ഗ്രാനൈറ്റ് വാങ്ങാന്‍ പോകുമ്പോള്‍ ഇനിയാരും ഈ ചതിയില്‍ പെടരുത്

ഒരു വീട് നിർമ്മിക്കുമ്പോൾ വളരെ ചിലവേറിയതും പ്രാധാന്യമർഹിക്കുന്നതും ആയ ഒന്നാണ് ഫ്ലോറിങ്. മാത്രമല്ല ഫ്ലോർ അഥവാ തറ എന്നു പറയുന്നത് ഒരു വീടിന്‍റെ മുഖം തന്നെയാണ്.അതുകൊണ്ട് തന്നെ ഗുണമേന്മയ്ക്ക് പ്രാധാന്യം നൽകി വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഒന്നുകൂടിയാണിത്.വീടിന്‍റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഫ്ലോറിംഗിനും പ്രാധാന്യം നല്‍കണം.വീടുകളുടെ ഫ്ലോറിങ്ങിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ഇന്ന് ഫ്ലോറിങ്ങിൽ തന്നെ പലതരം മെറ്റീരിയലുകൾ ഉണ്ട്. മാർബിൾ ഗ്രാനൈറ്റ് മൊസൈക്ക് ടൈലുകൾ വെർട്ടിഫൈഡ് ടൈലുകൾ തുടങ്ങി ഒരുപാട് മെറ്റീരിയലുകൾ ഉണ്ട്.ഓരോരുത്തരും അവരവരുടെ ബഡ്ജറ്റിനും ഡിസൈനിനും അനുസരിച്ച് ആവശ്യമുള്ളവ തിരഞ്ഞെടുക്കുന്നു. ആദ്യകാലത്ത് വെട്ടിത്തിളങ്ങുന്ന മാർബിൾ ആയിരുന്നു ആഡംബര വീടുകളുടെ എല്ലാം തലയെടുപ്പ്.എന്നാൽ കാലം മാറും തോറും ആളുകളുടെ ഫ്ലോറിങ്ങിൽ ഉള്ള താൽപര്യങ്ങളും മാറിക്കൊണ്ടെയിരിക്കുന്നു. ഇന്ന് ആധുനിക വീടുകളിൽ വെർട്ടിഫൈഡ് ടൈലുകളാണ് താരം.സാധാരണക്കാരനെ പോക്കറ്റ് കാലിയാവാതെ തെരഞ്ഞെടുത്താൽ പറ്റിയ ഒന്നാണ് വെർട്ടിഫൈഡ് ടൈലുകൾ.എന്നാൽ അടുക്കളയിലും സിറ്റൗട്ടിലും ഒക്കെ താരം ഇപ്പോഴും ഗ്രാനൈറ്റ് തന്നെയാണ്.

പക്ഷേ ഗ്രാനൈറ്റ് പലർക്കും പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഇങ്ങനെ അബദ്ധങ്ങൾ പിണയാതിരിക്കാൻ ഗ്രാനൈറ്റ് എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എത്രതരം ഗ്രാനൈറ്റ് ഉണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ഒന്ന് പരിശോധിക്കാം. സാധാരണ പാറ പൊട്ടിച്ച് പോളിഷ് ചെയ്യുന്നതാണ് ഗ്രാനൈറ്റ് എന്നുപറയുന്നത്.മാർബിളിനേക്കാൾ ഗ്രാനൈറ്റിന് സ്ട്രങ്ത് വളരെ കൂടുതലാണ്.കാരണം മാർബിളിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഗ്രാനൈറ്റ് ഹാർഡ് മെറ്റീരിയലാണ്.ഈ ഹാർഡ് മെറ്റീരിയലിന് ഗുണവും അതുപോലെ ദോഷവും ഉണ്ട്. ഗ്രാനൈറ്റ് പോളിഷ് മെറ്റീരിയൽ അൺ പോളിഷ് ഫ്ലെയിമിഡ് മെറ്റീരിയൽ ലപ്പർ സോസ് ഫിനിഷ് ലെതർ ഫിനിഷ് ഈ അഞ്ച് ക്ലാസിഫിക്കേഷനിലാണ് ഗ്രാനൈറ്റ് പൊതുവെ വരുന്നത്. ഗ്രാനൈറ്റിന് അബ്സോർബ്ഷൻ വളരെ കുറവാണ്.എന്നാൽ വൈറ്റ് സൈസ് ഗ്രാനൈറ്റ് ആണെങ്കിൽ അത് അബ്സോർബ് ചെയ്യും.

മാർബിൾ എന്ന് പറയുന്നവർ തികച്ചും നാച്ചുറൽ പ്രോഡക്റ്റ് ആണ്.എന്നാൽ ഗ്രാനൈറ്റിൽ നമ്മള് അപ്പൊക്സി ചെയ്യുന്നുണ്ട്.ഈ അപ്പോക്സി എന്നു പറയുന്നത് ഒരു ആർട്ടിഫിഷ്യൽ സാധനമാണ്.അതിന്‍റെ ഒരു വാലിഡിറ്റി കഴിയുമ്പോൾ ഇളകി പോകും. അപ്പോൾ കളർ ചേഞ്ച് ഉണ്ടാകും.അത് ഒരിക്കലും മാർബിളിൽ ഉണ്ടാകില്ല.എന്നാൽ അയൺ കണ്ടന്റ് ഉള്ള പ്രൊഡക്ഡിൽ ഇങ്ങനെ സംഭവിക്കാം.ഗ്രാനൈറ്റ് വാങ്ങുമ്പോൾ അപ്പോക്സി മെറ്റിരിയൽ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ഡയറക്റ്റ് പോളിഷ് ചെയ്ത ഗ്രാനൈറ്റ് മാത്രം വാങ്ങുക.അതു പോലെ പിൻ ഹോൾസ് വരുന്നത് വാങ്ങാതിരിക്കുക. രണ്ടുകാര്യങ്ങളാണ് ഗ്രാനൈറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *