗിക്കുന്നത്. അതായത് സിംഗിൾ ഫേസ് എംഡിഎഫ് കട്ടിങ് മെഷീൻ ആണ് വേണ്ടത്.ഇത് നമുക്ക് ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റിൽ നിന്നും സുലഭമായി വാങ്ങിക്കാൻ കിട്ടും. വളരെ പെട്ടെന്ന് തന്നെ ഇതിന്‍റെ പ്രവർത്തന രീതി നമുക്ക് മനസ്സിലാക്കി എടുക്കുവാനും സാധിക്കും. ഇനി നമുക്ക് നമ്മുടെ ബിസിനസിലേക്ക് കടക്കാം.നമ്മുടെ ബിസിനസ് എന്നുപറയുന്നത് കേക്ക് ബോർഡ് ഡ് നിർമ്മാണമാണ്. കേക്കുകൾക്ക് ഒരുപാട് ഡിമാൻഡുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. ഏതൊരു ആഘോഷ പരിപാടിയിലും ഒരു കേക്ക് കട്ടിംഗ് ഉണ്ടാകും.അതുകൊണ്ടുതന്നെ കേക്കിന്‍റെ സെയില് ഇന്ന് വളരെ കൂടുതലാണ്. ഇവിടെയാണ് ഈ ബിസിനസിന്‍റെ സാധ്യത. കേക്കുകൾ ഉണ്ടാക്കിയതിനു ശേഷം എപ്പോഴും ഇത്തരത്തിലുള്ള ഒരു ബോർഡിൽ വച്ചാണ് നമ്മൾ ഇത് കസ്റ്റമറിന് നൽകുന്നത്.
ഇത്തരത്തിൽ ഒരു ബോർഡ് ഇല്ലാതെ ഒരു കേക്കും നമുക്ക് സെയിൽ ചെയ്യാൻ സാധിക്കില്ല.അപ്പോൾ ഇതിന്‍റെ നിർമ്മാണ രീതി എങ്ങനെയാണ് നമുക്ക് നോക്കാം.വളരെ എളുപ്പം നിർമ്മിക്കാൻ പറ്റുന്ന ഒരു പ്രോഡക്റ്റ് ആണിത്. എംഡിഎഫ് ബോർഡ് കട്ടിങ് മെഷീന്‍റെ സഹായത്തോടുകൂടി നമുക്ക് ആവശ്യമുള്ള ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്.അതിനുശേഷം സിൽവർ അലൂമിനിയം ഫോയിൽ അല്ലെങ്കിൽ ഗോൾഡ് കളർ ഫോയിൽ കട്ട് ചെയ്ത് എടുക്കുന്ന ബോർഡുകളിൽ ടാപ്പ് ചെയ്യണം.ഇതാണ് ഇതിന്‍റെ നിർമ്മാണരീതി. ഇനി ഈ ബിസിനസിന്‍റെ ആകെ ചിലവ് നോക്കുകയാണെങ്കിൽ സിംഗിൾ ഫേസ് എംഡിഎഫ് കട്ടിങ് മെഷീന് 18000 രൂപയും അസംസ്കൃത വസ്തുവിനെ 10000 രൂപയും ആണ് വരുന്നത്.അപ്പോൾ ആകെ 2800 രൂപയാണ് നമുക്ക് ഈ ഒരു ബിസിനസിനു വേണ്ടി ചെലവാക്കുന്നത്.ഈ ഒരു പീസിന്‍റെ മാനുഫാക്ചറിംഗ് കോസ്റ്റ് എന്നു പറയുന്നത് വെറും ഒരു രൂപ മാത്രമാണ്.അത് വിൽക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് അഞ്ചു രൂപയാണ്.
അങ്ങനെ വരുമ്പോൾ ഒരു 10 ബേക്കറിയിൽ 100 ഓർഡറുകൾ വെച്ച് നമുക്ക് ലഭിച്ചാൽ ഏകദേശം 1000 ബോർഡുകൾ നമുക്ക് ഒരു ദിവസം വിൽക്കാൻ സാധിക്കും.അപ്പോൾ നമുക്ക് ഒരു ദിവസം 4000 രൂപ വരെ ലാഭം കിട്ടും.അപ്പോൾ നല്ല ഒരു ബിസിനസ് ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണ് എംഡിഎഫ് ബോർഡിന്‍റെ അല്ലെങ്കിൽ കേക്ക് ബോർഡിന്‍റെ നിർമ്മാണം. കാരണം അത്രത്തോളം സെയിൽ ആണ് ഈ ഒരു മേഖലയിൽ ഇന്ന് നടക്കുന്നത്.പാർട്ട് ടൈം ആയിട്ടും ജോലിയോടൊപ്പവും ഒക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന ബിസിനസ് തന്നെയാണിത്.