ടൈലുകള്‍ വില കുറച്ചു ലഭിക്കാനുള്ള കാരണം ഇതാണ് അറിയാതെ പോകല്ലേ ലക്ഷങ്ങള്‍ നഷ്ടം വന്നേക്കാം

ഒരു വീടിന്‍റെ ഫ്ലോറ് കണ്ടാലറിയാം ആ വീടിന്‍റെ ഭംഗി.അതുകൊണ്ടാണ് ഫ്ലോറിങ്ങിനെ വീടിന്‍റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കുന്നത്. ഫ്ലോറിങ് ഇന്ന് ഒരുപാട് ട്രെൻഡുകൾ ഉണ്ട്.ഗ്രാനൈറ്റ് മാർബിൾ മൊസൈക്ക് ടൈൽ ഇങ്ങനെ പലതരം ഫ്ലോറിങ് മെറ്റീരിയൽ ആണ് എന്നുള്ളത്. സാധാരണക്കാർ കൂടുതലും ടൈലുകളാണ് ഫ്ലോറിങ്ങിനായി ഉപയോഗിക്കുന്നത്. ഇന്ന് ഫ്ലോർ ടൈലുകൾ മാത്രമല്ല വാൾ ടൈലുകളും വിപണിയിലുണ്ട്. പൊതുവേ വിലകൂടിയതും വിലക്കുറവും എന്നിങ്ങനെ രണ്ടുതരത്തിലാണ് ടൈലുകൾ വിപണിയിൽ എത്തുന്നത്.നമ്മൾ ആണെങ്കിൽ വിലക്കുറവുള്ള ടൈലുകളാണ് തിരഞ്ഞെടുക്കുന്നത്.പലപ്പോഴും നമ്മുടെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒന്നാണ് ഈ വിലയിലെ വ്യത്യാസം.എന്തുകൊണ്ടാണ് ടൈലിന്‍റെ വിലയിൽ ഈ വ്യത്യാസം വരുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.ഇല്ല അല്ലേ ടൈലുകൾക്ക് ഇങ്ങനെ വില കുറയുന്നതിനുള്ള കാരണങ്ങൾ ഒന്നു പരിശോധിക്കാം.വാൾ ടൈലിലെ പ്രമുഖ ബ്രാൻഡ് ആണ് അസർവ്വ. ഗുജറാത്തിലാണ് ഇതിന്‍റെ ഫാക്ടറി സ്ഥിതിചെയ്യുന്നത്.നമ്മുടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഈ ടൈലർ എക്സ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും സംസ്കാരത്തിന് പറ്റിയ ഡിസൈനുകൾ ഇവിടെ ലഭ്യമാണ്.ഇന്ത്യയിൽ മാത്രമല്ല പുറം രാജ്യങ്ങളിലേക്കും ഇവിടെനിന്നും ടൈലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

സാധാരണ ഗുജറാത്തിൽ രണ്ടുതരത്തിലാണ് ടൈലുകൾ മാനുഫാക്ചർ ചെയ്യുന്നത്. ഡോമസ്റ്റിക്കും അതുപോലെ എക്സ് പോർട്ടും.ഡൊമസ്റ്റികിൽ ചെയ്യുമ്പോൾ ഡൊമസ്റ്റികിന്‍റെ ക്വാളിറ്റി മാത്രമേ ഉണ്ടാകും. എക്സ്പോർട്ട് ചെയ്യുന്നവയ്ക്ക് എക്സ്പോർട്ട് കോളിറ്റി കൂടി ഉണ്ടാകും. അസർവ ബ്രാൻഡ് ഒരു എക്സ്പോർട്ടിങ് കമ്പനി ആണ്. ടൈലിന്‍റെ നിർമാണം എന്നുപറയുന്നത് ഒരു ലോങ്‌ പ്രോസസ് തന്നെയാണ്.ടൈൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ക്ലെ രണ്ടാമതായി അതിൽ പയോഗിക്കുന്ന ഇങ്ക് ഇതിലൊക്കെ ഉള്ള വ്യത്യാസങ്ങളാണ് വിലയിൽ ഉളള വ്യത്യാസത്തിനു കാരണം.ടൈൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആദ്യ അസംസ്കൃത വസ്തുവാണ് മണ്ണുകൊണ്ടുള്ള ബിസ്ക്കറ്റ്. ഇത് മെഷീൻ ആയിട്ടുള്ള ബെൽറ്റിലൂടെ കടത്തിവിടും. ഇതിലൂടെ കടന്നു പോകുമ്പോൾ സൈസ് എല്ലാം കറക്റ്റ് ആക്കി യാണ് കടന്നു പോകുന്നത്.ശേഷം ഇത് എൻകോബിങ് ചെയ്യും. നമ്മുടെ മണ്ണിന്‍റെ കളറിലുള്ള ബിസ്ക്കറ്റ് വെള്ള കളറിലുള്ള ക്ലേയുടെ പോകുമ്പോൾ അത് വെള്ളയായി മാറും.ഈ ക്ലേ എത്ര ശതമാനമാണ് ഉപയോഗിക്കുന്നത് അതിനനുസരിച്ച് ടൈലിന്റെ വിലയിലും വ്യത്യാസം വരും. ടൈലിന് മുകളിൽ വരുന്ന ഫിനിഷിംഗിന് അനുസരിച്ചാണ് വില വരുന്നത്.രണ്ടുപ്രാവശ്യം വൈറ്റ് കോട്ടിംഗ് കഴിഞ്ഞതിനുശേഷം ഡിജിറ്റൽ പ്രിന്റിങ് ആണ് അടുത്ത പ്രോസസ്.

