ചൂടത്ത് നിന്നും കയറി വരുമ്പോൾ ഒരു ഗ്ലാസ് തണുത്ത നാരങ്ങാ വെള്ളം കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.ക്ഷീണവും തളർച്ചയും എല്ലാം അകറ്റുന്ന ഒരു എനർജി ഡ്രിങ്ക് ആണ് നാരങ്ങ വെള്ളം.നാരങ്ങയിൽ ധാരാളം,വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.കൂടാതെ നാരങ്ങയിൽ പ്രോട്ടീനുകള്‍ ഫൈബർ കാത്സ്യം മഗ്നീഷ്യം ഫോസ്ഫറസ് കാര്‍ബോഹൈഡ്രേറ്റുകള്‍ അയേണ്‍ എന്നിവയും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അതുപോലെ നാരങ്ങാവെള്ളം ദഹനത്തിനും ഉത്തമമാണ്.ഇതുപോലെ കണ്ണിന്‍റെ ആരോഗ്യസംരക്ഷണത്തിനും പല്ലിന്‍റെ ആരോഗ്യ സംരക്ഷണത്തിനും ഒക്കെ നാരങ്ങാവെള്ളം വളരെയേറെ ഗുണപ്രദമാണ്. ഇത്രയും പോഷകങ്ങളടങ്ങിയ നാരങ്ങ സാധാരണ നമ്മൾ ഉപ്പൊ മധുരമോ ഒക്കെ മാത്രം ഇട്ടാണ് കുടിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുറച്ചു ചേരുവകൾ കൂടി ചേർത്താൽ ഒരു അടിപൊളി ഡ്രിങ്ക് തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാം.ഇങ്ങനെ വെറൈറ്റി നിറത്തിലും രുചിയിലും ഉള്ള ഒരു നാരങ്ങ വെള്ളം നമുക്ക് തയ്യാറാക്കി നോക്കിയാലോ.
ചേരുവകവെള്ളം ഇഞ്ചി ഏലയ്ക്ക മുന്തിരി ഐസ്ക്യൂബ് തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക.വെള്ളം ഒന്നു ചെറുതായി ചൂടായി വരുമ്പോൾ ഇതിലേക്ക് അൽപം ഇഞ്ചി ഏലയ്ക്ക കുരു കുരുവില്ലാത്ത മുന്തിരി രണ്ടായി മുറിച്ചത് എന്നിവ ചേർത്ത് കൊടുക്കുക.ശേഷം നന്നായി തിളപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് വീണ്ടും നന്നായി ഇളക്കുക.വെള്ളം തിളച്ച പകുതിയോളം വറ്റിയ ശേഷം ഫ്ലെയിം ഓഫ് ചെയ്യുക.ഇനി ഇത് നന്നായി തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്നു ബ്ലെൻഡ് ചെയ്തെടുക്കുക.ഇനി ഇത് ഒരു അരിപ്പ ഉപയോഗിച്ച് നല്ലപോലെ അരച്ചെടുക്കുക. ഇത്രയും ആയി കഴിഞ്ഞാൽ നമ്മുടെ വെറൈറ്റി നാരങ്ങ ജ്യൂസിന് വേണ്ടിയുള്ള മെയിൻ സംഭവം റെഡിയായി കഴിഞ്ഞു.നന്നായി തണുത്തതിനുശേഷം ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.പിന്നീട് ഇത് ആവശ്യാനുസരണം ഉപയോഗിക്കാം.
ഇനി എങ്ങനെയാണ് ഈ സിറപ്പ് ഉപയോഗിച്ച് നമ്മുടെ സ്പെഷ്യൽ വെറൈറ്റി സാധനങ്ങൾ ഉണ്ടാക്കുന്നത് എന്ന് നോക്കാം.രണ്ട് ഗ്ലാസ് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഐസ്ക്യൂബ് ഇടുക.ഇതിലേക്ക് നാരങ്ങ ജ്യൂസും പിഴിഞ്ഞു ഒഴിക്കുക.ഇനി അല്പം പൊടിച്ച പഞ്ചസാരയും നേരത്തെ നമ്മൾ തയ്യാറാക്കിയ വെച്ച സിറപ്പും കൂടി ചേർത്തു കൊടുക്കുക.ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.ഇനി എരിവ് ആവശ്യമുള്ളവർക്ക് വേണമെങ്കിൽ അല്പം പച്ചമുളക് അരിഞ്ഞു ഇടാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നമ്മുടെ സ്പെഷ്യൽ വെറൈറ്റി നാരങ്ങാ ജ്യൂസ് തയ്യാർ.