സ്വന്തമായി വരുമാനമില്ലാത്തവർക്ക് ഒരു സ്വയം തൊഴിൽ മാർഗ്ഗം എന്ന വിധം വളരെ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഒരു ബിസിനസ് ആണ് കോഴിമുട്ട വിരിക്കാനുള്ള ഇൻക്യൂബേറ്റർ നിർമ്മാണവും ഇൻക്യൂബേറ്റർ വഴി മുട്ട വിരിയിച്ചു കൊടുക്കുന്നതും. പക്ഷേ ഇങ്ങനെ ഒരു ഇൻക്യുബേറ്റർ നിർമ്മിച്ചെടുക്കാൻ ധാരാളം പണം ആവശ്യമുണ്ട് എന്ന് കരുതിയും ഉപകരണങ്ങളെ കുറിച്ചുള്ള അജ്ഞതയും കൊണ്ട് പലരും ഇങ്ങനെ ഒരു സംരംഭത്തിലേക്ക് കടക്കാറില്ല. എന്നാൽ നമ്മുടെ വീട്ടിലുള്ള വസ്തുക്കളും ചെറിയ തുക മുടക്കി കടയിൽനിന്ന് വാങ്ങിക്കുന്ന ചില ഉപകരണങ്ങളും ഉപയോഗിച്ച് ഇങ്കുബേറ്റർ നമുക്ക് അനായാസം നിർമ്മിച്ച് എടുക്കാം. അത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കൂ.ഇൻകുബേറ്റർ നിർമ്മിക്കുവാനായി ആദ്യം വേണ്ടത് ഒരു പേപ്പർ ബോക്സും കുറച്ചു തെർമോകോളും ആണ്. ആദ്യം ബോക്സിന്റെ അളവിൽ തെർമോകോൾ വെട്ടി എടുക്കണം. ബോക്സിലെ എല്ലാ വശവും തെർമോകോൾ വയ്ക്കുന്ന വിധത്തിൽ വെട്ടി എടുക്കണം.കറക്റ്റ് അളവിൽ വെട്ടി എടുക്കുകയാണെങ്കിൽ നല്ല ടൈറ്റ് ആയി ഇരുന്നോളും.പെട്ടിയുടെ മുകൾ ഭാഗത്തായി വരുന്ന അടപ്പ് വശത്തും തെർമോകോൾ വയ്ക്കണം. ബോക്സിലുള്ള ചൂട് പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണ് തെർമോകോൾ ഉപയോഗിക്കുന്നത്.ഇത്രയും ചെയ്തു കഴിഞ്ഞാൽ ബോക്സിന്റെ വർക്ക് അവസാനിക്കും.
മെഡിക്കൽ ഷോപ്പുകളിൽ അന്വേഷിക്കുകയാണെങ്കിൽ മരുന്നൊക്കെ കൊണ്ടുവരുന്ന തെർമോകോൾ ബോക്സ് ലഭിക്കും അങ്ങനെയാണെങ്കിൽ കാർബോർഡ് ബോക്സ് ഉപയോഗിച്ച് നിർമ്മിക്കേണ്ട ആവശ്യം വരില്ല തെർമോകോൾ ബോക്സ് മാത്രം മതിയാകും. അടുത്തതായി വേണ്ടത് ബോക്സിൽ പിഠിപ്പിക്കാൻ ഉപയോഗിക്കുന്ന കുറച്ച് ഇലക്ട്രിക്കൽ ഉപകരണങ്ങൾ ആണ്. വയറിങ്ങും ചൂട് സെറ്റിംഗും ഒന്നുമില്ലാതെ ഇൻക്യൂബേറ്റർ നിർമ്മിക്കാൻ സാധിക്കുന്ന ഇങ്കുബേറ്റർ കിറ്റ് വാങ്ങാന് കിട്ടും.ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു കഷ്ടപ്പാടും അല്ലാതെ ഇങ്കുബേറ്റർ നിർമാണം നമുക്ക് പൂർത്തീകരിക്കാൻ സാധിക്കും. ഈ കിറ്റിനകത്ത് ഇൻക്യൂബേറ്റർ നിർമ്മിക്കാൻ ആവശ്യമുള്ള ബൾബ് ഒഴികെയുള്ള സാധനങ്ങൾ എല്ലാം ഉണ്ടാകും. ഇങ്കുബേറ്ററിൽ വയ്ക്കാനുള്ള തെർമോസ്റ്റാറ്റ് അഡാപ്റ്റർ ഫാൻ എന്നിവയെല്ലാം പരസ്പരം കണക്ട് ചെയ്താണ് കൊറിയറിൽ അയയ്ക്കുന്നത് അതിനാൽ വളരെ എളുപ്പം ഇവ ഘടിപ്പിക്കാൻ സാധിക്കും.നേരത്തെ നിർമ്മിച്ചിരിക്കുന്ന തെർമോകോൾ ബോക്സിൽ ഇനി ഇലക്ട്രിക് ഉപകരണങ്ങൾ ഓരോന്നായി ഘടിപ്പിച്ച് കൊടുക്കാം. ബൾബ് ഹോൾഡർ പിടിപ്പിച്ചശേഷം ബോക്സിന് അടുത്ത ഭാഗത്തായി ഫാൻ പഠിപ്പിച്ചു കൊടുക്കണം. ബൾബിൽ നിന്ന് വരുന്ന ചൂട് ബോക്സിന് എല്ലാ ഭാഗത്തും വ്യാപിപ്പിക്കാൻ വേണ്ടിയാണ് ഫാൻ പിടിപ്പിച്ചു കൊടുക്കുന്നത്. അടുത്തതായി ചൂട് സെൻസ് ചെയ്യാനുള്ള സെൻസർ ബോക്സ് അകത്തേക്ക് കടത്തി ഘടിപ്പിച്ചു കൊടുക്കണം.
ഇനി ഇതിന്റെ അഡാപ്റ്റർറും ടൂൾ പിഞ്ഞും കൂടി പ്ലഗ് ചെയ്യുന്നതോടെ ഇങ്കുബേറ്റർ പ്രവർത്തിച്ചുതുടങ്ങും.മുട്ടകൾ വച്ചതിനുശേഷം ഇനി പെട്ടി നന്നായി മൂടിവയ്ക്കാം ഒപ്പം പെട്ടിയിലേക്കുള്ള പവർ സപ്ലൈ ഓൺ ചെയ്തു കൊടുക്കണം.പെട്ടിക്കുള്ളിലുള്ള ടെമ്പറേച്ചർ വാല്യൂ 37.7 എന്ന് വാല്യൂവിൽ എത്തുമ്പോൾ ലൈറ്റ് തനിയെ ഓഫ് ആവുകയും അതിൽ കുറവിലേക്ക് എത്തുമ്പോൾ ഓൺ ആവുകയും ചെയ്യും.ഇത്രയും ചെയ്തു കഴിഞ്ഞാൽ ഇൻക്യൂബേറ്റർ എന്റെ അകത്ത് പേപ്പറോ തുണിയോ വിരിച്ച് മുട്ടകൾ അടുക്കി വെച്ചു കൊടുക്കാം. മുട്ട വച്ചു കഴിഞ്ഞാൽ ബൾബിന് അടുത്ത് ആയിട്ട് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വയ്ക്കണം.ബോക്സിനുള്ളിൽ ഹ്യുമിഡിറ്റി ഉണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പാത്രത്തിലെ വെള്ളം നീരാവിയായി പോകുന്നതിനനുസരിച്ച് വെള്ളം കുറഞ്ഞു വരുമ്പോൾ ആവശ്യത്തിന് ഒഴിച്ചുകൊടുക്കണം. മുട്ട വയ്ക്കുമ്പോൾ ഒരു വശം എപ്പോഴും മാർക്ക് ചെയ്തു വേണം വയ്ക്കാൻ എല്ലാദിവസവും രാവിലെയും വൈകിട്ടും മുട്ടയുടെ വശങ്ങൾ തിരിച്ചു വയ്ക്കാൻ വേണ്ടിആണ് ഇത്. ഇങ്ങനെ കൃത്യമായി പരിപാലിച്ചു കഴിഞ്ഞാൽ 20 മുതൽ 23 ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് തുടങ്ങും.