ഈ മെഷിനിലൂടെയാണ് ടൈലിന് ഡിസൈൻ കൊടുക്കുന്നത്.ഈ മെഷീനിൽ ചിലതിൽ മൂന്നു കളർ ഉണ്ടാകും. ഡിജിറ്റൽ മെഷീന്‍റെ അകത്താണ് എല്ലാ കളറുകളും ആഡ് ചെയ്തിരിക്കുന്നത്.ഇങ്ക് കൂടുന്നതിനനുസരിച്ച് ഇതിന്റെ കോളിറ്റിയിൽ വ്യത്യാസമുണ്ടാകും.ചിലത് 3ഇങ്ക് കൊണ്ടും ചിലത് 8 ഇങ്ക് കൊണ്ടും കളർ ചെയ്യുന്നതായിരിക്കും. കളറായി പ്രിന്റ് ആയതിനു ശേഷം ഇത് വീണ്ടും ബെൽറ്റിലൂടെ പുറത്തേക്ക് വരും. ശേഷം ഇത് 8 സെറ്റായി കിലന്‍റെ അകത്തേക്ക് പോകും. ഒരേ സമയത്ത് എഴുന്നൂറോളം ബോക്സ് ഈ കിലന്‍റെ അകത്ത് ഉണ്ടാകും.ഈ കിലനിൽ വാൾ ടൈലിനൊക്കെ 1100 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് പ്രവർത്തിക്കുന്നത്.ഫ്ലോർ ടൈലിന് 1200 മുതൽ 1280 വരെയും വലിയ സ്ലാബുകൾക്ക് 1400 ഡിഗ്രി എന്നുള്ളതാണ് ഇതിന്റെ കണക്ക്. 1200 എന്നു പറയുന്നത് 700 ഡിഗ്രി ആക്കി വെക്കുമ്പോൾ വിലയിലും വ്യത്യാസം വരും.ഈ കിലന്‍റെ ഉള്ളിൽനിന്നും കംപ്ലൈന്റ് ആയി വരുന്ന ടൈലുകളാണ് സെക്കൻഡ് കോളിറ്റി ആയി വരുന്നത്.

ഇങ്ങനെ വരുന്ന ടൈലുകൾക്ക് കോളിറ്റി വളരെ കുറവായിരിക്കും.ഇതാണ് നമ്മുടെ നാട്ടിലൊക്കെ സെക്കൻഡ് കോളിറ്റി ആയി വിൽക്കുന്നത്.കൂടാതെ അൺ സൈസ് ആയിട്ട് വരുന്ന ടൈലുകളും ഉണ്ടാവും ഇതും സെക്കൻഡ് ക്വാളിറ്റിയിൽ ആണ് വരുന്നത്.ഇങ്ങനെ മാനുഫാക്ചറിങ്ങിൽ ഉണ്ടാവുന്ന ചില പോരായ്മകളും ടൈൽ നിർമ്മിക്കുമ്പോൾ ചേർക്കുന്ന പ്രോഡക്റ്റുകളിലെ വ്യത്യാസവും ആണ് വിലകുറഞ്ഞ ടൈലുകൾക്കു പിന്നിലെ രഹസ്യം.അതേസമയം വിലകൂടിയ ടൈൽ ആണെങ്കിൽ അതിന് അത്രത്തോളം തന്നെ ക്വാളിറ്റിയും ഉണ്ടാവും. അപ്പോൾ ഇനി മുതൽ വില നോക്കാതെ ക്വാളിറ്റി നോക്കി ടൈലുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *