ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു അത്ഭുതം സസ്യമാണ് കറ്റാർവാഴ.മുഖ സൗന്ദര്യത്തിനും മുടിയഴകിനും എല്ലാം കറ്റാർവാഴ വളരെ ഉത്തമമാണ്. കറ്റാർവാഴ യിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കും. അതുപോലെ വിറ്റാമിനുകളും ഫോളിക് ആസിഡും അടങ്ങിയ കറ്റാർ വാഴ മുടിയെ പരിപാലിച്ച് കൊഴിച്ചിൽ കുറയ്ക്കും. ഇത്രയും ഗുണങ്ങളുള്ളത് കൊണ്ടുതന്നെ ഇന്ന് എല്ലാവരുടെയും വീടുകളിലും ഒരു കറ്റാർവാഴ എങ്കിലും ഉണ്ടാകും. എന്നാൽ കറ്റാർവാഴ ശരിയായ രീതിയിൽ വളരുന്നില്ല എന്നതാണ് പലരുടേയും പ്രശ്നം.കറ്റാർവാഴ നല്ല രീതിയിൽ വളരുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് നമുക്കൊന്നു നോക്കാം.കറ്റാർവാഴയുടെ ഇലകളിൽ തന്നെ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ സാധാരണ ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നതു പോലെ ഒരുപാട് വെള്ളം ഇതിനു ആവശ്യമില്ല.വളരെ കുറച്ചു വെള്ളം മാത്രം ഒഴിച്ചു കൊടുത്താൽ മതിയാകും.കറ്റാർവാഴയുടെ നല്ല വളർച്ചയ്ക്ക് സൂര്യപ്രകാശം ഒരു അത്യാവശ്യ ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ അത്യാവശ്യം നല്ല രീതിയിൽ പ്രകാശം കിട്ടുന്നിടത്ത് തന്നെ വേണം അലോവേര വെക്കാൻ.ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ തന്നെ മറ്റു രീതിയിലുള്ള പരിചരണം ഒന്നും കൊടുത്തില്ലെങ്കിൽ കൂടിയും ഇത് സ്വയം വളർന്നോളും.
പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിന്റെ പ്രോട്ടീൻ മിക്സ് ആണ്.അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.ഇതിന് ആവശ്യമുള്ളത് കുറച്ചു മണ്ണും കമ്പോസ്റ്റും മണലും ആണ്.ഇത് ചേർക്കുന്നത് ഇതിന്റെ ഡ്രൈനേജ് കറക്റ്റ് ആവുന്നതിനു വേണ്ടിയാണ്.അപ്പോൾ ഈ മൂന്നും കൂടി നന്നായി മിക്സ് ചെയ്യണം.ഇനി മണൽ കിട്ടിയില്ലെങ്കിൽ ചകിരിച്ചോർ ആയാലും മതി.പിന്നെ ഇതിന്റെ കൂടെ കുറിച്ച് മൊട്ട തോടുകൂടി കൂടി പൊടിച്ചു ചേർത്ത് കൊടുക്കുക.കറ്റാർ വാഴ നടുമ്പോൾ ഒരിക്കലും സാധാരണ ചെടികൾ നടന്നു പോലെ ഒരുപാട് കുഴി എടുത്തു നടെണ്ട ആവശ്യമില്ല.നമ്മൾ റെഡിയാക്കിയ പ്രോട്ടീൻ മിക്സ് കറ്റാർ വാഴ നടാൻ ഉദ്ദേശിക്കുന്ന ചട്ടിയിൽ നിറയെ നിറച്ചു വയ്ക്കുക.ശേഷം ചെറുതായി ഒന്നു കുഴി കുഴിച്ച് കറ്റാർവാഴയുടെ വേരു മാത്രം അതിൽ നടുക.ഒരിക്കലും ഇതിന്റെ തണ്ടു ഭാഗം മണ്ണിട്ട് മൂടാൻ പാടില്ല.അങ്ങനെ ചെയ്യുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇത്രയുമാണ് ഇത് നടേണ്ട രീതി.
ഇനി ഈ കറ്റാർവാഴ നല്ല രീതിയിൽ തഴച്ചുവളരുന്നതിനുവേണ്ടി മൂന്നു വള പ്രയോഗങ്ങളുണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം.ഒന്നാമത്തേത് പൂപ്പൽ ആണ്.നമ്മുടെ മതിലും ടെറസിലും ഒക്കെ കാണുന്ന പൂപ്പൽ ഉണങ്ങിക്കഴിയുമ്പോൾ ഒരു കറുത്ത നിറമാകും. ഇത് നമുക്ക് നേരിട്ട് കറ്റാർ വാഴയിൽ ഇട്ട് കൊടുക്കാവുന്നതാണ്.കറ്റാർ വാഴ അത്യാവശ്യം വളർന്നു വേരൊക്കെ പിടിച്ചതിന് ശേഷം മാത്രം വളം ഇട്ടു കൊടുത്താൽ മതിയാകും.കറ്റാർ വാഴക്ക് പറ്റിയ അടുത്ത ഒരു അടിപൊളി വളമാണ് ചായ പിണ്ഡം. ഇതിന്റെ മധുരം കളഞ്ഞു കഴുകി ഉണക്കിയെടുക്കണം. ശേഷം ഇത് കറ്റാർ വാഴയ്ക്ക് കൊടുക്കുകയാണെങ്കിൽ നല്ല വളർച്ച ഉണ്ടാകും.അതുപോല മുട്ട തൊണ്ടും പൊടിച്ച് കറ്റാർവാഴയുടെ തടത്തിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ്. പക്ഷേ വളങ്ങളെക്കാൾ പ്രധാനം ഇതിന്റെ പ്രോട്ടീമിക്സ് തന്നെയാണ്.അതുകൊണ്ട് അത് പ്രത്യേകം ശ്രദ്ധിക്കുക.പ്രോട്ടീമിക്സ് ശ്രദ്ധിച്ചാൽ തന്നെ കറ്റാർവാഴ നല്ല പോലെ തഴച്ചുവളരും.